ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“അതെ!”
പോലീസ് ഉദ്യോഗസ്ഥരെ മാറി മാറി നോക്കിക്കൊണ്ട് മേനോന്‍ പറഞ്ഞു.
“ഗ്യാരെജിന്റെ പിമ്പില്‍, ദാ അവിടെ ഒരു മുറിയുണ്ട്..അവിടെയാ!”
മേനോന്‍ ഗ്യാരെജിന്റെ പിമ്പിലേക്ക് വിരല്‍ ചൂണ്ടി.
“എന്നാ വാ!”
“ഒരു മിനിറ്റ്!”
അയാള്‍ അകത്തേക്ക് നോക്കി.
“തോമസ് കുട്ടി ബഷീറിന്റെ മുറി പൂട്ടിയ ആ കീ ഇങ്ങെടുത്തെ!”
“ശരി”
തോമസ്‌കുട്ടി അകത്തേക്ക് പോയി.
“ബഷീര്‍ മുറിപൂട്ടി താക്കോല്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടാണോ ലാസ്റ്റ് പോയത്?”
എ സി പി ചോദിച്ചു.
“അത് ബഷീറിന്റെ താക്കോല്‍ അല്ല!”
മേനോന്‍ ചിരിച്ചു.
“ഇന്നലെ നോക്കുമ്പോള്‍ അയാടെ മുറി ചാരി ഇട്ടിട്ടേയുള്ളൂ. അയാള് മുറി പൂട്ടാതെയാണ് പുറത്ത് പോയത്. വല്ല വിലപിടിപ്പുള്ള എന്തേലും കാണൂല്ലോ! ഞാന്‍ എപ്പഴും ഓഫീസിലൊക്കെ അല്ലെ? അതുകൊണ്ട് ഞാന്‍ ഒരു കീ എടുത്ത് അതങ്ങ് പൂട്ടിയിട്ടു!”
അപ്പോഴേക്കും തോമസ് കുട്ടി താക്കോലുമായി വന്നു.
“ഓക്കേ! എന്നാ വാ!”
വിന്‍സെന്റ് എഴുന്നേറ്റു.
മേനോന്‍ ചൂണ്ടിക്കാണിച്ചിടത്തേക്ക് നീങ്ങി.
അദ്ദേഹത്തിന് പിന്നാലെ മറ്റു പോലീസ് ഉദ്യോഗസ്ഥന്മാരും നടന്നു.
അവര്‍ ബഷീര്‍ താമസിക്കുന്നിടത്ത് എത്തി.
മേനോന്‍ ബഷീറിന്റെ മുറി തുറന്നു.
എന്നിട്ട് കതക് സാവധാനം തള്ളി.
“ങ്ങ്ഹേ?”
മേനോന്‍ അത്ഭുതതോടെ എ സി പിയേയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും നോക്കി.
One Response
ഇതിൽ കഥ എഴുതിയ പണം കിട്ടുന്നുണ്ടോ?