ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ – കുട്ടികള്‍ എല്ലാവരും സംഗീതയുടെ വാക്കുകളിലേക്ക് തീവ്ര ശ്രദ്ധ കൊടുത്തു.
“പക്ഷെ സാമുവേല്‍ അച്ചായന്‍ കാര്യം അറിഞ്ഞു. അച്ചായന് ദേഷ്യം വന്ന് അവളുടെ കരണത്ത് പൊട്ടിച്ചു. എന്തിനാ ചെയ്തേന്ന് ചോദിച്ചിട്ട് അവള് നേര് പറഞ്ഞില്ല. സാമുവേല്‍ അച്ചായന്‍ വീണ്ടും തല്ലാന്‍ തുടങ്ങീപ്പം മേനോന്‍ കേറി വന്നു. അച്ചായനെ സമാധാനിപ്പിച്ചു…എന്തായാലും അയാള് ചോദിച്ചു മനസ്സിലാക്കി കൊള്ളാം എന്ന് പറഞ്ഞു…”
“എന്നിട്ട്?”
ശ്യാം ചോദിച്ചു.
“അയാക്ക് രാജീവേട്ടനോടും അച്ചയനോടും വാശിയും വൈരാഗ്യവുമായി…അതിന് വേറേം ചെല കാരണം ഒണ്ടാരുന്നു…”
“എന്ത് കാരണം?”
ശ്യാം ചോദിച്ചു.
“അത് ഒരു മമ്മിയ്ക്ക് പരസ്യമായി പറയാന്‍ കൊള്ളുന്നത് അല്ല. ..”
സംഗീത പറഞ്ഞു.
“എന്നാലും നിങ്ങള് മുതിര്‍ന്ന പിള്ളേരല്ലേ? അതുകൊണ്ട് പറയാം,”
“അന്ന് ഇര്‍ഫാന്‍റെ കൂടെ മമ്മി ഇരുന്നത് ഒക്കെ ഞാന്‍ കണ്ടതാ. എന്നിട്ട്? പറ മമ്മി”
മറ്റാരും കേള്‍ക്കാതെ ശ്യാം സംഗീതയുടെ കാതില്‍ മന്ത്രിച്ചു.
“എന്നെ ഇയാള്‍ .. കല്യാണത്തിന് മുമ്പാ അത് …. അത് ഇയാള്‍ ആണ് എന്ന് പിന്നീടാ അറിഞ്ഞേ…രാത്രീല്‍ ആയത് കൊണ്ട് മൊഖോം ഒന്നും അന്ന് കണ്ടില്ല… ഒരു ദിവസം മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ട് നിക്കുമ്പം എന്നെ കാറില്‍ വന്നു ചിലര്‍ ബലമായി പിടിച്ചു കൊണ്ടുപോയി. ഇയാള്‍ക്ക് അന്ന് പെണ്ണുങ്ങള്‍ എന്ന് പറഞ്ഞ പ്രാന്താ..ഒരു നൈറ്റ് ഫുള്‍ എന്നെ അയാള് മുറീല്‍ പൂട്ടിയിട്ട് …… പിറ്റേ ദിവസം അയാള്‍ടെ കൊറേ ആള്‍ക്കാര് വന്ന് അവരും …. സാമുവേല്‍ അച്ചായന്‍ അത് എങ്ങനെയോ അറിഞ്ഞു.. അന്ന് അച്ചായന്റെയും ഡെന്നീടെ മമ്മീടെം കല്യാണം കഴിഞ്ഞ വര്‍ഷമാ…അവിടെ വന്ന് അവരെ തല്ലി നാശമാക്കി എന്നെ എവിടെ നിന്നും രക്ഷപ്പെടുത്തി…അച്ചായന്‍ എതാണ്ട് ഒരാഴ്ച്ചയോളം ഹോസ്പിറ്റലില്‍ ഒക്കെ കിടക്കേണ്ടി വന്നു….പിന്നെ സാമുവേല്‍ അച്ചായന്റെയും ഈ ആന്റിടേം കൂടെ ആയിരുന്നു ഞാന്‍ ….എന്നെ ഒരു അനുജത്തിയെപ്പോലെ …”
സംഗീതയുടെ മിഴികള്‍ നിറഞ്ഞു.
ലീന അവളുടെ തോളില്‍ പിടിച്ചു.
സങ്കടത്തിന്റെ ആധിക്യത്തില്‍ അവള്‍ ലീനയുടെ തോളില്‍ ചാഞ്ഞു.
