ചേറിൽ വീണ പൂവ്
ഒന്നിൽ കൂടുതൽ പേരുടെ കൂടെ. ഓരോരോ രീതിയിൽ അവർ അവളുടെ ശരീരത്തെ ആസ്വദിച്ചു. അവയോരോന്നും കാമറയിൽ പകർത്തി. ഒടുവിൽ തൻറെ കാമുകൻ തന്നെ ചെവിയിൽ ‘നമുക്കിനിയും ഇത് പോലൊക്കെ ഒന്ന് കൂടണം. നീ പോയിട്ട് വാ’ എന്ന് പറയുമ്പോൾ അവനോടു തോന്നുന്ന വെറുപ്പ്.
എല്ലാവർക്കും അർഹിച്ചതിൽ കൂടുതൽ സ്വാതന്ത്ര്യം കൊടുത്തതിൻറെ പ്രതിഫലം. പെണ്ണിൻറെ ശരീരമാണ് ലോകത്തിലെ എറ്റവും മനോഹരമായ വസ്തുവെന്നും അതിലെ ഓരോ അംശവും ആണിന് അവകാശപെട്ടതാണെന്നുമുള്ള എബിയുടെ വാക്കുകൾ.
കൗമാരത്തിൻറെ ആരംഭം മുതൽ സെക്സിൻറെ ലോകത്തിലേക്ക് അടുത്ത് കൊണ്ടിരുന്ന മനസ്സ്. നേരിൻറെ വഴികൾ പറഞ്ഞു തരാൻ അച്ഛനോ അമ്മയോ ഇല്ലാഞ്ഞതിൻറെ പിഴവുകൾ. വികാരങ്ങളുടെ മൂർദ്ധന്യതയിൽ പ്രായത്തിൻറെ അപക്വതയിൽ എബിയും കൂട്ടുകാരും ഇന്റർനെറ്റും പറഞ്ഞു തന്നതും കാണിച്ചു തന്നതും എല്ലാമാണ് സത്യമെന്ന വിശ്വാസം.
തൻറെ ശരീരം ആസ്വദിച്ചതെല്ലാം ആഗ്രഹിച്ചതെല്ലാം ശരിയാണെന്ന മിഥ്യാ ധാരണ. മറ്റുള്ളവരെ പ്രോകോപിപ്പിക്കാൻ എബിയെ സന്തോഷിപ്പിക്കാൻ താൻ കാണിച്ചു കൂട്ടിയതെല്ലാം വെറും കുസൃതിക്കപ്പുറം തന്നെ തിരിഞ്ഞു കുത്താൻ തുടങ്ങിരിക്കുന്നു എന്നുള്ള പേടി.
അങ്ങനെ നൂറു നൂറു കാര്യങ്ങൾ അവളുടെ ചിന്തകളിൽ പാഞ്ഞു നടന്നു. ചിന്തകളുടെ ആധിക്യം ഇനിയൊരു തിരിച്ചു വരവ് സാധ്യമല്ലെന്ന അവളുടെ നിഗമനത്തെ ആട്ടിയുറപ്പിച്ചു.