ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ – മുറി നിറയെ പത്ര മാസികകളും മരക്കസേരകളും ഒരു കട്ടിലുമുണ്ടായിരുന്നു.
ഒന്ന് രണ്ടു ഷര്‍ട്ടുകളും മറ്റും നിലത്ത് വീണു കിടന്നിരുന്നു.
“ഒന്ന് രണ്ടു പേരെ വിളിച്ചേ!”
ഹാറ്റ് തലയില്‍ നിന്നും മാറ്റിക്കൊണ്ട് മേനോന്‍ പറഞ്ഞു.
“ബോഡി അഴിച്ച് നിലത്തിറക്കണം…”
മേനോന്‍ പുറത്ത് നിന്ന തോമസ് കുട്ടിയോട് എന്തൊക്കെയോ നിര്‍ദേശിച്ചു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ കരുത്തന്‍മാരായ രണ്ടു ജോലിക്കാര്‍ അവിടേക്ക് വന്ന് ആജ്ഞ കാത്തു.
എ സി പിയുടെ നിര്‍ദേശ പ്രകാരം അവര്‍ ബഷീറിന്റെ ബോഡി സീലിംഗ് ഫാനില്‍നിന്നും അഴിച്ചു.
മുറിയുടെ മദ്ധ്യത്തില്‍ കിടന്നിരുന്ന മരക്കട്ടിലിലേക്ക് കിടത്തി..
‘നോട്ട് എന്തെങ്കിലും ഉണ്ടോ എന്ന് നോക്ക്!”
മേനോന്‍റെ ഹൃദയം ഒന്ന് മിടിച്ചു.
അയാളുടെ കണ്ണുകള്‍ തിളങ്ങി.
മുഖത്തേക്ക് അരിച്ചുകയറിയ ആഹ്ലാദമടക്കാന്‍ അയാള്‍ നന്നേ ക്ലേശിച്ചു.
ഒരു കോണ്‍സ്റ്റബിള്‍ ആദ്യം അയാളുടെ പാന്‍സിന്റെ പോക്കറ്റ് പരിശോധിച്ചു.
പിന്നെ അയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റുകളും.
വിരലുകളില്‍ കടലാസിന്‍റെ സ്പര്‍ശം അനുഭവപ്പെട്ടപ്പോള്‍ അയാള്‍ തിരിഞ്ഞ് എ സി പിയെ നോക്കി.
പിന്നെ പോക്കറ്റില്‍ നിന്നും ഒരു കടലാസ് വലിച്ചെടുത്തു.
എ സി പി വിന്‍സെന്റ് അത് അയാളുടെ കയ്യില്‍ നിന്നും വാങ്ങി.
അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ആ കടലാസിലൂടെ താഴേക്ക് നീങ്ങുന്നത് അവര്‍ കണ്ടു.
വായിച്ച് കഴിഞ്ഞ് അദ്ദേഹം മേനോനെ നോക്കി.
പിന്നെ അദ്ദേഹം സബ് ഇന്സ്പെക്ര്‍ മോഹനെ നോക്കി.
“ടേക് ഹിം!”
മേനോന്‍റെ നേരെ കണ്ണു കാണിച്ച് അദ്ദേഹം ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
“എന്താ!!”
ഒന്നും മനസ്സിലാകാതെ, കഥകളിയിലെ കത്തിവേഷം പച്ചയുടെ ആട്ടവരവ് കണ്ടിട്ടെന്നത് പോലെ ഭയ ക്രാന്തനായി അയാൾ അവരെ നോക്കി.
“ബോഡിയുടെ പാന്‍സിന്റെ പോക്കറ്റ് ഒന്നുകൂടി പരിശോധിക്കുക!”
എസി പി പി. പറഞ്ഞു.
ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയ കോണ്‍സ്റ്റബിള്‍ ബഷീറിന്റെ പാന്‍സിന്റെ പോക്കറ്റില്‍ വീണ്ടും പരിശോധിച്ചു.
ചെറിയ വലിപ്പമുള്ള വെളുത്ത രണ്ടു ഗുളികകള്‍ അയാള്‍ പോക്കറ്റില്‍ നിന്നുമെടുത്ത് എ സി പി യ്ക്ക് കൈമാറി.
