ഉരുണ്ട വിരലുകള്‍, നഖം വൃത്തിയായി വെട്ടിയിരിക്കുന്നു.
കുറച്ചു മദ്യം അകത്തു ചെന്നതിന്റെ ധൈര്യത്തിലും അടുത്തൊന്നും ആരും ശ്രദ്ധിക്കാന്‍ ഇല്ലാത്തത് കൊണ്ടും
ഞാന്‍ പതുക്കെ എഴുന്നേറ്റു നിന്നിട്ട് കുറച്ചു നേരം ഞാനിവിടെ ഇരുന്നോട്ടേ എന്ന് ചോദിച്ചു.
സീറ്റ് ഒഴിവുണ്ടെങ്കില്‍ ബര്‍ത്ത് എടുത്തിരിക്കുന്നവര്‍ ഉറങ്ങുന്നതിനു മുന്‍പ് ഒഴിവുള്ള സീറ്റ് ഉപയോഗിക്കുന്നത് സാധാരണ ആയതുകൊണ്ടായിരിക്കാം ആ കുട്ടി യാതൊരു സംശയവും കൂടാതെ എന്നെ അവിടെയിരിക്കാന്‍ സമ്മതിച്ചത്.
കുറച്ചു കഴിഞ്ഞപ്പോഴേക്കും എനിക്ക് മനസ്സിലായി സംസാരിക്കാന്‍ അതിന് വലിയ താത്പര്യം ഇല്ലെന്ന്.
ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി തന്നു, പേര്, നാട്, ജോലി അങ്ങനെയൊക്കെ. എന്നാൽ എന്നെ കുറിച്ച് ഒന്നും ചോദിച്ചില്ല..
അത്യാവശ്യം നന്നായി സംസാരിക്കാന്‍ കഴിവുള്ള എനിക്ക് ആ താൽപ്പര്യക്കുറവ് ഒരു പ്രശ്നമായില്ല.
കുറച്ചു സമയത്തിനുള്ളില്‍ അത്യാവശ്യം നല്ലൊരു സൌഹൃദം ഞാന്‍ ഉണ്ടാക്കിയെടുത്തു.
ഒരു കമ്പനിയില്‍ അത്യാവശ്യം നല്ല ജോലിയാണ് എഞ്ചിനീയരിംഗ് കഴിഞ്ഞ ആ കുട്ടിക്കുള്ളത്.
കുട്ടി കുട്ടി എന്ന് പറയാതെ തത്ക്കാലം സ്മിത എന്ന് വിളിക്കാം..
ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ ഞാന്‍ പുറത്തുപോയി കഴിച്ചു, സ്മിത വണ്ടിയില്‍ തന്നെയിരുന്നു എന്തോ സ്നാക്ക്സ് കഴിച്ചു.