ഭാര്യക്ക് അനിയത്തിമാരുള്ളത് എന്റെ ഭാഗ്യം
ഭാര്യ – രമയും രാജിയും ഭാര്യ കൃഷ്ണയുടെ സഹോദരിമാരാണ്. പെൺമക്കൾ മാത്രം ആയതിനാൽ മൂത്തവളെ വിവാഹം കഴിച്ച ഞാൻ ഭാര്യവീട്ടിൽ താമസിക്കാൻ നിർബന്ധിതനായി.
ഭാര്യയുടെ നേരെ ഇളയവളായ രമയ്ക്ക് ഗൾഫ്കാരന്റെ വിവാഹാലോചന വന്നു. നിശ്ചയം കഴിഞ്ഞ് അടുത്ത ലീവിന് വരുമ്പോൾ വിവാഹം എന്നായിരുന്നു തീരുമാനം. പെണ്ണുകാണാൻ വരുന്ന വഴി തന്നെ “നമുക്കിതങ്ങ് ഉറപ്പിക്കാം” എന്ന് ചെറുക്കൻ പറഞ്ഞുവെന്ന് ബ്രോക്കർ അഭിമാനത്തോടെ പറഞ്ഞപ്പോൾ തന്നെ അയാൾക്ക് തന്നെയല്ല, തന്റെ സമ്പത്തിലാണ് നോട്ടമെന്ന് രമയ്ക്ക തോന്നിയിരുന്നു.. പെണ്ണുകാണൽ കഴിഞ്ഞ് എല്ലാം ഉറപ്പിച്ചശേഷം വിവാഹത്തോടെ പെണ്ണിന് ഒരു വീടുകൂടി നൽകണമെന്ന് പയ്യന്റെ വീട്ടുകാർ വഴി പയ്യൻ അറിയിച്ചു.
അത് കേട്ടപ്പോഴെ ഈ വിവാഹം വേണ്ട എന്ന വാശിയായി രമയ്ക്ക്. എന്നാൽ രമയ്ക്കും രാജിക്കും വീട് വെക്കാൻ സ്ഥലം നീക്കിയിട്ടിട്ടുള്ളതിനാലും വീട് വെക്കാനുള്ള പണം ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളതിനാലും വീട് കൊടുക്കുന്നതിൽ തെറ്റൊന്നുമില്ലത്തായിരുന്നു എന്റേയും ഭാര്യ കൃഷ്ണയും അവളുടെ അമ്മയുടേയും അഭിപ്രായം.
വീട് നിർമ്മാണത്തിന്റെ ഉത്തരവാദിത്വം നോക്കി നടത്താൻ ഞാനല്ലാതെ വേറെ ആരും ഇല്ലല്ലോ.. അത് കൊണ്ട് ഞാൻ തന്നെ അതിനുള്ള ഏർപ്പാടുകൾ ചെയ്തു.