ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ – “എന്താടാ? എന്താ നീയിങ്ങനെ തലേം കുമ്പിട്ട് നിക്കുന്നെ? എഹ്? എന്നാ പറ്റീന്ന്?”
ബഷീര്‍ കരയുന്നു.
“സാര്‍ ക്ഷമിക്കണം!”
കണ്ണുനീര്‍ ഒഴുകിയിറങ്ങുമ്പോള്‍ ബഷീര്‍ വിതുമ്പലോടെ പറഞ്ഞു.
“ഛെ!”
മേനോന്‍ ഉച്ചത്തില്‍ പറഞ്ഞു.
“നല്ല ഒത്ത തടിയന്‍! കട്ടി മീശക്കാരന്‍! എന്നിട്ട് കരയുന്നോടാ?”
“സാര്‍ എനിക്കവരെ ഒന്നും ചെയ്യാന്‍ പറ്റീല്ല!”
“എഹ്? അതെന്നാ?”
“ഋഷി…നമ്മുടെ മോന്‍ ഋഷി അവരുടെ കൂടെ ഒണ്ട്!”
മേനോന്‍റെ ഉള്ളില്‍ മിന്നല്‍പ്പിണര്‍ പാഞ്ഞു. അയാളുടെ കണ്ണുകളില്‍ അഗ്നിയിറങ്ങി.
“എന്‍റെ മോളെ പെഴപ്പിച്ച് കൊല്ലിച്ച് ..ഇപ്പം ആ കൂത്തിച്ചി എന്‍റെ ചെറുക്കനേം വശത്താക്കിയോ?”
ബഷീര്‍ തലകുലുക്കി. പിന്നെ അയാള്‍ സംഭവിച്ചത് പറഞ്ഞു.
ഋഷിയ്ക്ക് വെടിയേറ്റ കാര്യം പറഞ്ഞപ്പോള്‍ മേനോന്‍ തലയില്‍ കൈവെച്ചു.
“ഇപ്പം പോണം!”
അയാള്‍ പറഞ്ഞു.
“എന്‍റെ ചെറുക്കന് എന്തേലും പറ്റിയോടാ?”
“ഇല്ല മോന് കൈയ്യിലേ കൊണ്ടുള്ളൂ…ഒരു കുഴപ്പവും ഉണ്ടാകില്ല…”
മേനോന്‍ പെട്ടെന്ന് ഫോണ്‍ ഡയല്‍ ചെയ്തു. ഋഷി ഫോണ്‍ എടുക്കുന്നതിന് കാതോര്‍ത്തു.
പക്ഷെ മറുതലയ്ക്കല്‍ നിന്നും പ്രതികരിച്ചത് ഒരു സ്ത്രീയാണ്.
“ഹലോ ഋഷി എവിടെ?”
“നിങ്ങളാരാ?”
“അവന്‍റെ അച്ഛനാണ്. പറ! അവന് കുഴപ്പമുണ്ടോ?”
“അത് ശരി!”
ദേഷ്യപ്പെടുന്ന സ്വരത്തില്‍ അയാള്‍ ആ സ്ത്രീ ശബ്ദം കേട്ടു.
“സ്വന്തം മോനെ ഡ്രൈവറെക്കൊണ്ട് കൊല്ലിക്കാന്‍ നോക്കീട്ട്! എന്താ മകന്‍ ജീവനോടെ ഉണ്ടോ എന്നറിയാന്‍ വിളിച്ചതാണോ? ഇനി ജീവനോടെ ഉണ്ടേല്‍ കൊന്നു കളഞ്ഞേരെ എന്ന് പറയാന്‍ വേണ്ടി ആണോ?”
“നിങ്ങളാരാ?”
“ഡോക്ടര്‍! ഡോക്റ്റര്‍ സുഹ്റ!”
അയാള്‍ കേട്ടു.
“പേടിക്കണ്ട! കുഴപ്പമൊന്നുമില്ല. ഒന്ന് ഡ്രസ്സ് ചെയ്താല്‍ മതി. പിന്നെ മെഡിസിന്‍ ഉണ്ട്. ഡോണ്ട് വറി!”
പെട്ടെന്ന് അവര്‍ ഫോണ്‍ കട്ട് ചെയ്യുന്നത് മേനോന്‍ കേട്ടു.
“സാര്‍…”
ബഷീര്‍ വിളിച്ചു.
“പ്രോബ്ലം അയല്ലോടാ ബഷീറേ!”
മേനോന്‍ പറഞ്ഞു.
“അയ്യോ മോന് സീരിയസ്സായി…?”
