ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“ബഷീറെ…”
“സാര്‍…”
ബഷീര്‍ വിളികേട്ടു.
“ഞാന്‍ അപകടത്തില്‍ ആണല്ലോടാ!”
“ഞാന്‍ എന്താ ചെയ്യേണ്ടേ സാര്‍?”
ലഹരി നിറഞ്ഞ കണ്ണുകളോടെ, നോട്ടത്തില്‍ പതഞ്ഞു കയറുന്ന നിലാസ്പര്‍ശത്തോടെ ബഷീര്‍ ചോദിച്ചു.
“ഞാന്‍ പറഞ്ഞാല്‍ എന്തും നീ ചെയ്യുമോ?”
മുറിയില്‍ ലഹരി നിറഞ്ഞ കടുത്ത വര്‍ണ്ണങ്ങള്‍ തെയ്യക്കോലങ്ങളെപ്പോലെ രൌദ്രഭാവം പൂണ്ട് നിന്ന് കത്തുമ്പോള്‍ മേനോന്‍ ബഷീറിന്റെ കണ്ണുകളിലേക്ക് തറഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.
“സാര്‍ പറഞ്ഞ എന്തും ഞാന്‍ ചെയ്തിട്ടുണ്ട്”
“അതുകൊണ്ട് ഇനിയും ചെയ്യും അല്ലേ?”
“ഇനിയും ചെയ്യും”
“നീ ഞാന്‍ പറയുന്നെത് എന്തും അനുസരിക്കാന്‍ എന്താ ബഷീറേ കാരണം?”
ബഷീര്‍ അ ചോദ്യത്തിന് മുമ്പില്‍ ഒരു നിമിഷം നിശബ്ദനായി. പിന്നെ അയാള്‍ കാതോര്‍ത്തു. ദൂരെ നിന്നും ഒരു കുഞ്ഞിന്‍റെ നിലവിളിയ്ക്ക്. പൊട്ടിച്ചിതറുന്ന കുപ്പിവളകളുടെ താളത്തിന്…
“സാറാണ് എനിക്ക് ജീവന്‍ തന്നത്. എന്നെ ഉയിര്‍പ്പിച്ച് ജീവന്‍ തന്നത്. അതുകൊണ്ട് ഞാനും എന്‍റെ ജീവനും സാറിന് സ്വന്തമാ”
മേനോന്‍ ബഷീറിനെ നോക്കി.
“ആ മേശവലിപ്പ് തുറക്ക്!”
ബഷീര്‍ സമീപമിരുന്ന മേശയുടെ വലിപ്പ് തുറന്നു.
“അതിനുള്ളില്‍ നിന്ന് ഒരു പേപ്പര്‍ എടുക്ക്”
ബഷീര്‍ മേശവലിപ്പില്‍ നിന്നും എ ഫോര്‍ സൈസിലുള്ള വെള്ളപ്പേപ്പറില്‍ നിന്നും ഒന്നെടുത്തു.