ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ – മിഴിനീരിലൂടെ ലീന ഓരോരുത്തരേയും നോക്കി പുഞ്ചിരിച്ചു. പിന്നെ അവള് സംഗീതയുടെ നേരെ തിരിഞ്ഞു. അവളെ പുണർന്നു.
“അച്ചായനും രാജീവേട്ടനും വേണ്ടിയിരുന്നില്ലേ മോളെ ഇപ്പോള്‍…? നമ്മള് ഇങ്ങനെ തനിച്ച്…”
“കുട്ടികള്‍ ഉണ്ടല്ലോ, പെണ്ണെ! നമുക്ക് അവരെ ഓര്‍ക്കാന്‍!”
സുഖകരമായ ആലിംഗനത്തിലമര്ന്ന് സംഗീത ലീനയെ ആശ്വസിപ്പിച്ചു.
അപ്പോള്‍ ബഷീറിന്റെ കാര്‍ ഗേറ്റിനു വെളിയില്‍ വന്നു കഴിഞ്ഞിരുന്നു.
ഋഷിയാണ് ആദ്യം കണ്ടത്. ദീര്‍ഘകായനായ ഒരാള്‍, രാത്രിയുടെ ഇരുട്ടിന്റെ മറപറ്റി, ഗാര്‍ഡനിലേക്കുള്ള വഴിയുടെ ഇരുവശത്തും നിന്നിരുന്ന മാവുകളുടെ നിഴല്‍ നല്കുന്ന ഇരുള് സുരക്ഷിതത്ത്വത്തിലൂടെ നീട്ടിപ്പിടിച്ച തോക്കുമായി ലീനയെ ഉന്നം വെച്ച് നടന്നടുക്കുന്നു!
ഇരുളില്‍ അയാളുടെ മുഖം പക്ഷെ വ്യക്തമായിരുന്നില്ല.
“ആൻ്റീ !”
ഭയം കൊണ്ടവന് അലറി.
ആ വിളിയിലെ അപകടവും ഭീതിയും തിരിച്ചറിഞ്ഞ് എല്ലാവരും ആ ദിക്കിലേക്ക് നോക്കി.
അപരിചിതനായ ആഗതനെക്കണ്ട് അവര്‍ സ്തംഭിച്ച് നില്ക്കുമ്പോള് ഋഷി ലീനയുടെ കൈത്തണ്ടയില്‍ പിടിച്ച് ഇടത് വശത്തേക്ക് തള്ളി. എന്നാല്‍ അപ്പോഴേക്കും തോക്കില്‍നിന്ന് വെടി പൊട്ടിയിരുന്നു.
വെടിയുണ്ട തുളച്ചു കയറിയത് ലീനയുടെ മുമ്പോട്ടാഞ്ഞ ഋഷിയുടെ തോളില്‍.
“ഡെന്നി!!”
വേദനയില്‍ പുളഞ്ഞ് അവന് സമീപം നിന്നിരുന്ന ഡെന്നീസിന്റെ കൈയില്‍ പിടിച്ചു.
“മോനെ!!”
അപ്രതീക്ഷിതമായ സംഭവത്തില്‍ ഞെട്ടിത്തരിച്ച് ലീന അവനെ മാറോട് ചേര്‍ത്ത് പിടിച്ച് ഗേറ്റിലേക്ക് നോക്കി.
ഭീമാകാരനായ ഒരാള്‍ മുഖത്ത് നിറഞ്ഞ ഉഗ്രഭാവത്തോടെ തോക്കുമായി വീണ്ടും അടുക്കുകയാണ്.
“എഹ്?”
വീണ്ടും നിറയൊഴിക്കാനോങ്ങുന്ന ആഗതനെ നോക്കി, വേദനയ്ക്കിടയില്‍ ഋഷി മുരണ്ടു. അയാളുടെ മുഖമപ്പോള്‍ പ്രകാശത്തിലേക്ക് വന്നിരുന്നു.
“അത് ബഷീര്‍ അങ്കിളല്ലേ? ബഷീറ….”
പറഞ്ഞു മുഴുമുക്കുന്നതിനു മുമ്പ് ഋഷി നിലത്തേക്ക് ബോധരഹിതനായി വീണു.
തോക്ക്ധാരി ഋഷിയെ കണ്ട് ഭയാക്രാന്തനായി. അയാളുടെ മുഖഭാവം ചകിതവും നിസ്സഹായവുമായി. ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ അയാള്‍ അന്തിച്ച് നില്‍ക്കുന്നത് എല്ലാവരും കണ്ടു.
“എടാ!!”
ആ നിമിഷം ശ്യാമും ഡെന്നീസും അയാള്‍ക്ക് നേരെ കുതിച്ചു. അയാള്‍ ഭയപ്പെട്ട്, തീവ്രമായ നിസ്സഹായതയോടെ ഗേറ്റിനു വെളിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനു നേരെ ഓടി.