നിലവിളിക്കാന്‍ ഭാവിച്ചുകൊണ്ട് ബഷീര്‍ ചോദിച്ചു.
“മോന് കൊഴപ്പം ഒന്നും ഇല്ലടാ! പക്ഷെ നീ എന്‍റെ ഡ്രൈവര്‍ ആണെന്നും നീ അവനെ കൊല്ലാന്‍ വെടി വെക്കുവാരുന്നെന്നും അവനെ ഇപ്പം നോക്കുന്ന ഡോക്ടര്‍ പറഞ്ഞു.”
“അയ്യോ അപ്പം സാറിനു പ്രോബ്ലം അകൂല്ലോ പടച്ചോനെ!”
മേനോന്‍ ചിരിച്ചു. അയാള്‍ അവനെ അലിവോടെ നോക്കി.
സ്വന്തം ജീവന്‍ അപകടത്തില്‍ ആകും എന്നറിഞ്ഞിട്ടും സ്വന്തം യജമാനന്‍റെ സുരക്ഷയില്‍ ആണ് ബഷീറിന്റെ ആധി. അടിമ! പെര്‍ഫെക്റ്റ് സ്ളേവ്! അയാള്‍ മന്ദഹസിച്ചു.
“നിന്‍റെ ജലദോഷം മാറിയോടാ?”
മേനോന്‍ ചോദിച്ചു.
ബഷീര്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.
“എന്നാ വാ!”
അയാള്‍ അകത്തേക്ക് തിരിഞ്ഞു.
“ഒരു ഗുളികകഴിച്ചോ! ജലദോഷം ഇങ്ങനെ നീണ്ടു പോയാ ശരിയാകുവേല. പണി ഒരുപാടുണ്ട്, ചെയ്ത് തീര്‍ക്കാന്‍!”
ബാര്‍ റൂമിലേക്കാണ് അയാള്‍ കയറിയത്. നേരിയ ഇരുള്‍ നിറഞ്ഞിരുന്നു അതില്‍. ഇരുവരും അതിലേക്ക് കയറി. മേനോന്‍ ഷെല്‍ഫ് തുറന്ന്‍ ഒരു ടാബ്ലെറ്റ് സ്ട്രിപ് എടുത്തു.
ഫോസ്പ്രോപ്പോഫോള്‍! തെര്‍ട്ടി ഫൈവ് എം ജി. സ്ട്രിപ് തുറന്നു രണ്ട് ഗുളികകള്‍ അയാളെടുത്തു.
“ഇന്നാ കഴിക്ക്! നല്ല സൂപ്പര്‍ ഗുളികയാ!”
ബഷീറിന്റെ നേരെ ഗുളികകള്‍ നീട്ടിക്കൊണ്ട് മേനോന്‍ പറഞ്ഞു. എന്നിട്ട് കാസ്ക്ക് തുറന്ന്‍ പോള്‍ ജോണ്‍ കാന്യ വിസ്ക്കിയുടെ ഒരു ബോട്ടില്‍ എടുത്തു.
“ഗോവേല്‍ ഏഴ് വര്‍ഷം മുമ്പ് ബ്രൂ ചെയ്ത മാള്‍ട്ട് വിസ്ക്കിയാ ഇത്,”
വിലപിടിച്ച ലഹരി ദ്രാവകം ഗ്ലാസുകളിലെക്ക് പകര്‍ത്തിക്കൊണ്ട് മേനോന്‍ പറഞ്ഞു.
“ഗുളിക ഈ വിസ്ക്കീടെ കൂടെയങ്ങ് പിടിപ്പിക്ക്!”
അയാള്‍ ഗ്ലാസ് അയാള്‍ക്ക് കൈ മാറിക്കൊണ്ട് മേനോന്‍ പറഞ്ഞു.
ബഷീര്‍ ഗുളിക നാവിലെക്കിട്ടു. പിന്നെ വിസ്ക്കി ഗ്ലാസ് ചുണ്ടോടടുപ്പിച്ചു. മേനോന്‍ അപ്പോള്‍ ബാര്‍ റൂമിലെ സൈക്കഡലിക്ക് ലൈറ്റ് ഓണ്‍ ചെയ്തു. മുറി നിറയെ ചുവപ്പും നീലയും മഞ്ഞയും പച്ചയും കലര്‍ന്ന കടുത്ത നിറ ശകലങ്ങള്‍ തിരയിളക്കാന്‍ തുടങ്ങി.
