ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“സെക്സിനോടുള്ള രേണുകയുടെ ആര്‍ത്തി ഞാന്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. നിങ്ങള്‍ സ്ഥിരം രേഷ്മേടെ അടുത്ത് പോകുന്ന ആളാണെന്ന് ഞാൻ മനസിലാക്കി. അങ്ങനെ അമ്മയുടെ കൂടെ ഞാന്‍ രേണുകയെ രേഷ്മേടെ അടുത്ത് വിട്ടു..
“അന്ന് നീ എങ്ങനെയാ അവളെ ചാടിച്ചേ?”
“ഞാന്‍ അന്ന് നിങ്ങടെ വീട്ടില്‍ വന്നിരുന്നു…”
സന്ധ്യ തുടര്‍ന്നു.
“നിങ്ങടെ ഭാര്യേടെ കൂടെ രേണുക അകത്ത് നില്ക്കുമ്പോള് ഞാന്‍ പുറത്ത് ഉണ്ടായിരുന്നു. ഞാനാ അവളെ വീട്ടീന്ന് വിളിച്ച് കൊണ്ടുപോയെ,”
മേനോന് ഒരു നിമിഷം എന്തോ ആലോചിച്ചു.
“ഞാന്‍ മംഗലാപുരം പോയ ദിവസമല്ലേ എന്റെ ഓഫീസില്‍ നീ ആദ്യമായി വന്നെ?”
ആലോചനയ്ക്ക് ശേഷം മേനോന് ചോദിച്ചു.
“അന്ന് ആരുടെ കൂടെയാടീ നീ അവിടെ വന്നെ? ആരാരുന്നു ആ ചെറുക്കന്? അവന് തന്നെയല്ലേ ഇന്നലെ രേഷ്മേടെ സ്പായില്‍ വന്ന് ഞാനും രേഷ്മേം പറഞ്ഞത് ഒക്കെ മൊബൈലില്‍ റിക്കോഡ് ചെയ്തെ? ആരാരുന്നവന്? പറയെടീ ആരാരുന്നവൻ …..”
പറഞ്ഞു തീരുന്നതിന് മുമ്പ് മേനോന്റെ മുഖമടച്ച് കൊക്കക്കോളയുടെ ഒരു ഫുള്‍ ബോട്ടില്‍ വന്ന് പതിച്ചു.
അയാള്‍ പിമ്പോട്ട് മലര്‍ന്ന് വീണു.
“ഇര്ഫാന്! ഇര്ഫാന് ബഷീര്‍!”
മേനോന് ചോദിച്ചതിന് ഉത്തരമെന്നോണം കടന്നുവന്ന ചെറുപ്പക്കാരന് പറഞ്ഞു.
സംഗീതയുടെ മുഖത്ത് നിലാവ് ഉദിച്ചത്പോലെ പുഞ്ചിരി വിടര്‍ന്നു.