“അയാള്‍ പോട്ടെ!!”
ലീന വിളിച്ചു പറഞ്ഞു.
“നിങ്ങള്‍ ഇങ്ങോട്ട് വാ!!”
അവള് നിലത്ത് ഇരുന്നു ഋഷിയേ മാറോട് ചേര്‍ത്ത് വാരിപ്പിടിച്ചിരിക്കുകയായിരുന്നു.
അതിനിടയില്‍ സംഗീതയും സന്ധ്യയും അകത്ത് പോയി വെള്ളമെടുത്ത് കൊണ്ടുവന്ന് ഋഷിയുടെ മുഖത്തേക്ക് തളിച്ചു. അവന് കണ്ണുകള്‍ തുറന്നു. സന്ധ്യ മുറിവ് വെള്ളമൊഴിച്ച് കഴുകി. കൈമുട്ടിനും തോളിനുമിടയിലാണ് വെടിയേറ്റത്.
“ഡെന്നീ, വേഗം കാറെടുക്ക്!”
ലീന വിളിച്ചു പറഞ്ഞു.
“സുഹറയുടെ വീട്ടിലേക്ക്! വേഗം പോണം,”
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്റ്റര്‍ സുഹ്റ ലീനയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്.
“ഹോസ്പിറ്റലില്‍ പോകേണ്ടേ, മമ്മി? സുഹ്റാന്ൻ്റിയെ കണ്ടാല്‍ മതിയോ?”
എല്ലാവരും ഋഷിയെ താങ്ങിയെടുത്ത് കാറിലേക്ക് ഇരുത്തുമ്പോള് ഡെന്നീസ് ചോദിച്ചു.
“ഇല്ല.. ബുള്ളറ്റ് റിമൂവ് ചെയ്ത് മെഡിസിന് അപ്ലൈ ചെയ്താല്‍ പോരെ? മാക്സിമം ഒന്നോ രണ്ടോ ഇന്ജെക്ഷന്. അതിന് ഹോസ്പിറ്റല്‍ ആവശ്യമില്ല. മാത്രമല്ല. ഹോസ്പിറ്റലില്‍ ഒക്കെ പോയാല്‍ പബ്ലിക്ക് അറിയും!”
അത് ശരിയാണ് എന്ന് എല്ലാവര്ക്കും തോന്നി.
“അതാരാടാ ഋഷി?”
കാര്‍ മുമ്പോട്ട് എടുത്തുകൊണ്ട് ഡെന്നീസ് ചോദിച്ചു.
“എടാ അത് അച്ഛന്റെ ഡ്രൈവറാ. ബഷീര്‍ അങ്കിള്‍ !”
“ഒന്ന് പോടാ!”
ഡെന്നീസ് പറഞ്ഞു.
“നിന്റെ അച്ഛന്റെ ഡ്രൈവര്‍ എന്തിനാ നിന്നെ വെടി വെക്കുന്നെ? ഡ്രൈവര്ക്കെന്തിനാ തോക്ക്? ഇത് വേറെ ആരാണ്ടാ!”
“അതിന് ഡെന്നീ, അയാള്‍ ഋഷീനെ അല്ല എയിം ചെയ്തെ!”
“എഹ്?”
ഡെന്നീസ് അത്ഭുതപ്പെട്ടു.
“പിന്നെ ആരെയാ?”
“ലീനാൻ്റിയെ!”
“പോടാ ഒന്ന്! മമ്മീനെയോ? മമ്മി എന്താ വല്ല അധോലോകവും ആണോ, ഒരുത്തന് അര്ദ്ധരാത്രീല് കേറി വന്ന് വെടിവെച്ചിടാന്‍?”
“പിന്നെ ഋഷി വല്ല അധോലോകവുമാണോ? ഋഷീനെ വെടി വെക്കാന്‍?”
സന്ധ്യ ചോദിച്ചു.
ഋഷി ലീനയുടെ മടിയില്‍ കിടക്കുകയായിരുന്നു. അവളുടെ കൈവിരലുകള്‍ അവന്റെ മുടിയേയും മുഖത്തേയും തലോടിക്കൊണ്ടിരുന്നു. അവള് അവനെ നോക്കി. ആ നോട്ടത്തില്‍ കൃതജ്ഞതയും സ്നേഹവും നിറഞ്ഞിരുന്നു.
“എന്ത് പണിയാ മോനെ നീ കാണിച്ചേ?”
അവന്റെ മുഖത്തെ വിയര്‍പ്പ് കണങ്ങള്‍ കൈത്തലം കൊണ്ട് ഒപ്പിയകറ്റി ലീന വാത്സല്യത്തോടെ ചോദിച്ചു.