“പിന്നെയാ രാജീവ് അങ്കിള്‍ എന്‍റെ ലൈഫിലെക്ക് വന്നത്…”
ഡെന്നീസിന്‍റെ മുഖത്ത് നോക്കി അവള്‍ തുടര്‍ന്നു.
“അതിനും കാരണം സാമുവേല്‍ അച്ചായനാ. രാജീവെട്ടനോട് എല്ലാം അച്ചായന്‍ തുറന്നു പറഞ്ഞിരുന്നു. ഏട്ടന് എന്നെ ഒരുപാടിഷ്ടമായിരുന്നു. പാസ്റ്റില്‍ സംഭവിച്ചത് ഒക്കെ മറക്കാന്‍ പറഞ്ഞ് ഏട്ടന്‍ എന്നെ സ്നേഹിച്ചു…മോനും മോളും ഉണ്ടായി…”
സംഗീത ഒന്ന് നിശ്വസിച്ചു.
“വൈകാതെ മേനോന് കാര്യം എല്ലാം മനസിലായി..”
സംഗീത തുടര്‍ന്നു.
“അയാടെ കമ്പനീലെ ഏറ്റവും ട്രസ്റ്റഡ് സ്റ്റാഫ് ആയിരുന്നു ഏട്ടനും അച്ചായനും. അതിനിടയില്‍ മേനോന്‍റെതിനേക്കാള്‍ വലിയ ഇന്റര്‍നാഷണല്‍ റെപ്യൂട്ടേഷനുള്ള ഒരു കമ്പനി ഏട്ടനേയും അച്ചായനെയും വലിയൊരു പാക്കേജ് ഓഫര്‍ ചെയ്ത് പിക്ക് ചെയ്യാന്‍ ശ്രമിച്ചു. ഡിസ്ക്കഷന്‍ അതിന്‍റെ പീക്കില്‍ നില്‍ക്കുന്ന ടൈമിലാണ് മോന്‍റെ മമ്മിയെ ജ്യൂസില്‍ ഡ്രഗ് മിക്സ് ചെയ്ത് വീഴിക്കാന്‍ അയാള്‍ നോക്കിയേ..അതും പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ അയാള്‍ ഒരു ഫഡ്ഡിംങ് ഇറെഗുലാരിറ്റിയില്‍ അച്ചായനെ പെടുത്തി….”
അവളുടെ മുഖം വേണ്ടും ശോകസാന്ദ്രമായി.
“അച്ചായന്‍ അതിന്‍റെ സോഴ്സ് കണ്ടെത്തി…”
അവള്‍ തുടര്‍ന്നു.
“അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അയാള്‍ ജയിലില്‍ പോകും. അത് ഒഴിവാക്കാന്‍ അയാള്‍ അച്ചായനെ ….”
അവളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങി.
“..ഇല്ലാതാക്കി…”
സംഗീത തുടര്‍ന്നു.
“എന്നിട്ട് അത് സൂയിസൈഡ് ആക്കി…ഫഡ്ഡിംഗ് ഇറെഗുലാരിറ്റി നടത്തിയതില്‍ മനം നൊന്തും അത് പിടിക്കപ്പെടുമ്പോഴുണ്ടാവുന്ന മാനഹാനി ഓര്‍ത്തും ആത്മഹത്യ ചെയ്യുന്നു എന്നും ഒരു സൂയിസൈഡ് നോട്ട് അച്ചായന്‍റെ കൈപ്പടയില്‍ എഴുതി വെച്ച് അച്ചായനെ അവര്‍ …”
ഡെന്നീസും ശ്യാമും അത് കേട്ട് തരിച്ചിരുന്നു.
“രാജീവേട്ടന് സത്യമെല്ലാം അറിയാം എന്ന് മനസ്സിലാക്കി അവര് ഏട്ടനെ വണ്ടിയിടിപ്പിച്ച്…”
“ഇതൊക്കെ ചെയ്ത ആളുടെ മകനാണോ ഈ ഋഷി?”
അവസാനം ശ്യാം ചോദിച്ചു.
ഡെന്നീസ് ഒന്നും പറയാതെ മറ്റെന്തോ ആലോചിച്ചു.
“ഋഷി ഇവിടെ വന്നത് എന്തിനാ മോനെ?”
ലീന ഡെന്നീസിന്‍റെ തോളില്‍ പിടിച്ചു.
“മമ്മീ.. അവന്‍ കുറെ നാളായി വരണം എന്ന് ആഗ്രഹിക്കുന്നതാ,”
ഡെന്നീസ് പറഞ്ഞു.
“ഒരു മിനിറ്റ്…”
ലീന ഗാഡമായ ആലോചനയ്ക്ക് ശേഷം പറഞ്ഞു.