“അറസ്റ്റ് ഹിം!”
എ സി പി വീണ്ടും മേനോനെ നോക്കി പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ അയാളുടെ നേരെ കുതിച്ചു.
“നിങ്ങള്‍ കാര്യം പറയണം ഹേ!”
മേനോന്‍ എസി പിയുടെ നേരെ ചീറി.
മേനോന്‍ ബലം പ്രയോഗിച്ചെങ്കിലും പോലീസുദ്യോഗസ്ഥര്‍ അയാളുടെ കയ്യില്‍ വിലങ്ങണിയിച്ചിരുന്നു.
“തനിക്ക് കാര്യം അറിയണോ?”
എ സി പി മേനോനോട് ചോദിച്ചു.
“അറിയണോടോ?”
കാര്‍ക്കശ്യം നിറഞ്ഞ ആ ചോദ്യത്തിനു മുമ്പില്‍ മേനോന്‍ ഒന്ന് ഞെട്ടി.
“എന്നാ കേട്ടോ, ഞാന്‍ പറയാം!”
അദ്ദേഹം ആത്മഹത്യാക്കുറിപ്പ് വീണ്ടും നിവര്‍ത്തി.
“ഞാന്‍ ആത്ഹത്യ ചെയ്യുന്നു…”
എ സി പി അത് വായിച്ചു
“…മേനോന്‍ എനിക്ക് രണ്ടു ഗുളിക തന്നു. ഞാന്‍ അത് കഴിച്ചില്ല. അത് കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ തോന്നും എന്നെനിക്കറിയാം. അതിന്‍റെ സഹായമില്ലാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ആളാണ് ഞാന്‍. എനിക്ക് ഗുളികകള്‍ തന്നു..എന്നിട്ടെന്നോട് ഞാന്‍ ആത്ഹത്യ ചെയ്യാന്‍ പോവുകയാണ് എന്ന് നോട്ട് എഴുതാന്‍ പറഞ്ഞു. അയാള്‍ പറഞ്ഞു തന്നത് ഞാന്‍ എഴുതിയില്ല. പകരം ഇത് എഴുതുന്നു. ഇയാള്‍ ചെയ്ത കൊലപാതകങ്ങളൊക്കെ ഞാനാണ് ചെയ്തത് എന്നും അതില്‍ പശ്ചാതപിച്ചാണ് എന്‍റെ ആത്ഹത്യ എന്നും നോട്ടില്‍ എഴുതണം എന്ന് മേനോന്‍ പറഞ്ഞു. മേനോന്‍ എന്‍റെ അറിവില്‍ ആറു കൊലപാതകം ചെയ്തിട്ടുണ്ട്. സാമുവേല്‍ അലക്സ്, രാജീവ് പണിക്കര്‍, മഞ്ജരി, ആലീസ്, രേഖ, അരുന്ധതി എന്നിവരെയാണ് നേരിട്ട് കൊന്നിട്ടുള്ളത്. കൂടാതെ മകളായ രേണുകയുടെ മരണത്തിനും എന്‍റെ ഭാര്യ ഖമറുന്നീസയുടെ മരണത്തിനും ഇയാളുടെ പങ്കു ചെറുതല്ല. ഈ കൊലപാതകങ്ങള്‍ ഒക്കെ തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ തൃശൂര്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന രേഷ്മ അന്‍വറിന്‍റെ കൈയ്യില്‍ ഭദ്രമായുണ്ട്. ഞാന്‍ കയര്‍ കൊണ്ട് കുരുക്ക് ഉണ്ടാക്കുന്നതും ഫാനില്‍ കെട്ടുന്നതും കഴുത്തില്‍ കുരുക്ക് മുറുക്കുന്നതും എല്ലാം മേനോന്‍റെ മുമ്പില്‍ വെച്ച് അയാള്‍ പറഞ്ഞത് അനുസരിച്ചാണ്. ഗുളികകള്‍ എന്‍റെ പാന്‍സിന്റെ പോക്കറ്റില്‍ ഉണ്ട്. മേല്‍പ്പറഞ്ഞ മേനോന്‍റെ മുഴുവന്‍ പേര് വടക്കെപ്പാടത്ത് നാരായണ മേനോന്‍ എന്നാണു.”
