ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
നിങ്ങള് വിചാരിക്കുന്ന പോലെ ഞാന്‍ ഒരു ലവ് വിരോധി ഒന്നും അല്ല. ഡെന്നിടെ പപ്പായും ഞാനും സ്കൂളില്‍ പഠിക്കുമ്പോഴേ ലവ് ആയിരുന്നു. ഞാന്‍ ഏഴില്‍. അച്ചായന്‍ അന്ന് പ്രീഡിഗ്രി സെക്കണ്ട് ഇയര്‍. രണ്ടു കൊല്ലം മുമ്പോട്ട് ആയിരുന്നെങ്കില്‍ പ്ലസ് റ്റു എന്ന് പറയേണ്ടി വന്നേനെ…”
ആ ഓര്‍മ്മയില്‍ ലീന നഷ്ട്ടപ്പെട്ടു.
പുറത്ത് ഇളവെയിലും കാറ്റും പനിനീര്‍പ്പുഷ്പ്പങ്ങളെയും ബോഗയിന്‍ വില്ലകളെയും ഉലച്ചു. ജനാലയിലൂടെ അങ്ങോട്ട് നോക്കി നിന്ന ലീനയുടെ കയ്യില്‍ ഡെന്നീസ് പിടിച്ചു.
“പറ മമ്മി…”
അവന്‍ പറഞ്ഞു.
“മമ്മിയെക്കൊണ്ട് ഞാനെപ്പോഴും ലവ് സ്റ്റോറി പറയിക്കും ഋഷി…എത്ര കേട്ടാലും എനിക്ക് മതി വരില്ല…”
ലീന മുഖം തിരിച്ച് അവരെ നാണത്തോടെയും പുഞ്ചിരിയോടെയും നോക്കി.
“ഡിഗ്രി കഴിഞ്ഞതെ അച്ചായന് ഒരു കമ്പനീല്‍ അക്കൌണ്ടന്റ് ആയി ജോലി കിട്ടി. കൊമേഴ്സ് ആരുന്നു, സബ്ജക്റ്റ്. അന്നേരം എന്നേം കൊണ്ട് ഒളിച്ചുപോകുമ്പോള്‍ ഡെന്നി വയറ്റിലുണ്ട്. പതിനെട്ടാകുന്നതെയുള്ളൂ മോനെ അന്ന് എനിക്ക് ഏജ്. ഡെന്നി ഉണ്ടായിക്കഴിഞ്ഞാ ഞാന്‍ പ്ലസ് റ്റു കമ്പ്ലീറ്റ് ചെയ്തെ. അച്ചയനെന്നെ പഠിപ്പിച്ചു. ഡിഗ്രി എടുപ്പിച്ചു. ബാങ്ക് ടെസ്റ്റ് ഒക്കെ എഴുതാനുള്ള കോച്ചിംഗ് തന്നു…കുറെ കാലം എങ്കിലും ഒരുമിച്ച് ജീവിക്കാന്‍ മാത്രം ഭാഗ്യം തന്നില്ല…”