ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
മേനോന്‍ അവളെ നോക്കി.
അവള്‍ ഉത്തരത്തിന് കാത്തു.
അപ്പോള്‍ ബോധം കെട്ടു കിടക്കുന്ന ഫസീലയുടെ സമീപം ആ സംസാരമത്രയും കേട്ടുകൊണ്ട് മറ്റൊരാള്‍ നിന്നിരുന്നത് മേനോനോ രേഷ്മയോ അറിഞ്ഞില്ല.
തൻ്റെ മൊബൈല്‍ ഫോണിലേക്ക് വന്ന വാട്ട്സാപ്പ് മെസേജിൻ്റെ ടോണ്‍ കേട്ടപ്പോള്‍ ഋഷി കയ്യെത്തിച്ച് ഫോണെടുത്തു.
ചുവരിലേക്ക് നോക്കി.
പന്ത്രണ്ട് മണി.
അരമണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്.
വാട്ട്സാപ്പ് എടുത്ത് നോക്കി.
ഒരു വോയിസ് ക്ലിപ്പാണ്.
പരിചിതമല്ലാത്ത നമ്പറില്‍ നിന്നാണ്.
പതിനേഴ് മിനിറ്റ് ദൈര്‍ഘ്യമുണ്ട്.
പതിനേഴ് മിനിറ്റ് സമയം നശിപ്പിച്ചു കളയണോ?
അവന്‍ സ്വയം ചോദിച്ചു.
എങ്കിലും അവന്‍ അത് പ്രസ് ചെയ്തു.
“ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ചായ്പ്പില്‍ എന്നെ കാത്ത് ഒരു തഴപ്പായില്‍ കിടക്കുന്നു. ചായ്പ്പിന്റെ വീതികൂടിയ കഴുക്കോലില്‍ ഒരു ഭീകരന്‍ പല്ലി അവരേയും നോക്കി കിടപ്പുണ്ട്. അവര്‍ കണ്ണടച്ചാണ് കിടക്കുന്നത്..ഞാനവരെ തൊട്ടു…”
അച്ഛന്റെ ശബ്ദം!
എന്താ ഈ മെസ്സേജിന്റെ അര്‍ത്ഥം?
അച്ഛന്‍ എന്തിനാണ് വോയിസ് ക്ലിപ്പ് അയച്ചത്?
അച്ഛന് എന്തെങ്കിലും ആപത്ത് പറ്റിയോ?
അത് മുഴുവന്‍ കേള്‍ക്കാന്‍ അവന്‍ വീണ്ടും പ്രസ്സ് ചെയ്തു.
ഓരോ വാക്കും അവനെ ഭയപ്പെടുത്തി.
ഭയം ഓരോ നിമിഷവും അവനെ വിറങ്ങലിപ്പിച്ചു.