“അങ്ങനെ ഒരു സിറ്റുവേഷനില്‍, അത് പോലെ ഒരാളുടെ നേരെയൊക്കെ പോകാമോ?”
“അത്കൊണ്ടെന്താ?”
സംഗീത ചോദിച്ചു.
“നീയിപ്പഴും ബാക്കിയുണ്ട്! അല്ലേല്‍ കാണാരുന്നു!”
“മിണ്ടരുത് നീ?”
സംഗീതയുടെ തോളില്‍ അടിച്ചുകൊണ്ട് ലീന പറഞ്ഞു.
“എക്സ്പയറി ഡേറ്റ് കഴിയാറായ നിന്നെയും എന്നേയും പോലെയാണോ ഈ കൊച്ചുങ്ങള്? നമുക്ക് എന്നാ പറ്റിയാ എന്നാ? അതുപോലെയാണോടീ ഈ കൊച്ചുങ്ങള്?”
“എന്നാലും എനിക്ക് മനസ്സിലാകാത്തത് ഇവന്റെ ഡ്രൈവര്‍ എന്തിനാ മമ്മിയെ വെടി വെച്ചത് എന്നാ!”
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഡെന്നീസ് ചോദിച്ചു.
“എടാ ഡെന്നി!!”
പെട്ടെന്ന് എന്തോ കണ്ടെത്തിയത് പോലെ ശ്യാം എല്ലാവരെയും മാറി മാറി നോക്കി.
“എന്നാ ശ്യാമേ?”
ലീന ചോദിച്ചു.
“ആന്റി അത് ഋഷീടെ ഡ്രൈവര്‍ തന്നെയാണേല്‍ ഫിഷിയായിട്ട് എന്തോ സംഭവിക്കാന്‍ പോകുവാന്ന് ഷുവര്‍. ഡെന്നി നെനക്ക് ഋഷീടെ വീട്ടുകാരുടെ നമ്പര്‍ അറിയാമോ? അവര്‍ക്ക് എന്തോ ആപത്ത് പറ്റീട്ടൊണ്ട്!”
സംഗീതയും ലീനയും പരസ്പ്പരം നോക്കി.
“എന്നുവെച്ചാ ഈ ബഷീര്‍ എന്ന് പറയുന്ന ഋഷിടെ അച്ഛന്റെ ഡ്രൈവര്‍ ഋഷിടെ വീട്ടുകാരെ ഇല്ലാതാക്കി കഴിഞ്ഞ് ഋഷിയേ കൊല്ലാന്‍ വന്നതാണെന്നോ? എന്തിന്?”
സന്ധ്യ ചോദിച്ചു.
“ചുമ്മാ പൊട്ട ചോദ്യം ചോദിക്കല്ലേ? എന്തിനാന്ന് ഷുവര്‍ അല്ലേ? സ്വത്ത് അടിച്ചു മാറ്റാന്‍!”
“ചുമ്മാ പൊട്ട ചോദ്യം നീയാ പറയുന്നേ ശ്യാമേ? ഋഷിയുടെ വീട്ടുകാരെ മൊത്തം ഇല്ലാതെയാക്കിയിട്ട് ഡ്രൈവര്‍ ബഷീറിന് എങ്ങനെയാ ഇവരുടെ സ്വത്ത് കിട്ടുന്നെ? അയാളെന്നാ ഇവരുടെ വീട്ടിലെ മെമ്പറാണോ, ഋഷിയും വീട്ടുകാരും ഇല്ലാതായിക്കഴിഞ്ഞാല്‍ സ്വത്ത് കിട്ടാന്‍?”
“അത് ശരിയാണല്ലോ!”
ശ്യാം തല ചൊറിഞ്ഞു.
“എന്നാ ഋഷിടെ ഏറ്റവും അടുത്ത കസിന്‍സ് ആരോ ആണ് ഇതിന് പിന്നില്‍. ഏതായാലും ഡെന്നീ..നീ ഋഷിടെ അച്ഛനെ ഒന്ന് വിളിക്ക്! എന്നിട്ട് കാര്യം പറ! മാത്രമല്ല നേരം വെളുത്താല്‍ ആദ്യം ചെയ്യേണ്ടത് പോലീസ് സ്റ്റേഷനില്‍ പോയിട്ട് കമ്പ്ലയിന്റ് ചെയ്യണം. അല്ലേല്‍ പ്രോബ്ലമാ!”
“നമ്പര്‍ പറഞ്ഞെ ഋഷി,”
ശ്യാം ഫോണെടുത്തു.
ഋഷി നമ്പര്‍ പറഞ്ഞുകൊടുത്തു.
ശ്യാം ഡയല് ചെയ്തു.
“റിങ്ങുണ്ട്!”
