ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“ഇതിന് വേണ്ടി മാത്രമാണ് ഞാന്‍ ജീവിക്കുന്നെ..’
ലീന തുടര്‍ന്നു.
“ഇനി മോന് തീരുമാനിക്കാം, ഞങ്ങളുടെ കൂടെ നില്‍ക്കണോ വേണ്ടയോ എന്ന്. കാരണം. നാരായണ മേനോന്‍ ഞങ്ങള്‍ക്ക് മാത്രമാണ് ദുഷ്ടന്‍. മോന് അച്ഛനാണ്. പുത്രധര്‍മ്മം അനുസരിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ മാത്രം ഞങ്ങളുടെ ഒപ്പം നില്‍ക്കാം!”
“എന്താ പെര്‍ഫെക്റ്റ് ഡയലോഗ്!”
ശ്യാം മന്ത്രിച്ചു.
“പ്രമുഖ വ്യവസായി നാരായണ മേനോനെ സംബന്ധിച്ച് മറ്റൊരു നടുക്കുന്ന വാര്‍ത്ത കൂടി…”
മനോരമ ന്യൂസില്‍ നിഷയുടെ ദൃഡമായ ശബ്ദം വീണ്ടും അവര്‍ കേട്ടു.
എല്ലാവരുടെയും കണ്ണുകള്‍ ടി വി സ്ക്രീനിലേക്ക് നീണ്ടു.
ഋഷി ദിവാന്‍ കോട്ടില്‍ നിന്നും എഴുന്നേറ്റു.
“..നാരായണ മേനോന്‍റെ ഭാര്യയും മുന്‍ എം എല്‍ എയുമായ അരുന്ധതി മേനോന്‍റെ മൃതദേഹം അവരുടെ വസതിക്കടുത്തുള്ള കുളത്തില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു….”
ലീനയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
മറ്റുള്ളവര്‍ ലീനയെ മിഴിച്ചു നോക്കി.
റെയില്‍വേ സ്റ്റേഷന്‍ വരെ ഋഷിയോടൊപ്പം ഡെന്നീസും ശ്യാമും ഉണ്ടായിരുന്നു. ഡെന്നീസും ശ്യാമും കൂടെപോകുന്ന കാര്യത്തില്‍ ലീന ശക്തമായി എതിര്‍ത്തെങ്കിലും സംഗീതയും സന്ധ്യയുടേയും നിര്‍ബന്ധത്തിനു വഴങ്ങുകയായിരുന്നു അവള്‍.
“അവര്‍ക്ക് ഒരാപത്തും വരില്ല മോളെ,”