“മോനെ ഒരു ട്രക്ക് വന്നിടിച്ച് ആക്സിഡന്റ്റ് പറ്റി എന്നല്ലേ മോന്‍ പറഞ്ഞത്? എന്നിട്ട് ഋഷി വന്നു രക്ഷപ്പെടുത്തി എന്ന്?”
“എഹ്?”
ശ്യാം പെട്ടെന്ന് ചോദിച്ചു.
“ഇതൊക്കെ എപ്പം ഉണ്ടായി? നെരാണോടാ ഡെന്നി?”
ഡെന്നീസ് തലകുലുക്കി.
“ശെടാ!”
ശ്യാം ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
“പെട്ടെന്ന് ഒരു ട്രക്ക് ആക്സിഡൻ്റ് ഉണ്ടാവുക. അവിടെ കൃത്യ സമയത്ത് എത്തി രക്ഷപ്പെടുത്തുക! സൂപ്പര്‍ ടൈമിംഗ്! അതിന് ശേഷമല്ലേ നിങ്ങള് ഫ്രണ്ട്സ് ആയത്? അല്ലേ?”
“അല്ലടാ ശ്യാമേ! അതിന് ശേഷമല്ല!”
ഡെന്നീസ് പറഞ്ഞു.
“ഞങ്ങള് തിക്ക് ഫ്രണ്ട്സ് ആയിക്കഴിഞ്ഞാ ആ ആക്സിഡൻ്റ് ഉണ്ടാവുന്നെ. എന്നോട് ഫ്രോഡ് ആയിട്ട് ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാന്‍ വേണ്ടി ഒരു ആക്സിഡൻ്റ്അവന്‍ ഉണ്ടാക്കി എന്നൊന്നും പറയാന്‍ പറ്റില്ല. മാത്രമല്ല. ഋഷീടെ നേച്ചര്‍ എനിക്ക് ശരിക്കും അറിയാം. അവന് അങ്ങനെയൊന്നും ഒരിക്കലും ചിന്തിക്കാന്‍ പറ്റില്ലെടാ!”
“എന്തോ!”
ശ്യാം തന്‍റെ അവിശ്വാസം മറച്ചു വെച്ചില്ല.
“എനിക്കത് അങ്ങോട്ട് സിങ്ക് ആകുന്നില്ലെടാ!”
“നീ ഉദ്ദേശിക്കുന്നെ ഋഷീം അയാടെ അച്ഛന്റെ കൂടെ നിന്ന് നമുക്കെതിരെ കളിക്കുവാ എന്നാണോ ശ്യാമേ?”
സന്ധ്യ തിരക്കി.
“അങ്ങനെ ആണേല്‍ അവന്‍ എന്തിനാ ലീനാൻ്റിയെ ഉന്തി മാറ്റി രക്ഷപ്പെടുത്തിയേ? എന്തിനാ അവന്‍ വെടിയേറ്റെ?”
ശ്യാമിന് ഉത്തരം ഉണ്ടായിരുന്നില്ല.
“ഒന്ന് ഉറപ്പാ!”
എല്ലാവരും നിശബ്ദരായപ്പോള്‍ ഡെന്നീസ് പറഞ്ഞു.
“പപ്പാടേം രാജീവ് അങ്കിളിന്റേം മരണം ഋഷീടെ അച്ഛന്‍ ഉണ്ടാക്കിയതാ. എന്നിട്ട് അയാളിപ്പം നമുക്കെതിരെ വരുവാ. അത് പക്ഷെ ഋഷിക്ക് അറിയത്തില്ല. രണ്ടു കാര്യങ്ങള്‍ നമുക്ക് ഇപ്പം ഡിസ്ക്കസ് ചെയ്യണം. എന്തിനാ മേനോന്‍ നമുക്ക് എതിരെ ഇപ്പം വരുന്നേ? അയാള് നമ്മളെ എന്തിനാ പേടിക്കുന്നെ? രണ്ട്. പപ്പായേം രാജീവ് അങ്കിളിനേം ഇല്ലാതാക്കിയ അയാളെ നമുക്ക് എന്താ ചെയ്യണ്ടേ?”
“കൊല്ലണം!”
എല്ലാവരും ദൃഢമായ ആ വാക്കുകള്‍ കേട്ട് തിരിഞ്ഞു നോക്കി.
ലീനയാണ് അത് പറഞ്ഞത്.
“ലീനെ!”
സംഗീത ശബ്ദമുയര്‍ത്തി.
“എന്നതാ നീയീ പറയുന്നേ?”
