ആദ്യത്തെ ദിവസം തന്നെ ഞാന്‍ അവിടെ പോയി അയാളുടെ പീടികയും ചേച്ചിയുടെ വീടും മനസ്സിലാക്കി. രണ്ടാമത്തെ ദിവസം പള്ളിയില്‍ വലിയ പരിപാടികള്‍ ഉള്ളതിനാല്‍ എന്തായാലും കാര്യം നടത്താമെന്ന് എനിക്കുറപ്പായിരുന്നു.
ചേച്ചിയുടെ മൌനം സമ്മതമായി ഞാന്‍ എടുത്തു. അങ്ങനെ രാത്രി വൈകിയേ വരൂ എന്ന് വീട്ടില്‍ പറഞ്ഞിട്ട് എന്റെ സന്തത സഹചാരിയായ ബൈക്കുമായി ഞാന്‍ ഇറങ്ങി. എല്ലാം ഓക്കേ. വിചാരിച്ചത് പോലെ തന്നെ കാര്യങ്ങള്‍ മുന്‍പോട്ടു പോയി. ചേച്ചി രാത്രിയില്‍ പള്ളിയില്‍ വന്നു.
ഞാനുമായി കണ്ണുകളിലൂടെ ആശയം കൈമാറി. എല്ലാം ഓക്കേ. ചേച്ചിയുടെ പുറകെ ഞാന്‍ പോവുക. അതായിരുന്നു പ്ലാന്‍. അങ്ങനെ ചേച്ചി മന്ദം മന്ദം നടന്നു തുടങ്ങി. പെരുന്നാളായതിനാല്‍ വഴിയിലൊക്കെ നിറയെ ആള്‍ക്കാര്‍. ആരും ആരെയും ശ്രദ്ധിക്കുന്നില്ല എല്ലാവരും അവരുടെതായ ലോകത്തിലാണ്. ഞങ്ങളും.
നടന്നു നടന്നു വീട് എത്താറായി. ചേച്ചി ഒന്ന് തിരിഞ്ഞു നോക്കി. വീട് അടുത്ത് എന്ന സൂചനയായിരുന്നു അത്.
ഞാന്‍ ചുറ്റും നോക്കി. ഇല്ല ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. ചേച്ചി ഗേറ്റ് തുറന്നു അകത്തു കയറി. എനിക്ക് റോഡ് ക്രോസ് ചെയ്തു തുറന്നിട്ടിരിക്കുന്ന ആ ഗേറ്റ് കൂടി കടന്നാല്‍ മതി.
അപ്പോഴാണ് എവിടെ നിന്നോ ഒരു കാര്‍ വന്നത്. അത് എന്നെ ഇടിച്ചിടേണ്ടതായിരുന്നു. ഭാഗ്യം കൊണ്ട് ഞാന്‍ കുതറി മാറി. ഞാന്‍ ഭയന്ന് പോയി. കാറില്‍ നിന്നും കുറച്ചു കുടിയന്മാര്‍ ചാടിയിറങ്ങി, എന്തെങ്കിലും പറ്റിയോ എന്നന്വേഷിക്കാന്‍. ഒന്നും പറ്റിയില്ല ഒന്ന് പോയിതരുമോ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
അപ്പോഴാണ് പുറകില്‍ നിന്നൊരു അട്ടഹാസവും ഒരു കെട്ടിപ്പിടുത്തവും. എനിക്കൊന്നും മനസ്സിലായില്ല.
One Response