ചേറിൽ വീണ പൂവ്
ഇതാണോ വേഷം. രഞ്ജിത് മനസ്സിൽ ഓർത്തു.
വണ്ടി നിർത്തിയ പാടെ രാഹുൽ ഡോർ തുറന്നു.
രാഹുൽ : കയറി വരൂ കയറി വരൂ.
എബി : ഹായ്…
നീന : ഹലോ എബി. ഹായ് ഈ രണ്ടു മാന്യന്മാരെ എനിക്ക് പരിചയമില്ലല്ലോ. ഇതിലേതാ രാഹുൽ നീ പറഞ്ഞ കാണ്ടാമൃഗം.
എല്ലാവരെയും നോക്കി പുഞ്ചിരിച്ചു നീന ചോദിച്ചു.
വിക്കി : ഞാൻ വിക്കി. ഇത് രഞ്ജിത്.
വിക്കി പരിചയപ്പെടുത്തി.
നീന : ഹലോ.
നീന രണ്ടു പേർക്കും കൈ കൊടുത്തു. രഞ്ജിത്ത് വലിയ താത്പര്യം ഇല്ലാത്ത പോലെ കൈ കൊടുത്തു. നീന അത് വലിയ കാര്യമാക്കിയില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ ആസിഫിന് സംശയം കൂടി.
ആസിഫ് : അല്ല സാറന്മാരെ ഇനി ആരേലും കേറാനുണ്ടോ?
എബി : ഇല്ല എന്തെ?
എബിയുടെ മറുപടി പെട്ടന്നായിരുന്നു.
ആസിഫ് : അല്ല ഈ പെൺകൊച്ചു ഒറ്റയ്ക്ക്?
വണ്ടിക്കുള്ളിൽ കള്ളും കഞ്ചാവും കണ്ട ആസിഫിന് ഒരു പെൺകുട്ടി വണ്ടിയിൽ കയറിയപ്പോഴുള്ള ആകാംഷ തികച്ചും സ്വാഭാവികമായിരുന്നു. പക്ഷെ അതിനുള്ള മറുപടി രൂക്ഷമായിരുന്നു.
രഞ്ജിത്ത് : ഡാ മൈ… നിൻറെ അമ്മയോ പെങ്ങളോ മറ്റോ ആണോ ഇവൾ? കാര്യം അന്വേഷിക്കുന്നു. നിന്നോട് നിൻറെ മുതലാളി എന്താ പറഞ്ഞത്?
രഞ്ജിത് ചാടി വീണു.
ആസിഫ് : സാറന്മാർക്കു എന്താണ് വച്ചാൽ ചെയ്തു കൊടുത്തോളണം. ഒന്നും ചോദ്യം ചെയ്യാൻ പാടില്ലെന്ന്.
ആസിഫ് പേടിച്ചു വിറച്ചു പറഞ്ഞു.
3 Responses