നിറങ്ങളുടെ ലംബരേഖകള്‍ ചുവരുകളിലും ഫ്ലോറിലും പാമ്പുകളെപ്പോലെ ഇഴഞ്ഞു. ഫോസ്പ്രോപ്പോഫോള്‍ ഗുളികയുടെ നീലപ്പല്ലുകള്‍ ബഷീറിന്റെ സിരകളിലേക്ക് തേളിന്റെ വിഷത്തുമ്പ് പോലെ ഇറുക്കി പിടിക്കാന്‍ തുടങ്ങി.
“ബഷീറെ…”
“സാര്‍…”
ബഷീര്‍ വിളികേട്ടു.
“ഞാന്‍ അപകടത്തില്‍ ആണല്ലോടാ!”
“ഞാന്‍ എന്താ ചെയ്യേണ്ടേ സാര്‍?”
ലഹരി നിറഞ്ഞ കണ്ണുകളോടെ, നോട്ടത്തില്‍ പതഞ്ഞു കയറുന്ന നിലാസ്പര്‍ശത്തോടെ ബഷീര്‍ ചോദിച്ചു.
“ഞാന്‍ പറഞ്ഞാല്‍ എന്തും നീ ചെയ്യുമോ?”
മുറിയില്‍ ലഹരി നിറഞ്ഞ കടുത്ത വര്‍ണ്ണങ്ങള്‍ തെയ്യക്കോലങ്ങളെപ്പോലെ രൌദ്രഭാവം പൂണ്ട് നിന്ന് കത്തുമ്പോള്‍ മേനോന്‍ ബഷീറിന്റെ കണ്ണുകളിലേക്ക് തറഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.
“സാര്‍ പറഞ്ഞ എന്തും ഞാന്‍ ചെയ്തിട്ടുണ്ട്”
“അതുകൊണ്ട് ഇനിയും ചെയ്യും അല്ലേ?”
“ഇനിയും ചെയ്യും”
“നീ ഞാന്‍ പറയുന്നെത് എന്തും അനുസരിക്കാന്‍ എന്താ ബഷീറേ കാരണം?”
ബഷീര്‍ അ ചോദ്യത്തിന് മുമ്പില്‍ ഒരു നിമിഷം നിശബ്ദനായി. പിന്നെ അയാള്‍ കാതോര്‍ത്തു. ദൂരെ നിന്നും ഒരു കുഞ്ഞിന്‍റെ നിലവിളിയ്ക്ക്. പൊട്ടിച്ചിതറുന്ന കുപ്പിവളകളുടെ താളത്തിന്…
“സാറാണ് എനിക്ക് ജീവന്‍ തന്നത്. എന്നെ ഉയിര്‍പ്പിച്ച് ജീവന്‍ തന്നത്. അതുകൊണ്ട് ഞാനും എന്‍റെ ജീവനും സാറിന് സ്വന്തമാ”
മേനോന്‍ ബഷീറിനെ നോക്കി.
“ആ മേശവലിപ്പ് തുറക്ക്!”
ബഷീര്‍ സമീപമിരുന്ന മേശയുടെ വലിപ്പ് തുറന്നു.
“അതിനുള്ളില്‍ നിന്ന് ഒരു പേപ്പര്‍ എടുക്ക്”
ബഷീര്‍ മേശവലിപ്പില്‍ നിന്നും എ ഫോര്‍ സൈസിലുള്ള വെള്ളപ്പേപ്പറില്‍ നിന്നും ഒന്നെടുത്തു.
“പേനയും എടുക്ക്!”
മേനോന്‍ ബഷീറിന്റെ കണ്ണുകളില്‍ നോക്കിക്കൊണ്ട് പറഞ്ഞു.
ബഷീര്‍ മേശവലിപ്പില്‍ നിന്നും പേന എടുത്തു. എന്നിട്ട് മേനോനെ നോക്കി.
“എന്‍റെ മരണത്തിനു ഞാന്‍ മാത്രമാണ് ഉത്തരവാദി…”
മേനോന്‍ പറഞ്ഞു.
“എഴുത്!”
ബഷീര്‍ പേനത്തുമ്പ് പേപ്പറില്‍ മുട്ടിച്ച് ചലിപ്പിച്ചുകൊണ്ട് മേനോനെ നോക്കി.
“ചിരിച്ചുകൊണ്ട് എഴുത് ബഷീറേ!”
ബഷീര്‍ അയാളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.
“ഒരുപാട് കുറ്റങ്ങള്‍ ഞാന്‍ ചെയ്തു…”
മേനോന്‍ പറഞ്ഞു.
