ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
സംഗീതയും സന്ധ്യയും മടങ്ങിവരാന്‍ അല്‍പ്പ സമയം കൂടി അവള്‍ അവിടെ ഇരുന്നു.
പിന്നെ ലീന എഴുന്നേറ്റു.
“സംഗീതെ,”
അകത്തേക്ക് നോക്കി ലീന വിളിച്ചു.
“ഞാന്‍ പോകുവാ കേട്ടോ! എനിക്ക് ചായ എടുക്കണ്ട!”
അകത്ത് നിന്നും പക്ഷെ പ്രതികരണമുണ്ടായില്ല.
“എടീ ഞാന്‍ പോകുവാന്ന്!!”
ലീന വീണ്ടും വിളിച്ചു പറഞ്ഞു.
എന്നിട്ടവള്‍ പുറത്തേക്ക് നടന്നു.
മുറ്റത്തേക്ക് ഇറങ്ങി മുമ്പോട്ട് നടക്കാന്‍ തുടങ്ങിയ ലീന എന്തോ ഓര്‍ത്ത് പെട്ടെന്ന് നിന്നു.
“ഈശോയെ!!”
സംഗീതയുടെ വീടിന് നേരെ നോക്കി അവള്‍ സംഭ്രമത്തോടെ മന്ത്രിച്ചു.
പിന്നെ അവള്‍ വിറയ്ക്കുന്ന കാല്‍വെപ്പുകളോടെ വീടിന് നേരെ നടന്നു.
ഹാളിലെത്തി, ചുറ്റും നോക്കി.
ശബ്ദം കേള്‍പ്പിക്കാതെ അവള്‍ ഇടനാഴിയിലൂടെ അടുക്കളയുടെ ഭാഗത്തേക്ക് നടന്നു.
മൊബൈല്‍ കയ്യില്‍ കരുതാതിരുന്നതിനെ ഓര്‍ത്ത് അവള്‍ സ്വയം പഴിച്ചു.
അവളുടെ ദേഹം വിയര്‍പ്പ് പുതഞ്ഞു.
അടുക്കളയോട് ചേര്‍ന്ന മുറിയുടെ അടുത്തെത്തിയപ്പോള്‍ അവള്‍ ഒന്ന്‍ നിന്നു.
അതിന്‍റെ കതക് പതിയെ കാറ്റില്‍ അനങ്ങുന്നു!
അവിടെ നിന്നും അവള്‍ അടുക്കളയിലേക്ക് പാളി നോക്കി.
അവിടെ ആരെയും കണ്ടില്ല.
പിന്നെ മിടിക്കുന്ന ഹൃദയത്തോടെ അനങ്ങുന്ന വാതിലിനടുത്തേക്ക് നീങ്ങി.
അവള്‍ പതിയെ കതക് തുറന്നു.
പെട്ടെന്ന് അകത്ത് നിന്നും രണ്ടു കൈകള്‍ അവളുടെ കഴുത്തിന് നേരെ നീണ്ടു വന്നു.
അതിന്‍റെ പിമ്പില്‍ പശാചികത അതിന്‍റെ പാരമ്യത്തിലെത്തിയ ഒരു മുഖവും.
One Response
വളരെ നന്നായിട്ടുണ്ട്.. സിനിമയ്ക്കു തിരക്കഥ ആക്കാൻ ഉള്ള നിലവാരമുണ്ട്… ആശംസകൾ