കൂടെയിരിക്കാന്‍ പെണ്ണ് ഇല്ലാത്തതുകൊണ്ടാണ് ഡിഗ്രിക്ക് ടൂറാഞ്ഞത് , ഇപ്പോളും പോകേണ്ട എന്നു വിചാരിച്ചെങ്കിലും, സ്ഥലം ഗോവ ആയതുകൊണ്ട് വല്ല മദ്യം കഴിച്ചെങ്കിലും നടക്കാം എന്ന് വിചാരിച്ചു പേര് കൊടുത്തു. അങ്ങനെ റയില്‍വേ സ്റ്റേഷനില്‍ എത്തി.
ഞാന്‍ അല്പം താമസിച്ചാണ് ചെന്നത്. അപ്പോള്‍ അവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. കാരണം മറ്റൊന്നുമല്ല. വരാമെന്ന് പറഞ്ഞ രണ്ടവന്മാര്‍ കാലുമാറി. അവന്മാരുടെ അവളുമാര്‍ കരച്ചിലായി, പിഴിച്ചിലായി ബഹളമായി. അവന്മാരെ വിളിച്ചിട്ടുപോലും കിട്ടുന്നില്ല. ആകെ ഒരു ഗുലുമാല്‍. ട്രെയിന്‍ വിടാറായി. രണ്ടവളുമാരില്‍ ഒരുത്തി ഒരുവിധം ട്രെയിനില്‍ കയറി.
രണ്ടാമത്തവൾ രേഷ്മ ഒട്ടും അടുക്കുന്ന ലക്ഷണമില്ല. പാവം ഒരുപാട് സ്വപ്നം കണ്ടതല്ലേ, വിഷമം കാണും. അവള്‍ വരുന്നില്ലെങ്കില്‍ വേണ്ട.. പുല്ല്..!!
ട്രെയിന്‍ വിടാറായി. രേഷ്മ ബാഗ് എടുക്കാന്‍ ട്രെയിനില്‍ കേറുന്നു, മറ്റുള്ളവര്‍ അവളെ വിടുന്നില്ല. ആകെ സീന്‍. അവളാണെങ്കില്‍ ഒടുക്കത്തെ പിടിവാശി. അവസാനം അവള്‍ ടാറ്റാ പറഞ്ഞു പുറത്തിറങ്ങി.
ഞാന്‍ ഡോറിനടുത്ത് തന്നെ നില്‍ക്കുകയായിരുന്നു. ഒരു ഫോർമാലിറ്റിക്ക് ഞാന്‍ പറഞ്ഞു
” രേഷ്മാ.. ഒന്ന് കൂടി ആലോചിച്ചുടെ? ” അവള്‍ വിഷമത്തോടെ പറഞ്ഞു,