“എഴുതിയോ? ഒരുപാട് കുറ്റങ്ങള്‍ ഞാന്‍ ചെയ്തു എന്നത് എഴുതിയോ ബഷീറേ?”
“എഴുതി സാറേ!”
“അവസാനത്തെ കുറ്റം ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി…എഴുത്… അവസാനത്തെ കുറ്റം…എഴുതിയില്ലേ?
അവസാനത്തെ കുറ്റം ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി….
നീ എന്തിനാ പിന്നേം പിന്നേം എഴുതുന്നെ? ഞാന്‍ ഓരോ സെന്‍റൻസ് വെച്ചല്ലേ പറയുന്നേ? എഴുതിയോടാ?”
“എഴുതി സാര്‍!”
അവന്‍ പുഞ്ചിരിച്ചു.
“കൈയ്യക്ഷരം തെറ്റിപ്പോകുമ്പോള്‍ മാറ്റി എഴുതുന്നതാ. അതാ താമസം!”
“ഓക്കേ..അത് സാരമില്ല. ഇച്ചിരെ തെറ്റിയാലും കൊഴപ്പം ഇല്ല. കവിതയൊന്നും അല്ലല്ലോ എഴുതുന്നെ!”
ബഷീര്‍ പുഞ്ചിരിച്ചു.
“അടുത്തത് എന്നതാ സാറേ?”
അയാള്‍ മേനോനോട് ചോദിച്ചു.
‘“പറയാം…”
മേനോന്‍ പറഞ്ഞു.
“ഇത്തവണ ഞാന്‍ പിടിക്കപ്പെടും എന്ന്..എഴുത് … ഇത്തവണ ഞാന്‍ പിടിക്കപ്പെടും എന്ന്…എഴുതിയോ?”
“ഹാ, സാര്‍ എഴുതി. ഇനി?”
“മേനോന്‍ സാറിന്റെ മകള്‍ രേണുകയുടെ മാനം ഞാന്‍ നശിപ്പിച്ചു…”
മേനോന്‍ പറഞ്ഞു.
ബഷീറിന്‍റെ മുഖത്തെ പുഞ്ചിരി മാഞ്ഞു.
“ചിരി മാറ്റല്ലേ, ചിരി മാറ്റല്ലേ!!”
മേനോന്‍ ബഷീറിനെ വിലക്കി.
“ആസ്വദിച്ച് എഴുത്…മേനോന്‍ സാറിന്റെ മകള്‍ രേണുകയുടെ മാനം ഞാന്‍ നശിപ്പിച്ചു….ഞാന്‍ നശിപ്പിച്ചു… നീ ഒത്തിരി ടൈം എടുക്കുന്നല്ലോ ബഷീറേ! എഴുതിയോ? എഴുതിയോ ബഷീറേ?”
“എഴുതി സാര്‍!”
വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ബഷീര്‍ തുടര്‍ന്നു.
“അത് കണ്ട് വന്ന രേണുകയുടെ അമ്മ അരുന്ധതിയെ ഞാന്‍ ആദ്യം കൊന്നു… അത് കണ്ട് വന്ന….എഴുതിയോ? രേണുകയുടെ അമ്മ അരുന്ധതിയെ… അരുന്ധതിയെ … അരുന്ധതിയെ ഞാന്‍ ആദ്യം കൊന്നു…. എഴുതിയില്ലേ?”
“എഴുതി സാര്‍!”
“ഹ! ഇതെന്ന ഓഞ്ഞ എക്സ്പ്രഷനാ ബഷീറേ? ഹാപ്പി ആയി എഴുതെടാ! നിന്‍റെ ഒരു കാര്യം! ഇങ്ങനെയാണോ നീ എന്നോടുള്ള സ്നേഹം കാണിക്കുന്നേ? നിന്‍റെ മൊഖംകണ്ടാ തോന്നൂല്ലോ, ഞാന്‍ നിന്നെ വേണ്ടാ വിലക്കിച്ച് ചെയ്യിക്കുവാന്ന്!”
ബഷീര്‍ വീണ്ടും വശ്യമായി ചിരിച്ചു.
“പിന്നെ ഞാന്‍ രേണുകേനേം കൊന്നു..പിന്നെ ഞാന്‍ …പിന്നെ ഞാന്‍ ..രേണുകേനേം …കൊന്നു ..കൊന്നു…”
“എഴുതി സാര്‍”
“അത്കൊണ്ട് ഞാന്‍ ആത്മഹത്യാ ചെയ്യുന്നു!”