“കൊല്ലണം! ഇഞ്ചിച്ചായി കൊല്ലണം! അച്ചായനും രാജീവേട്ടനും എന്ത് തെറ്റാടീ ചെയ്തെ? ചോരേം വിയര്‍പ്പും കൊടുത്ത് അയാടെ കമ്പനി വലുതാക്കീതോ? നിന്നേം എന്നേം പിള്ളേരേം ഒക്കെ പൊന്ന് പോലെ നോക്കീതോ? എന്നിട്ട്? അയാളെന്നാ ചെയ്തെ? കൊന്നു കളഞ്ഞില്ലേ?…”
കരയുന്നുണ്ടെങ്കിലും അവളുടെ ശബ്ദത്തില്‍ രൌദ്രഭാവം നിറഞ്ഞിരുന്നു.
“അയാടെ മകനാ ഋഷി എന്ന് അറിഞ്ഞില്ല ഞാന്‍…”
ലീന തുടര്‍ന്നു.
“അറിഞ്ഞിരുന്നേല്‍ വീട്ടില്‍ കേറ്റില്ലാരുന്നു ഞാന്‍. അയാടെ മൊത്തം കുടുമ്പോം ചത്ത് മണ്ണടിഞ്ഞ് പോകുന്നത് കാണാനാ ഞാന്‍ ജീവിച്ചിരിക്കുന്നേന്ന്‍ ഞാന്‍ മുമ്പ് നിന്നോട് പറഞ്ഞിട്ടില്ലേ? അത് ഞാന്‍ ചുമ്മാ ജോക്കോ ഫിലിം ഡയലോഗോ പറഞ്ഞതാണ് എന്നാണോ നീ വിചാരിച്ചേ! കിട്ടട്ടെ എനിക്ക് ഒരു ചാന്‍സ്…! എപ്പഴേലും വരും അയാള് എന്‍റെ കയ്യി…!”
“ലീനെ!”
സംഗീത ശബ്ദമുയര്‍ത്തി.
സംഗീതയുടെ ശബ്ദത്തിലെ പ്രത്യേകത തിരിച്ചറിഞ്ഞ് എല്ലാവരും അവളെ നോക്കി.
“എന്താടീ?”
ശബ്ദത്തിലെ ഉയര്‍ച്ച ഒട്ടും കുറയ്ക്കാതെ തന്നെ ലീന ചോദിച്ചു.
“നിന്നോട് ഞാന്‍ പല തവണ പറഞ്ഞു, പ്രതികാരം നമ്മുടെ കാര്യമല്ല എന്ന്! ദൈവം ഉണ്ട്, നമ്മുടെ കണ്ണീരു കാണാന്‍! ദൈവം ചോദിച്ചോളും!”
“ദൈവം…!'
ലീന പിറുപിറുത്തു.
“ഇപ്പോള്‍ കിട്ടിയ ഒരു പ്രധാനപ്പെട്ട വാര്‍ത്തയിലേക്ക്…”
മനോരമ ന്യൂസില്‍ നിഷ പുരുഷോത്തമന്‍റെ ശബ്ദം ടി വിയില്‍ നിന്നും കേട്ടു.
“പ്രസിദ്ധ വ്യവസായിയും സംസ്ഥാന രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍മാരില്‍ ഒരാളാണ് എന്ന് കരുതപ്പെടുന്നതുമായ നാരായണ മേനോന്‍റെ മകളുടെ മൃതദേഹം കോട്ടൂര്‍ പുഴയുടെ അടുത്ത് കാട്ടില്‍ മറവ് ചെയ്ത രീതിയില്‍ കണ്ടെത്തി…”
അവരുടെ മുഖം സംഭീതമായി.
“ദൈവമേ!!”
സംഗീത കൈകള്‍ തലയ്ക്ക് മേലെ ഉയര്‍ത്തി. ഡെന്നീസും ശ്യാമും സന്ധ്യയും പരസ്പ്പരം മിഴിച്ചുനോക്കി. അവര്‍ എല്ലാവരും ലീനയെ നോക്കി.
“മമ്മി, ഇത്?”
ഡെന്നീസ് അവളുടെ തോളില്‍ പിടിച്ചു.
മുഖത്ത് ക്രൌര്യത നിറഞ്ഞിരുന്നെങ്കിലും നിഗൂഡമായ ഒരു പുഞ്ചിരി അവന്‍ അവളുടെ മുഖത്ത് കണ്ടു.
വാര്‍ത്തയ്ക്ക് മുമ്പില്‍ നാരായണ മേനോന്‍ തരിച്ചിരുന്നു.
അതെങ്ങനെ സംഭവിച്ചു?