വായിച്ച് കഴിഞ്ഞ് അയാള്‍ മേനോനെ നോക്കി.
“ഇപ്പം മനസിലായോ?”
കോപം കൊണ്ട് മേനോന്‍റെ മുഖം വലിഞ്ഞു മുറുകി വികൃതമായി.
“എടാ മൈരന്‍ ബഷീറേ!”
അയാള്‍ കാല്‍ ഉയര്‍ത്തി ബഷീറിന്റെ ദേഹത്തെ ചവിട്ടാന്‍ ആഞ്ഞു.
“അപ്പം നീയെന്നെ ആക്കി ചിരിച്ചത് തന്നെയാരുന്നല്ലേ! കുപ്പത്തൊട്ടീന്ന്‍ എടുത്ത് നിന്നെ ഒക്കെ കൂട്ടത്തി കൊണ്ട് നടന്നതിന് എനിക്ക് ഇത് തന്നെ കിട്ടണം! നന്ദി വേണടാ പട്ടീ.. നന്ദി!”
എ സി പി മൊബൈല്‍ എടുത്തു ഡയല്‍ ചെയ്തു.
“എസ് പി ഒഫീസല്ലേ? ആ എസ് പി സാറാണോ? ഞാന്‍ എ സി പി വിന്‍സെന്റാണ്..ആ അറസ്റ്റ് ചെയ്തു സാര്‍ ..ഒരു വന്‍ സ്രാവാണ് ..നമ്മള്‍ സംശയിച്ച ആള്‍ തന്നെ. അതെ അയാള്‍ തന്നെ മേനോന്‍… സര്‍ പിന്നെ ആ ഹെലന്‍ സ്പാ ഇല്ലേ? അവിടുത്തെ ഓണര്‍ ഒരു രേഷ്മ അന്‍വര്‍ അവര് ഈ കേസില്‍ ഇന്‍വോള്‍വ്ഡ് ആണ്…അവര് കടന്നു കളയുന്നതിന് മുമ്പ് ഫോഴ്സിനെ അയച്ച് അവരെ പൊക്കണം ..ഓക്കേ സാര്‍ ..ശരി ..താങ്ക്സ് ….ബൈ…”
“അതേ, സാറേ!”
അഹങ്കാരം നിറഞ്ഞ ശബ്ദത്തില്‍ മേനോന്‍ വിളിച്ചു.
“ഞാനാ ഇത് ചെയ്തേന്ന്‍ നിങ്ങക്ക് അങ്ങനെ കൊണച്ച പ്രൂഫൊന്നും കിട്ടീട്ടില്ലല്ലോ! ഇവന്‍ എഴുതിയ ഈ മൈര് കടലാസ് അല്ലെ കുള്ളൂ? അത് വെച്ച് എന്നാ കൊണയ്ക്കാനാ? എനിക്ക് എന്‍റെ വക്കീലിനെ വിളിക്കണം!”
എ സി പി വിന്‍സെന്റ് ചുറ്റും നോക്കി.
പെട്ടെന്ന് ശരവേഗത്തില്‍ കയ്യുയര്‍ത്തി മേനോന്‍റെ നേരെ തിരിഞ്ഞു.
ഉയര്‍ത്തിയ കൈ ചുരുട്ടിയ മുഷ്ടിയോടെ മേനോന്‍റെ ചുണ്ടുകള്‍ക്ക് മുകളില്‍ പതിഞ്ഞു.
“ഹോ!!”
അടുത്ത നിമിഷം അയാള്‍ നിലം പൊത്തി. കൈകളില്‍ വിലങ്ങുണ്ടായിരുന്നതിനാല്‍ അയാള്‍ക്ക് മുഖം പൊത്താനായില്ല.
മുഖം നിറയെ ചോര പടര്‍ന്നു.
തുടര്‍ച്ചയായി ചുമച്ചുകൊണ്ട് അയാള്‍ തുപ്പി.
ചോരയില്‍ പുരണ്ട രണ്ടു പല്ലുകള്‍ നിലത്തേക്ക് വീണു.
