ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഋഷിയും ഡെന്നീസും ശ്യാമും പുറപ്പെട്ടപ്പോള്‍ സംഗീത ലീനയോട് പറഞ്ഞു.
“ഇതുവരെ ആപത്ത് ഒന്നും ഉണ്ടായില്ലല്ലോ. മാത്രമല്ല ഈ അവസരത്തില്‍ ഋഷിയെ തന്നെ വിടുന്നത് മോശമാണ്. ആ കുട്ടിയ്ക്ക് അയാടെ തന്തേടെ ഒരു വളിപ്പ് സ്വഭാവോം ഇല്ല. കേട്ടിടത്തോളം ആ പെങ്ങള് കൊച്ച് അവന് വലിയ കര്യാരുന്നു. നല്ല വെഷമം ഒണ്ടതിന്. അതുകൊണ്ട് ഡെന്നീസും ശ്യാമും കൂട്ടത്തീ പോട്ടെ,”
ഉച്ചയോടെ അവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി.
“രേണൂന്‍റെ ചടങ്ങ് എന്നാണെന്നാ അച്ഛൻ പറഞ്ഞെ?,”
പ്ലാറ്റ്ഫോമിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ ഋഷി ഡെന്നിയോട് ചോദിച്ചു. ‘
“
ഇന്നാണ്.. അവള്‍ടെ അമ്മേടേം. എനിക്ക് അമ്മയില്ലാത്ത വിഷമം മൊത്തം മാറ്റിത്തന്നത് രേണുവാരുന്നു.. . ആരാ അവളെ ഇല്ലാതാക്കിയേന്ന്‍ അറിയണം. അറിഞ്ഞു കഴിഞ്ഞാ വിടത്തില്ല. നിങ്ങളും വേണം എന്‍റെ കൂടെ!”
“ഉണ്ടാവും..ഡാ”
ഡെന്നീസ് അവന്‍റെ തോളില്‍ അമര്‍ത്തി.
“ഞങ്ങള്‍ ഏത് നേരത്തും എന്തിനും ഉണ്ട്. ഇനി നിന്‍റെ നാടല്ലെ? നീ ഇനി പൊയ്ക്കോ!”
ഋഷി തലകുലുക്കി. സ്റ്റേഷന് വെളിയിലേക്ക് കടന്ന് അവന്‍ ടാക്സി വിളിക്കുന്നത് കണ്ടിട്ട് അവര്‍ പിന്തിരിഞ്ഞു.
ഋഷി വീട്ടില്‍ എത്തിയപ്പോഴേക്കും ചടങ്ങുകള്‍ തുടങ്ങിയിരുന്നു. അന്തരീക്ഷം മുഴുവന്‍ മന്ത്രോച്ചാരണങ്ങള്‍, കര്‍പ്പൂരഗന്ധം… ഇതിനു മുമ്പ് ഈ വീട്ടില്‍ ഇതുപോലെ ഒരു അന്തരീക്ഷമുണ്ടായത് ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് ഇവിടെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടന്നത് തന്‍റെ അമ്മയാണ്. സമീപത്ത് കണ്ണുനീര്‍ വറ്റാതെ താനും. ആ കണ്ണുനീര്‍ ഇപ്പോഴും തന്നില്‍നിന്നും മാറിയിട്ടില്ല.