ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“എന്നാ കതക് തൊറന്നു വരുന്നില്ലേ?”
“ഇത്…”
ഡോര്‍ ഹാന്‍ഡിലില്‍ പിടിച്ച് വീണ്ടും അമര്‍ത്തിക്കൊണ്ട് മേനോന്‍ പറഞ്ഞു.
“ഈ ഡോര്‍ അകത്ത് നിന്നും ലോക്കാ!”
“അകത്ത് നിന്നും ലോക്കോ?”
വിന്‍സെന്റ് ഒന്നും മനസ്സിലാകാതെ ചുറ്റും നില്‍ക്കുന്നവരെ നോക്കി.
“എന്ന് വെച്ചാ?”
“എന്ന് വെച്ചാ സാര്‍, മുറി അകത്ത് നിന്നും പൂട്ടിയിരിക്കുന്നു!”
മേനോന്‍ പറഞ്ഞത് കേട്ട് അവര്‍ ചകിതമായ ഭാവത്തോടെ പരസ്പ്പരം നോക്കി.
“എന്ന് വെച്ചാ മുറിയില്‍ ആള്‍ ഉണ്ടെന്നോ?”
എ സി പി ചോദിച്ചു.
“അതിപ്പം…!”
മേനോന്‍ മുഖത്തെ വിയര്‍പ്പ് തുടച്ചു.
“അകത്ത് ആളോ? അതെങ്ങനെ…പക്ഷെ ഡോര്‍ അകത്ത് നിന്നും ലോക്കായ സ്ഥിതിക്ക്?”
മേനോന്‍ ചകിതമായ ഭാവത്തോടെ ഓരോരുത്തരെയും മാറി മാറി നോക്കി.
“അല്‍പ്പം ബലം കൊടുത്ത് ഒന്നുകൂടെ തള്ളിക്കെ,’
സംഘത്തിലെ സബ് ഇന്‍സ്പെക്റ്റര്‍ മോഹന്‍ പറഞ്ഞു.
“മാറ്! ഞാന്‍ തള്ളാം!”
അയാള്‍ മുമ്പോട്ട് വന്ന് ഡോറില്‍ ബലമായി തള്ളി.
“സാര്‍!”
അദ്ഭുതം കൊണ്ട് കണ്ണ് തള്ളി മോഹന്‍ എ സി പിയെ നോക്കി.
“ഇത് അകത്ത് നിന്നും ലോക്കാണ്!
പോലീസ് സംഘം പരസ്പരം കണ്ണുകള്‍ മിഴിച്ച് നോക്കി.
‘പൊളിക്ക്!”
എ സി പി നിര്‍ദേശിച്ചു.
“കതക് ചവിട്ടിപ്പൊളിക്ക്!”
കോണ്‍സ്റ്റബിള്‍മാരില്‍ ഏറ്റവും കരുത്തനായ ഒരാള്‍ കതക് ആഞ്ഞു ചവിട്ടി.
One Response
ഇതിൽ കഥ എഴുതിയ പണം കിട്ടുന്നുണ്ടോ?