വളരെ ആയാസപ്പെട്ട് അയാള്‍ എഴുന്നേറ്റു നിന്നു.
“തനിക്കിപ്പം തന്നെ വേണോ വക്കീലിനെ?”
വീണ്ടും മുഷ്ടി ഉയര്‍ത്തി എ സി പി ചോദിച്ചു.
വിലങ്ങിട്ട കൈകളോടെ മേനോന്‍ മുഖത്തിന് മുമ്പില്‍ പ്രതിരോധം തീര്‍ത്ത് എ സി പിയെ ദയനീയമായി നോക്കി.
“പിടിച്ച് വണ്ടിയെ കേറ്റ് മേനോന്‍ സാറിനെ!”
എ സി പി മറ്റുള്ളവരോട് പറഞ്ഞു.
അവര്‍ മേനോനെ പോലീസ് വാഹനത്തില്‍ കയറ്റി.
അഞ്ച് മിനിറ്റിനുള്ളില്‍ കമീഷണര്‍ ഓഫീസില്‍ വാഹനമെത്തി.
“അണ്‍ലോക്ക്”
അകത്തേക്ക് കയറവേ എ സി പി മറ്റുള്ളവരോട് പറഞ്ഞു.
അതിനിടയില്‍ പുറത്ത് വലിയൊരു മാധ്യമ സംഘം നിലയുറപ്പിച്ചിരുന്നു. പീരങ്കി മുഖങ്ങള്‍ പോലെ ക്യാമറകള്‍ ഓഫീസിനെ കേന്ദ്രീകരിച്ചു.
ഒരു കോണ്‍സ്റ്റബിള്‍ മേനോന്‍റെ വിലങ്ങഴിച്ചു.
വിലങ്ങ് അഴിഞ്ഞ നിമിഷം അയാള്‍ സര്‍വ്വ ശക്തിയുമെടുത്ത് പുറത്തേക്ക് കുതിച്ചു.
അപ്രതീക്ഷിത നീക്കമായതിനാല്‍ പോലീസിന് മിഴിച്ചുനോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.
“ക്യാച്ച് ദാറ്റ് ബാസ്റ്റാഡ്!”
എ സി പി അലറി.
അതിനിടെ അപ്പോള്‍ കമ്മീഷണറുടെ ഓഫീസിന് മുമ്പിലേക്ക് വന്ന ഒരാള്‍ തന്‍റെ ബൈക്ക് പാര്‍ക്ക് ചെയ്യുന്നിടത്തെക്ക് മേനോന്‍ കുതിച്ചു.
അയാളുടെ കൈയ്യില്‍ നിന്നു കീ പിടിച്ചു വാങ്ങി അയാളെ തള്ളി നിലത്തിട്ട് മേനോന്‍ ബൈക്കില്‍ ചാടിക്കയറി.
പിന്നെ തിരിഞ്ഞ് തനിക്ക് നേരെ ഓടി വരുന്ന പോലീസ് സംഘത്തിന്‍റെ നേരെ നോക്കി നടുവിരല്‍ ഉയര്‍ത്തി അയാള്‍ ആക്രോശിച്ചു.
“പോയി നിന്‍റെ അമ്മേടെ കൊതത്തി പോയി തപ്പെടാ മൈരുകളെ!!”
പിന്നെ അതി ശീഘ്രം ബൈക്കോടിച്ചു.
ടിവിയില്‍ ആ ദൃശ്യങ്ങളത്രയും കണ്ട് സംഗീത ഭയപരവശയായി.
“ഇനി എന്നാ ചെയ്യും ലീനെ?”
അവള്‍ ലീനയോട് ചോദിച്ചു.
“എന്ത് ചെയ്യാന്‍?”
ദൃഢനിശ്ചയം തുളുമ്പുന്ന സ്വരത്തില്‍ ലീന പറഞ്ഞു.
“അയാടെ അന്ത്യം എന്‍റെ കൈ കൊണ്ടാ എന്ന് കര്‍ത്താവ് തീരുമാനിച്ചത് അങ്ങ് നടപ്പാകും!”
