ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഡെന്നീസ് തലകുലുക്കി.
“ശെടാ!”
ശ്യാം ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
“പെട്ടെന്ന് ഒരു ട്രക്ക് ആക്സിഡൻ്റ് ഉണ്ടാവുക. അവിടെ കൃത്യ സമയത്ത് എത്തി രക്ഷപ്പെടുത്തുക! സൂപ്പര്‍ ടൈമിംഗ്! അതിന് ശേഷമല്ലേ നിങ്ങള് ഫ്രണ്ട്സ് ആയത്? അല്ലേ?”
“അല്ലടാ ശ്യാമേ! അതിന് ശേഷമല്ല!”
ഡെന്നീസ് പറഞ്ഞു.
“ഞങ്ങള് തിക്ക് ഫ്രണ്ട്സ് ആയിക്കഴിഞ്ഞാ ആ ആക്സിഡൻ്റ് ഉണ്ടാവുന്നെ. എന്നോട് ഫ്രോഡ് ആയിട്ട് ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാന്‍ വേണ്ടി ഒരു ആക്സിഡൻ്റ്അവന്‍ ഉണ്ടാക്കി എന്നൊന്നും പറയാന്‍ പറ്റില്ല. മാത്രമല്ല. ഋഷീടെ നേച്ചര്‍ എനിക്ക് ശരിക്കും അറിയാം. അവന് അങ്ങനെയൊന്നും ഒരിക്കലും ചിന്തിക്കാന്‍ പറ്റില്ലെടാ!”
“എന്തോ!”
ശ്യാം തന്‍റെ അവിശ്വാസം മറച്ചു വെച്ചില്ല.
“എനിക്കത് അങ്ങോട്ട് സിങ്ക് ആകുന്നില്ലെടാ!”
“നീ ഉദ്ദേശിക്കുന്നെ ഋഷീം അയാടെ അച്ഛന്റെ കൂടെ നിന്ന് നമുക്കെതിരെ കളിക്കുവാ എന്നാണോ ശ്യാമേ?”
സന്ധ്യ തിരക്കി.
“അങ്ങനെ ആണേല്‍ അവന്‍ എന്തിനാ ലീനാൻ്റിയെ ഉന്തി മാറ്റി രക്ഷപ്പെടുത്തിയേ? എന്തിനാ അവന്‍ വെടിയേറ്റെ?”
ശ്യാമിന് ഉത്തരം ഉണ്ടായിരുന്നില്ല.
“ഒന്ന് ഉറപ്പാ!”
എല്ലാവരും നിശബ്ദരായപ്പോള്‍ ഡെന്നീസ് പറഞ്ഞു.
“പപ്പാടേം രാജീവ് അങ്കിളിന്റേം മരണം ഋഷീടെ അച്ഛന്‍ ഉണ്ടാക്കിയതാ. എന്നിട്ട് അയാളിപ്പം നമുക്കെതിരെ വരുവാ. അത് പക്ഷെ ഋഷിക്ക് അറിയത്തില്ല. രണ്ടു കാര്യങ്ങള്‍ നമുക്ക് ഇപ്പം ഡിസ്ക്കസ് ചെയ്യണം. എന്തിനാ മേനോന്‍ നമുക്ക് എതിരെ ഇപ്പം വരുന്നേ? അയാള് നമ്മളെ എന്തിനാ പേടിക്കുന്നെ? രണ്ട്. പപ്പായേം രാജീവ് അങ്കിളിനേം ഇല്ലാതാക്കിയ അയാളെ നമുക്ക് എന്താ ചെയ്യണ്ടേ?”