ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“എന്താ ഇത്?”
“മഷ്റൂം പെപ്പെര്‍ ഫ്രൈ,”
ലീന പറഞ്ഞു.
“ഇതെന്താ?”
മറ്റൊരു വിഭവം വാഴയ്ക്കാ അപ്പത്തിന്‍റെ സൈഡില്‍ വിളമ്പവേ ഋഷി ചോദിച്ചു.
“കൂര്‍ക്ക ഫ്രൈ?”
“ആണോ?”
മൂക്ക് വിടര്‍ത്തി മണത്ത് കൊണ്ട് ഋഷി പറഞ്ഞു.
“നല്ല മണം!”
“എന്‍റെ ഋഷി!”
ഡെന്നീസ് ചിരിച്ചു.
“മമ്മി അങ്ങനെയാ…ഫ്രൈ ആണെകില്‍ ഒരു അരക്കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് ഫ്രൈ, തോരന്‍ ഗുണ്ടകളുടെ സംസ്ഥാന സമ്മേളനം തുടങ്ങും. ചോറും തോരനും ആണ് മമ്മിയുടെ കോമ്പിനേഷന്‍ . കഞ്ഞീം സാമ്പാറും…”
“പോടാ ഒന്ന്!”
ലീന ചിരിച്ചു.
“എന്‍റെ മമ്മി..മേനോന്‍ കുട്ടിക്ക് സാമ്പാറും എരിശേരീം ഒന്നും അല്ല വേണ്ടത്,”
ഡെന്നീസ് പറഞ്ഞു.
“അവന് വേണ്ടത് അസ്സല്‍ മാപ്പിള ഐറ്റംസാ… ബീഫും ചിക്കനും കടലിലെ ഫുള്‍ വറൈറ്റി മീനും ഒക്കെ!”
“ആദ്യം വാഴയ്ക്കാ അപ്പം കഴിക്ക്,”
ലീന പറഞ്ഞു.
പിന്നെ അവള്‍ ഫ്രൈഡ് റൈസ് വിളമ്പി.
“ഇതെല്ലാം എപ്പം ഒറ്റയ്ക്ക് ഉണ്ടാക്കി മമ്മി?”
ഫ്രൈഡ് റൈസിന് ശേഷം ചിക്കന്‍ വിളമ്പിയപ്പോള്‍ ഡെന്നീസ് ചോദിച്ചു.
“ഒറ്റയ്ക്കല്ല മോനൂ”
ഋഷിയുടെ സമീപത്തേക്ക് കുരുമുളകിട്ട ബീഫ് അടുപ്പിച്ച് വെച്ച് ലീന പറഞ്ഞു.
“സംഗീത ആന്‍റിയും വന്നിരുന്നു,”
അത് പറഞ്ഞ് നിഗൂഡമായ ഒരോര്‍മ്മയില്‍ ലീന പുഞ്ചിരിച്ചു.
അപ്പോള്‍ ഋഷി അര്‍ത്ഥഗര്‍ഭമായി ഡെന്നീസിനെ നോക്കി.