നാരായണ മേനോന്‍ കമ്മീഷണര്‍ ഓഫീസില്‍നിന്നും പോലീസിനെ വെട്ടിച്ച് കടന്നുകളയുന്ന ദൃശ്യം തുടര്‍ച്ചയായി ടെലിവിഷനില്‍ കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കേസിനെപ്പറ്റിയുള്ള സകല വിശദാംശങ്ങളും തുടര്‍ച്ചയായി സംപ്രേഷണം ചെയ്തു കൊണ്ടിരുന്നു.
“പിള്ളേര് വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല,”
സംഗീത വീണ്ടും വേവലാതിയോടെ പറഞ്ഞു.
“നീ മുമ്പേ വിളിച്ചത് അവരെ ആര്ന്നോ?”
“ആ! അതെ! അവരെയാ…എന്താ നീ അങ്ങനെ ചോദിച്ചേ?”
“പിള്ളേരെ ആണേല്‍ ഒരു കൊഞ്ചലിന്റേം കോഴയലിന്റെം ആവശ്യമില്ല! അത് കൊണ്ട് ചോദിച്ചതാ!”
“ശ്യ!!”
സംഗീത ചുണ്ടത്ത് വിരല്‍ വെച്ച് ലീനയെ നോക്കി.
സന്ധ്യ അടുക്കളയിലേക്ക് പോയതാണ്.
എപ്പോള്‍ വേണമെങ്കിലും വരാം.
നീയാ ടി വി അങ്ങോട്ട് ഒഫാക്ക്!
ലീന പറഞ്ഞു.
മൂന്നാല് മണിക്കൂറായി ഇത് തന്നെ കാണുന്നത് എന്തിനാ ?
എടീ അയാള് പോലീസിനെ വെട്ടിച്ച് കടന്നത് നമ്മളെ അന്വേഷിച്ചാ…അയാള് വരും… ഇവിടെ.. നമ്മളെ അന്വേഷിച്ച്…”
“വരട്ടെന്നെ!”
സ്വരത്തില്‍ ദൃഢനിശ്ചയ ഭാവം നിലനിര്‍ത്തി ലീന വീണ്ടും പറഞ്ഞു.
“നീ പേടിക്കാതിരി!”
“മൂന്നാല് ഗ്ലാസ് ചായ എടുക്കാന്‍ ഇത്രേം താമസമോ?”
അടുക്കളയുടെ ഭാഗത്തേക്ക് നോക്കി സംഗീത അനിഷ്ടത്തോടെ പിറുപിറുത്തു.
“ഇവളെന്നാ കിണറു കുഴിച്ച് വെള്ളം കണ്ടിട്ട് ചായ ഉണ്ടാക്കാന്‍ നോക്കുവാണോ?”
“അവള് പതിയെ കൊണ്ടുവരട്ടെ!”
ലീന അവളെ സമാശ്വസിപ്പിച്ചു.
“അതല്ലെടീ!”
സംഗീത പറഞ്ഞു.
“ടെന്‍ഷന്‍ കാരണമാ അവളോട് ചായ ഉണ്ടാക്കാന്‍ പറഞ്ഞെ!”
സംഗീത എഴുന്നേറ്റു.
“ചെന്നു നോക്കട്ടെ! അവള് എന്നാ ചെയ്യുവാന്ന്!”
സംഗീത അകത്തേക്ക് പോയി.
ടി വിയില്‍ തുടരെ തുടരെ കാണിച്ചുകൊണ്ടിരിക്കുന്ന മേനോന്‍റെ ദൃശ്യങ്ങളിലേക്ക് സഹിക്കാനാവാത്ത ദേഷ്യത്തോടെ ലീന നോക്കി.
സംഗീതയും സന്ധ്യയും മടങ്ങിവരാന്‍ അല്‍പ്പ സമയം കൂടി അവള്‍ അവിടെ ഇരുന്നു.
പിന്നെ ലീന എഴുന്നേറ്റു.
“സംഗീതെ,”
അകത്തേക്ക് നോക്കി ലീന വിളിച്ചു.
“ഞാന്‍ പോകുവാ കേട്ടോ! എനിക്ക് ചായ എടുക്കണ്ട!”
അകത്ത് നിന്നും പക്ഷെ പ്രതികരണമുണ്ടായില്ല.