വാര്‍ത്തകളുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അയാള്‍ പല്ല് ഞരിച്ചു.
കള്ളവാറ്റുകാര്‍ തങ്ങളുടെ വാഷും സ്പിരിറ്റും എക്സൈസ് ഉദ്യോഗസ്ഥന്മാരില്‍ നിന്നും ഒളിപ്പിക്കാന്‍ വേണ്ടി കോട്ടൂര്‍ കാട്ടിലേക്ക് പോയതായിരുന്നു. അപ്പോഴാണ് ഒരിടത്ത് മണ്ണിളകി കിടക്കുന്നത് കണ്ടത്. വല്ല മോഷണ മുതലുമാണ് എന്ന് കരുതി കുഴിച്ചു നോക്കിയപ്പോഴാണ് അതില്‍ മൃതദേഹമാണ് എന്ന് കാണുന്നത്.
അപ്പോഴേക്കും വനംവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ പട്രോളിന്റെ ഭാഗമായി അവിടെ എത്തിച്ചേരുകയായിരുന്നു.
“നാശം പിടിക്കാന്‍!”
മേനോന്‍ പല്ലിറുമ്മി.
“ഇനി എന്നാ ചെയ്യും?”
അയാള്‍ ഗാഡമായ ആലോചനയില്‍ മുഴുകി. പെട്ടെന്ന് അയാളുടെ കണ്ണുകള്‍ തിളങ്ങി. അപ്പോള്‍ ഡോര്‍ ബെല്‍ ശബ്ദിച്ചു.
“ബഷീര്‍…”
അയാള്‍ മന്ത്രിച്ചു.
“രണ്ടു പേരെ തട്ടിയ കഥ പറയാന്‍ വരികയാ….”
മുമ്പ് താന്‍ ഏല്‍പ്പിച്ച ദൌത്യങ്ങളൊക്കെ വിജയകരമായി പൂര്‍ത്തിയാക്കി തന്‍റെ മുമ്പിലെത്തുമ്പോള്‍ അയാള്‍ക്ക് എപ്പോഴും ഒരേ ഭാവമായിരുന്നു. കണ്ണുകളില്‍ തീപ്പന്തം നാട്ടിയത് പോലെയുള്ള തിളക്കം. വിജയ കഥ പറയുമ്പോള്‍ ആദ്യമായി കാമുകിയോട് സംസാരിക്കുമ്പോഴുള്ള വിറയല്‍. എന്തോരഭിമാനമാണ് അപ്പോള്‍ അവന്‍റെ മുഖത്ത്! അവന്‍ കടം വീട്ടാന്‍ ശ്രമിക്കുകയാണ്.
അമ്മയും കാമുകനും മര്‍ദിച്ചവശനാക്കി, കൊന്നു എന്ന് കരുതി എച്ചില്‍ക്കൂമ്പാരത്തില്‍ എറിയുമ്പോള്‍ ബഷീറിന് ഇരുപത് വയസ്സേ പ്രായമുള്ളൂ. അവിടുന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്ന തന്നോടുള്ള നന്ദി അവന്‍ പ്രകടിപ്പിക്കാറുള്ളത് താന്‍ പറയുന്നതെന്തും അനുസരിച്ചിട്ടാണ്. എന്തും.
അവനെ പെണ്ണ് കെട്ടിച്ചത് വരെ താനാണ്. ഒരിക്കല്‍ അവളോട് മോഹം തോന്നിയപ്പോള്‍ ഒരു മടിയും കൂടാതെ അവളെ തന്‍റെ കാല്‍ച്ചുവട്ടിലേക്ക് എറിഞ്ഞു തരാന്‍ പോലും മടി കാണിച്ചിട്ടില്ല. അവളന്ന് രാത്രി ആത്മഹത്യ ചെയ്തപ്പോഴും അയാളുടെ മകന്‍ അത് കണ്ടു വീട് വിട്ടു പോയപ്പോഴും അയാളുടെ കണ്ണുകളില്‍ ആ തിളക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആ ബഷീര്‍ ഇപ്പോള്‍ തന്‍റെ ഏറ്റവും അവസാനത്തെ വിജയ കഥ പറയുവാന്‍ വരികയാണ്. രണ്ടു പെണ്ണുങ്ങളെ കൊന്നു തള്ളിയ കഥ! അവന്‍റെ കണ്ണുകളിലെ തിളക്കം കാണുന്നതിന് വേണ്ടി മേനോന്‍ കതക് തുറന്നു.
അയാള്‍ ഞെട്ടിപ്പോയി. തല കുനിച്ച് നില്‍ക്കുന്ന ബഷീര്‍! [ തുടരും ]