“അത്കൊണ്ട് ഞാന്‍ ആത്മഹത്യ ചെയ്യുന്നു,”
വശ്യമായ പുഞ്ചിരിയോടെ ബഷീര്‍ ആവര്‍ത്തിച്ചു. അപ്പോള്‍ പ്രകാശ ശകലങ്ങള്‍ തൂക്കുകയറിന്‍റെ വൃത്തരൂപം പ്രാപിച്ച് മുറിയില്‍ കിടന്ന് കറങ്ങി.
“കൊള്ളാം മോനെ!”
മേനോന്‍ അവനെ നോക്കി വാത്സല്യത്തോടെ ചിരിച്ചു.
“ഇനി നല്ല ഹാപ്പിയായി എഴുതിയത് മൊത്തം ഒന്ന് വായിച്ചേ!”
ബഷീര്‍ പേപ്പര്‍ വിടര്‍ത്തി പിടിച്ചു.
എന്നിട്ട മേനോനെ നോക്കി.
“എന്‍റെ മരണത്തിനു ഞാന്‍ മാത്രമാണ് ഉത്തരവാദി. ഒരുപാട് കുറ്റങ്ങള്‍ ഞാന്‍ ചെയ്തു. അവസാനത്തെ കുറ്റം ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി, ഇത്തവണ ഞാന്‍ പിടിക്കപ്പെടും എന്ന്. മേനോന്‍ സാറിന്റെ മകള്‍ രേണുകയുടെ മാനം ഞാന്‍ നശിപ്പിച്ചു. അത് കണ്ട് വന്ന രേണുകയുടെ അമ്മ അരുന്ധതിയെ ഞാന്‍ ആദ്യം കൊന്നു. പിന്നെ ഞാന്‍ രേണുകേനേം കൊന്നു. അത്കൊണ്ട് ഞാന്‍ ആത്മഹത്യാ ചെയ്യുന്നു….”
“സബാഷ്!”
മേനോന്‍ അഭിനന്ദിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“ഇനി സ്റ്റയിലായി ഒരപ്പങ്ങ് ഇട്!”
ബഷീര്‍ അടിയില്‍ ഒപ്പുവച്ചു.
“വാ!”
മേനോന്‍ എഴുന്നേറ്റു. ബഷീറും.
“അതങ്ങ് മടക്കി പോക്കറ്റില്‍ ഇട്ടോ!”
“സാറ് വായിച്ചു നോക്കുന്നില്ലേ?”
“എന്നാത്തിന്? സ്പെല്ലിംഗ് മിസ്റ്റെക് കണ്ടുപിടിക്കാനോ? മിസ്റ്റെക് വരട്ടെ! നീ ഡ്രൈവര്‍ അല്ലേ? അല്ലാതെ എന്‍റെ മാഷൊന്നുമല്ലല്ലോ!”
വീണ്ടും വശ്യമായി ചിരിച്ചുകൊണ്ട് ബഷീര്‍ അയാളെ നോക്കി. പേപ്പര്‍ നാലായി മടക്കി പോക്കറ്റില്‍ വെച്ചു. അയാള്‍ കാര്‍ ഷെഡിനടുത്തുള്ള ബഷീറിന്റെ റൂമിലേക്ക് നടന്നു. അവിടെയെത്തി വാതില്‍ക്കല്‍ നിന്നു.
“ആ കയറ് എടുത്തോടാ!”
മുറ്റത്ത് മാവിന്‍ ചുവട്ടില്‍ കിടന്ന കട്ടിയുള്ള പ്ലാസ്റ്റിക് കയറിലെക്ക് വിരല്‍ ചൂണ്ടി മേനോന്‍ പറഞ്ഞു. ബഷീര്‍ കുനിഞ്ഞ് അതെടുത്തു. എന്നിട്ട് ഷെഡിലേക്ക് വന്നു. മേനോന്‍ അല്‍പ്പം മാറി നിന്നു.
“ഇനി കതക് അടച്ച് കുട്ടിയിട്ടെരെ!”
ബഷീര്‍ അകത്ത് കയറിയപ്പോള്‍ മേനോന്‍ പറഞ്ഞു. എന്നിട്ട് അയാള്‍ ജനാലയുടെ അടുത്തേക്ക് വന്നു നിന്നു. തൂവാല കൊണ്ട് കൈയുടെ മേല്‍ കയ്യുറ പോലെ പോതിഞ്ഞ് അയാള്‍ ജനല്‍ പതിയെ തുറന്നു. അകത്തേക്ക് നോക്കി. [ തുടരും ]