“എടീ ഞാന്‍ പോകുവാന്ന്!!”
ലീന വീണ്ടും വിളിച്ചു പറഞ്ഞു.
എന്നിട്ടവള്‍ പുറത്തേക്ക് നടന്നു.
മുറ്റത്തേക്ക് ഇറങ്ങി മുമ്പോട്ട് നടക്കാന്‍ തുടങ്ങിയ ലീന എന്തോ ഓര്‍ത്ത് പെട്ടെന്ന് നിന്നു.
“ഈശോയെ!!”
സംഗീതയുടെ വീടിന് നേരെ നോക്കി അവള്‍ സംഭ്രമത്തോടെ മന്ത്രിച്ചു.
പിന്നെ അവള്‍ വിറയ്ക്കുന്ന കാല്‍വെപ്പുകളോടെ വീടിന് നേരെ നടന്നു.
ഹാളിലെത്തി, ചുറ്റും നോക്കി.
ശബ്ദം കേള്‍പ്പിക്കാതെ അവള്‍ ഇടനാഴിയിലൂടെ അടുക്കളയുടെ ഭാഗത്തേക്ക് നടന്നു.
മൊബൈല്‍ കയ്യില്‍ കരുതാതിരുന്നതിനെ ഓര്‍ത്ത് അവള്‍ സ്വയം പഴിച്ചു.
അവളുടെ ദേഹം വിയര്‍പ്പ് പുതഞ്ഞു.
അടുക്കളയോട് ചേര്‍ന്ന മുറിയുടെ അടുത്തെത്തിയപ്പോള്‍ അവള്‍ ഒന്ന്‍ നിന്നു.
അതിന്‍റെ കതക് പതിയെ കാറ്റില്‍ അനങ്ങുന്നു!
അവിടെ നിന്നും അവള്‍ അടുക്കളയിലേക്ക് പാളി നോക്കി.
അവിടെ ആരെയും കണ്ടില്ല.
പിന്നെ മിടിക്കുന്ന ഹൃദയത്തോടെ അനങ്ങുന്ന വാതിലിനടുത്തേക്ക് നീങ്ങി.
അവള്‍ പതിയെ കതക് തുറന്നു.
പെട്ടെന്ന് അകത്ത് നിന്നും രണ്ടു കൈകള്‍ അവളുടെ കഴുത്തിന് നേരെ നീണ്ടു വന്നു.
അതിന്‍റെ പിമ്പില്‍ പശാചികത അതിന്‍റെ പാരമ്യത്തിലെത്തിയ ഒരു മുഖവും.
“നാരായണ മേനോന്‍!”
അയാളുടെ കൈകള്‍ തന്‍റെ കഴുത്തിനെ മുറുക്കുമ്പോള്‍ അവള്‍ ഭയഭീതിയോടെ മന്ത്രിച്ചു.
അയാളുടെ പിടി കഴുത്തില്‍ മുറുകുമ്പോള്‍ അവളുടെ കണ്ണുകള്‍ മുറിയിലെ ദൃശ്യങ്ങളില്‍ തറഞ്ഞു.
വീതിയുള്ള സെലോടേപ്പിനാല്‍ വായ് ബന്ധിക്കപ്പെട്ട് സന്ധ്യയും സംഗീതയും.
ഇരുവരെയും രണ്ടു കസേരകളില്‍ ഇരുത്തിയിരിക്കുന്നു.
കസേരയുടെ കൈകളില്‍ അവരുടെ കൈകള്‍ സെല്ലോടേപ്പിനാല്‍ ബന്ധിച്ചിരിക്കുന്നു!
മറ്റാരേയോ കാത്തിട്ടെന്നോണം നാലഞ്ചു കസേരകള്‍ കൂടി അവിടെ നിരയായി ഇട്ടിരുന്നു.
തന്‍റെ ബലിഷ്ടമായ കൈകളില്‍ അയാള്‍ ലീനയെ കസേരയില്‍ ഇരുത്തി. [ തുടരും ]
One Response
വളരെ നന്നായിട്ടുണ്ട്.. സിനിമയ്ക്കു തിരക്കഥ ആക്കാൻ ഉള്ള നിലവാരമുണ്ട്… ആശംസകൾ