ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“ദൈവം…!’
ലീന പിറുപിറുത്തു.
“ഇപ്പോള്‍ കിട്ടിയ ഒരു പ്രധാനപ്പെട്ട വാര്‍ത്തയിലേക്ക്…”
മനോരമ ന്യൂസില്‍ നിഷ പുരുഷോത്തമന്‍റെ ശബ്ദം ടി വിയില്‍ നിന്നും കേട്ടു.
“പ്രസിദ്ധ വ്യവസായിയും സംസ്ഥാന രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍മാരില്‍ ഒരാളാണ് എന്ന് കരുതപ്പെടുന്നതുമായ നാരായണ മേനോന്‍റെ മകളുടെ മൃതദേഹം കോട്ടൂര്‍ പുഴയുടെ അടുത്ത് കാട്ടില്‍ മറവ് ചെയ്ത രീതിയില്‍ കണ്ടെത്തി…”
അവരുടെ മുഖം സംഭീതമായി.
“ദൈവമേ!!”
സംഗീത കൈകള്‍ തലയ്ക്ക് മേലെ ഉയര്‍ത്തി. ഡെന്നീസും ശ്യാമും സന്ധ്യയും പരസ്പ്പരം മിഴിച്ചുനോക്കി. അവര്‍ എല്ലാവരും ലീനയെ നോക്കി.
“മമ്മി, ഇത്?”
ഡെന്നീസ് അവളുടെ തോളില്‍ പിടിച്ചു.
മുഖത്ത് ക്രൌര്യത നിറഞ്ഞിരുന്നെങ്കിലും നിഗൂഡമായ ഒരു പുഞ്ചിരി അവന്‍ അവളുടെ മുഖത്ത് കണ്ടു.
വാര്‍ത്തയ്ക്ക് മുമ്പില്‍ നാരായണ മേനോന്‍ തരിച്ചിരുന്നു.
അതെങ്ങനെ സംഭവിച്ചു?
വാര്‍ത്തകളുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അയാള്‍ പല്ല് ഞരിച്ചു.
കള്ളവാറ്റുകാര്‍ തങ്ങളുടെ വാഷും സ്പിരിറ്റും എക്സൈസ് ഉദ്യോഗസ്ഥന്മാരില്‍ നിന്നും ഒളിപ്പിക്കാന്‍ വേണ്ടി കോട്ടൂര്‍ കാട്ടിലേക്ക് പോയതായിരുന്നു. അപ്പോഴാണ് ഒരിടത്ത് മണ്ണിളകി കിടക്കുന്നത് കണ്ടത്. വല്ല മോഷണ മുതലുമാണ് എന്ന് കരുതി കുഴിച്ചു നോക്കിയപ്പോഴാണ് അതില്‍ മൃതദേഹമാണ് എന്ന് കാണുന്നത്.