ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“കൊല്ലണം!”
എല്ലാവരും ദൃഢമായ ആ വാക്കുകള്‍ കേട്ട് തിരിഞ്ഞു നോക്കി.
ലീനയാണ് അത് പറഞ്ഞത്.
“ലീനെ!”
സംഗീത ശബ്ദമുയര്‍ത്തി.
“എന്നതാ നീയീ പറയുന്നേ?”
“കൊല്ലണം! ഇഞ്ചിച്ചായി കൊല്ലണം! അച്ചായനും രാജീവേട്ടനും എന്ത് തെറ്റാടീ ചെയ്തെ? ചോരേം വിയര്‍പ്പും കൊടുത്ത് അയാടെ കമ്പനി വലുതാക്കീതോ? നിന്നേം എന്നേം പിള്ളേരേം ഒക്കെ പൊന്ന് പോലെ നോക്കീതോ? എന്നിട്ട്? അയാളെന്നാ ചെയ്തെ? കൊന്നു കളഞ്ഞില്ലേ?…”
കരയുന്നുണ്ടെങ്കിലും അവളുടെ ശബ്ദത്തില്‍ രൌദ്രഭാവം നിറഞ്ഞിരുന്നു.
“അയാടെ മകനാ ഋഷി എന്ന് അറിഞ്ഞില്ല ഞാന്‍…”
ലീന തുടര്‍ന്നു.
“അറിഞ്ഞിരുന്നേല്‍ വീട്ടില്‍ കേറ്റില്ലാരുന്നു ഞാന്‍. അയാടെ മൊത്തം കുടുമ്പോം ചത്ത് മണ്ണടിഞ്ഞ് പോകുന്നത് കാണാനാ ഞാന്‍ ജീവിച്ചിരിക്കുന്നേന്ന്‍ ഞാന്‍ മുമ്പ് നിന്നോട് പറഞ്ഞിട്ടില്ലേ? അത് ഞാന്‍ ചുമ്മാ ജോക്കോ ഫിലിം ഡയലോഗോ പറഞ്ഞതാണ് എന്നാണോ നീ വിചാരിച്ചേ! കിട്ടട്ടെ എനിക്ക് ഒരു ചാന്‍സ്…! എപ്പഴേലും വരും അയാള് എന്‍റെ കയ്യി…!”
“ലീനെ!”
സംഗീത ശബ്ദമുയര്‍ത്തി.
സംഗീതയുടെ ശബ്ദത്തിലെ പ്രത്യേകത തിരിച്ചറിഞ്ഞ് എല്ലാവരും അവളെ നോക്കി.
“എന്താടീ?”
ശബ്ദത്തിലെ ഉയര്‍ച്ച ഒട്ടും കുറയ്ക്കാതെ തന്നെ ലീന ചോദിച്ചു.
“നിന്നോട് ഞാന്‍ പല തവണ പറഞ്ഞു, പ്രതികാരം നമ്മുടെ കാര്യമല്ല എന്ന്! ദൈവം ഉണ്ട്, നമ്മുടെ കണ്ണീരു കാണാന്‍! ദൈവം ചോദിച്ചോളും!”