ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“എനിക്ക് ധൈര്യം തരാനൊള്ളേന് പേടി കൂട്ടുവാണോ?”
അവള്‍ അസന്തുഷ്ടിയോടെ ചോദിച്ചു.
“ആ പറന്ന് വരുന്ന അപ്പൂപ്പന്‍താടികളെ കണ്ടോ? ആന്റിയാ അത്,”
ലീനയുടെ തലയ്ക്ക് മുകളില്‍ വിരലുയര്‍ത്തിക്കൊണ്ട് ഋഷി പറഞ്ഞു.
അവര്‍ നില്‍ക്കുന്നതിനു മുകളില്‍ ആകാശം നിറയെ വെയിലില്‍ അപ്പൂപ്പന്‍താടികള്‍ പറന്നിറങ്ങി.
“അതുപോലെ ഒട്ടും കനമില്ലാതെ. സുന്ദരി. സോഫ്റ്റ്. സ്നേഹമുള്ളവള്‍…”
അപരാഹ്നത്തിന്റെ ഇളംവെയിലില്‍ തുമ്പികള്‍ അവരുടെ നേരെ പറന്ന് വന്ന് തലക്ക് മുകളില്‍ നൃത്തം ചെയ്തു.
തുമ്പികളും അപ്പൂപ്പന്‍താടികളും തമ്മില്‍ ചേര്‍ന്ന് ഒഴുകിയുയരുന്നത് അവര്‍ നാലുപേരും കുറെ നേരം നോക്കി നിന്നു.
“കണ്ടോ അവരൊക്കെ ആന്റിയെ കാണാന്‍ വന്നെ?”
തുമ്പികളുടെയും അപ്പൂപ്പന്‍താടികളുടെയും നൃത്തം നോക്കി നില്‍ക്കവേ ഋഷി പറഞ്ഞു.
“നമ്മളെ കാണാനാ മുത്തേ,”
ലീന പറഞ്ഞു.
“മോന്‍റെ അച്ചായന്‍ ഒരു ദിവസം പറഞ്ഞിരുന്നു…”
ലീന മുകളില്‍ നിന്ന് കണ്ണുകള്‍ മാറ്റത്തെ പറഞ്ഞു.
“തുമ്പികളും അപ്പൂപ്പന്‍ താടികളും ഒരുമിച്ച് വരുന്നത് നേരത്തെ മരിക്കുന്നവരെ കാണാന്‍ ആണെന്ന്”
തടാകക്കരയില്‍ മുളങ്കാടുകള്‍ക്കിടയില്‍ നിന്ന് ആത്മാക്കളുടെ ശബ്ദത്തില്‍ കാറ്റിരമ്പി.
“നേരത്തെയോ?”
ഋഷി ഭയത്തോടെ ചോദിച്ചു.
“അപ്പം നമ്മള് നേരത്തെ മരിക്കാന്‍ പോകുവാണോ?”