ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
അപ്പോഴേക്കും വനംവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ പട്രോളിന്റെ ഭാഗമായി അവിടെ എത്തിച്ചേരുകയായിരുന്നു.
“നാശം പിടിക്കാന്‍!”
മേനോന്‍ പല്ലിറുമ്മി.
“ഇനി എന്നാ ചെയ്യും?”
അയാള്‍ ഗാഡമായ ആലോചനയില്‍ മുഴുകി. പെട്ടെന്ന് അയാളുടെ കണ്ണുകള്‍ തിളങ്ങി. അപ്പോള്‍ ഡോര്‍ ബെല്‍ ശബ്ദിച്ചു.
“ബഷീര്‍…”
അയാള്‍ മന്ത്രിച്ചു.
“രണ്ടു പേരെ തട്ടിയ കഥ പറയാന്‍ വരികയാ….”
മുമ്പ് താന്‍ ഏല്‍പ്പിച്ച ദൌത്യങ്ങളൊക്കെ വിജയകരമായി പൂര്‍ത്തിയാക്കി തന്‍റെ മുമ്പിലെത്തുമ്പോള്‍ അയാള്‍ക്ക് എപ്പോഴും ഒരേ ഭാവമായിരുന്നു. കണ്ണുകളില്‍ തീപ്പന്തം നാട്ടിയത് പോലെയുള്ള തിളക്കം. വിജയ കഥ പറയുമ്പോള്‍ ആദ്യമായി കാമുകിയോട് സംസാരിക്കുമ്പോഴുള്ള വിറയല്‍. എന്തോരഭിമാനമാണ് അപ്പോള്‍ അവന്‍റെ മുഖത്ത്! അവന്‍ കടം വീട്ടാന്‍ ശ്രമിക്കുകയാണ്.
അമ്മയും കാമുകനും മര്‍ദിച്ചവശനാക്കി, കൊന്നു എന്ന് കരുതി എച്ചില്‍ക്കൂമ്പാരത്തില്‍ എറിയുമ്പോള്‍ ബഷീറിന് ഇരുപത് വയസ്സേ പ്രായമുള്ളൂ. അവിടുന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്ന തന്നോടുള്ള നന്ദി അവന്‍ പ്രകടിപ്പിക്കാറുള്ളത് താന്‍ പറയുന്നതെന്തും അനുസരിച്ചിട്ടാണ്. എന്തും.
അവനെ പെണ്ണ് കെട്ടിച്ചത് വരെ താനാണ്. ഒരിക്കല്‍ അവളോട് മോഹം തോന്നിയപ്പോള്‍ ഒരു മടിയും കൂടാതെ അവളെ തന്‍റെ കാല്‍ച്ചുവട്ടിലേക്ക് എറിഞ്ഞു തരാന്‍ പോലും മടി കാണിച്ചിട്ടില്ല. അവളന്ന് രാത്രി ആത്മഹത്യ ചെയ്തപ്പോഴും അയാളുടെ മകന് അത് കണ്ടു വീട് വിട്ടു പോയപ്പോഴും അയാളുടെ കണ്ണുകളില്‍ ആ തിളക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ.