ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“ഹോ!!”
അടുത്ത നിമിഷം അയാള്‍ നിലം പൊത്തി. കൈകളില്‍ വിലങ്ങുണ്ടായിരുന്നതിനാല്‍ അയാള്‍ക്ക് മുഖം പൊത്താനായില്ല.
മുഖം നിറയെ ചോര പടര്‍ന്നു.
തുടര്‍ച്ചയായി ചുമച്ചുകൊണ്ട് അയാള്‍ തുപ്പി.
ചോരയില്‍ പുരണ്ട രണ്ടു പല്ലുകള്‍ നിലത്തേക്ക് വീണു.
വളരെ ആയാസപ്പെട്ട് അയാള്‍ എഴുന്നേറ്റു നിന്നു.
“തനിക്കിപ്പം തന്നെ വേണോ വക്കീലിനെ?”
വീണ്ടും മുഷ്ടി ഉയര്‍ത്തി എ സി പി ചോദിച്ചു.
വിലങ്ങിട്ട കൈകളോടെ മേനോന്‍ മുഖത്തിന് മുമ്പില്‍ പ്രതിരോധം തീര്‍ത്ത് എ സി പിയെ ദയനീയമായി നോക്കി.
“പിടിച്ച് വണ്ടിയെ കേറ്റ് മേനോന്‍ സാറിനെ!”
എ സി പി മറ്റുള്ളവരോട് പറഞ്ഞു.
അവര്‍ മേനോനെ പോലീസ് വാഹനത്തില്‍ കയറ്റി.
അഞ്ച് മിനിറ്റിനുള്ളില്‍ കമീഷണര്‍ ഓഫീസില്‍ വാഹനമെത്തി.
“അണ്‍ലോക്ക്”
അകത്തേക്ക് കയറവേ എ സി പി മറ്റുള്ളവരോട് പറഞ്ഞു.
അതിനിടയില്‍ പുറത്ത് വലിയൊരു മാധ്യമ സംഘം നിലയുറപ്പിച്ചിരുന്നു. പീരങ്കി മുഖങ്ങള്‍ പോലെ ക്യാമറകള്‍ ഓഫീസിനെ കേന്ദ്രീകരിച്ചു.
ഒരു കോണ്‍സ്റ്റബിള്‍ മേനോന്‍റെ വിലങ്ങഴിച്ചു.
വിലങ്ങ് അഴിഞ്ഞ നിമിഷം അയാള്‍ സര്‍വ്വ ശക്തിയുമെടുത്ത് പുറത്തേക്ക് കുതിച്ചു.
അപ്രതീക്ഷിത നീക്കമായതിനാല്‍ പോലീസിന് മിഴിച്ചുനോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.
“ക്യാച്ച് ദാറ്റ് ബാസ്റ്റാഡ്!”
One Response
വളരെ നന്നായിട്ടുണ്ട്.. സിനിമയ്ക്കു തിരക്കഥ ആക്കാൻ ഉള്ള നിലവാരമുണ്ട്… ആശംസകൾ