ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
അല്‍പ്പം കഴിഞ്ഞ് ചുവന്ന ഒറ്റക്കളര്‍ മുണ്ടും കറുത്ത ഷര്‍ട്ടുമണിഞ്ഞ് ഋഷി അവന്‍റെ അടുത്തേക്ക് വന്നു.
“നല്ല ചെത്ത് ഡ്രസ്സ് ആണല്ലോ! ഒരു ലാലേട്ടന്‍ സ്റ്റൈല്‍!”
ഡെന്നീസ് അഭിനന്ദിച്ച് പറഞ്ഞു.
“വാ, മമ്മി വെയിറ്റ് ചെയ്യുവാ! കഴിയ്ക്കാന്‍! നിനക്ക് വിശക്കുന്നില്ലേ?”
ഋഷി മന്ദഹസിച്ചെന്നു വരുത്തി അവനോടൊപ്പം ഡൈനിംഗ് ഹാളിലേക്ക് നടന്നു.
“ആഹാ! മോന്‍ കുളിച്ചോ?”
അവര്‍ വന്നപ്പോള്‍ ലീന ഋഷിയെ നോക്കിപ്പറഞ്ഞു.
“കണ്ടോ മോനൂ ഋഷിയേ കണ്ടു പഠിക്ക്! ഒരു ജേര്‍ണി ഒക്കെ കഴിഞ്ഞു വരുമ്പോള്‍ കുളിക്കുന്നത് എന്ത് നല്ല ശീലം ആണെന്നറിയോ?”
“ഒഹ്! സമ്മതിച്ചു!”
ഡെന്നീസ് മുഖം കോട്ടിക്കൊണ്ട് പറഞ്ഞു.
“പോടാ!”
ലീന വാത്സല്യത്തോടെ അവന്‍റെ തോളില്‍ അടിച്ചു.
ഡൈനിംഗ് ടേബിളില്‍ നിരന്നിരിക്കുന്ന വിഭവങ്ങള്‍ കണ്ട് ഋഷി അമ്പരന്നു.
“ഇത് വാഴയ്ക്കാ അപ്പമല്ലേ? ഇതൊക്കെ ഞങ്ങടെ തറവാട്ടില്‍ ഉണ്ടാക്കുന്നതാ”
കാസറോളില്‍ ചെറിയ വലിപ്പത്തില്‍ വൃത്തത്തില്‍ കൊതിപ്പിക്കുന്ന തവിട്ടു നിറത്തില്‍ മദിപ്പിക്കുന്ന മണത്തില്‍ ആ വിഭവം അവന്‍റെ പാത്രത്തിലേക്ക് ലീന വിളമ്പുമ്പോള്‍ ഋഷി പറഞ്ഞു.
“അതിന്‍റെ കൂടെ ഇതാ ശരിക്കുള്ള സൈഡ് ഡിഷ്,”
മറ്റൊരു കാസറോള്‍ തുറന്ന് വരട്ടിയ ഏതോ ഒരു കറി വിളമ്പിക്കൊണ്ട് ലീന പറഞ്ഞു.