ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
തൂവാലക്കയ്യുറയിട്ട കൈകൊണ്ട് മേനോന്‍ ജനല്‍ ചേര്‍ത്ത് അടച്ചു. പിന്നെ തിരിഞ്ഞ് നടന്നു.
“അവന്‍ ഒന്ന് ആക്കി ചിരിച്ചോ എന്ന് സംശയം! ആ… ചാകാന്‍ നേരത്ത് അങ്ങനെ ആരിക്കും എല്ലാവരുടേം ചിരി!!”
അയാള്‍ സമാധാനിച്ചു.
ക്ലിനിക്കില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ തന്നെ കാത്തിരുന്നവരുടെ മുഖങ്ങളില്‍ ആഴമുള്ള വിഷാദം ഋഷി കണ്ടു.
“സാരമില്ല,”
അവന്‍ അവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
ഡെന്നീസ് മുമ്പോട്ട് വന്നു.
“എടാ ഋഷി…”
അവന്‍ ഋഷിയുടെ തോളില്‍ പിടിച്ചു.
“ഇല്ലെടാ,”
ഋഷി വീണ്ടും പറഞ്ഞു.
“ഇപ്പം ലൈറ്റായ പെയിന്‍ പോലും ഇല്ല”
“അതല്ല,”
ഡെന്നീസ് പറഞ്ഞു.
“വേറെ ഒരു പ്രശ്നമുണ്ട്”
ഋഷി അവനെ സംശയത്തോടെ നോക്കി. പെട്ടെന്ന് ഋഷിയുടെ കണ്ണുകള്‍ ടി വിയിലേക്ക് നീണ്ടു. അതിലെ സ്ക്രോള്‍ ചെയ്യുന്ന അക്ഷരങ്ങളിലേക്ക്.
“ഈശ്വരാ! രേണു! എന്താ? ഇതെന്താ ഡെന്നി?”
അവന്‍റെ മുഖത്ത് വിയര്‍പ്പ് പൊടിഞ്ഞു. ശ്വാസഗതി കൂടി.
അവന്‍റെ ശാരീരിക മാറ്റങ്ങള്‍ കണ്ടിട്ട് ലീന മുമ്പോട്ട് വന്ന്‍ അവനെ ചേര്‍ത്ത് പിടിച്ചു.
“എന്താ ആന്‍റി?”
അവന്‍ ലീനയെ നോക്കി.
“കൊറച്ച് മുമ്പേ ബഷീര്‍ അങ്കിള്‍ ആന്‍റിയേ ഷൂട്ട് ചെയ്തു…ഇപ്പം എന്‍റെ രേണു…എനിക്ക് പോണം! പോണം ഡെന്നി…എനിക്ക്…”
ലീന അവനെ ദിവാന്‍ കോട്ടില്‍ ഇരുത്തി.