അവന് പറഞ്ഞു.
“ആ ഇത് മേനോന് സാറല്ലേ? ഋഷിടെ അച്ഛനല്ലേ? ഞാന്‍ ഋഷിടെ ഫ്രണ്ടാ. പേരോ? പേര് … ഷാജി… അല്ല ..ഷാജി പാപ്പന് അല്ല. ഷാജി പണിക്കര്‍. അത് സാര്‍… കുഴപ്പമൊന്നുമില്ല…ഋഷിയേ …നിങ്ങടെ ഡ്രൈവര്‍ ..അതെ ബഷീര്‍ വെടി വെച്ചു..ഇല്ല ..ഇല്ല ..നോ പ്രോബ്ലം… കൈയ്ക്കാ… അല്ല ..തോളിന് താഴെ…ഞങ്ങള്‍ ഹോസ്പിറ്റലിലേക്ക് പോകുവാ.. ഇല്ല..ഇനി രണ്ടു മിനിറ്റ് കൊണ്ട് എത്തും..ഇവിടെ വള്ളിക്കോട് …ആ…അതെ … ഡി എം ഓ.യുടെ വീട്ടില്‍ …വേണ്ട ..സാറ് ഇപ്പം തന്നെ വരണം എന്നില്ല ….നാളെ മതി ..ഇപ്പഴോ? ഓക്കേ…പിന്നെ സാറേ..മാഡോം പിന്നെ രേണുകേം ഒക്കെ സേഫ് ആണല്ലോ അല്ലേ? ഇല്ല ചുമ്മാ ചോദിച്ചതാ….ഋഷിടെ നേരെ ഇങ്ങനെ ഒണ്ടായപ്പം ഞങ്ങള്‍ക്ക് ഒരു തോന്നല്‍…. ഓക്കേ..കുഴപ്പമില്ലേ..എന്താ ഗുരുവായൂരോ? ഓക്കേ….”
ഫോണ്‍ ചെയ്ത് കഴിഞ്ഞ് ഒന്നും മനസ്സിലകാതെ ശ്യാം എല്ലാവരെയും നോക്കി.
“നീയെന്തിനാ പേര് മാറ്റി പറഞ്ഞെ?”
ഡെന്നീസ് ചോദിച്ചു.
“അതും ഷാജി പണിക്കര്‍!”
“ശരിക്കൊള്ള പേരൊക്കെ പറഞ്ഞാ അത് പിന്നെ വള്ളിക്കെട്ടാകൂടാ!”
അവന് ജാള്യതയോടെ അവരെ നോക്കി.
“ഒന്നും മനസ്സിലാകുന്നില്ല മമ്മി!’
ശ്യാം വീണ്ടും സംഗീതയെ നോക്കി പറഞ്ഞു.
“ഋഷിയുടെ അച്ഛന് സേഫാ. ഋഷിടെ മമ്മീം രേണൂം ഒക്കെ ഗുരുവായൂര്‍ സേഫായി ഉണ്ട്. അപ്പൊ മേനോന് സാറിന്റെ ഡ്രൈവര്‍ എന്തിന് ഋഷിയെ ഷൂട്ട് ചെയ്യണം?”
ശ്യാമിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീണു.
“എന്താ ശ്യാമേ?”
അത് കണ്ട് ലീന ചോദിച്ചു.
അവന് പിന്നെ പറയാം എന്ന അര്‍ത്ഥത്തില്‍ ആംഗ്യം കാണിച്ചു.
ഡോക്റ്റര്‍ സുഹ്റയുടെ വീട്ടില്‍, ക്ലിനിക്കില്‍ ഋഷിയെ എത്തിച്ച് കഴിഞ്ഞ്, മറ്റുള്ളവര്‍ ആകാംക്ഷയോടെ ഡോക്ടർ ട്രീറ്റ്മെന്റ് റൂമില്‍ നിന്ന് വരുന്നത് കാത്തിരുന്നു.
“നിങ്ങള്‍ ആരും ഒരു ടെന്‍ഷനുമടിക്കേണ്ട ആവശ്യമില്ല,”
ഋഷിയേ നോക്കാന്‍ പോകുന്നതിന് മുമ്പ് ഡോക്റ്റര്‍ സുഹ്റ ലീനയോടും മറ്റുള്ളവരോടും പറഞ്ഞിരുന്നു.
“ഇതൊരു നിസ്സാര കേസാ. കൈക്കല്ലേ ഭാഗ്യത്തിന് വെടി കൊണ്ടത്? അതുകൊണ്ട് നിങ്ങള്‍ ടി വി ഓണ്‍ ചെയ്ത് ആ പൈനായിരം രൂപക്കാരന്റെ ടോപ് സിങ്ങറോ ഒരു സെക്കണ്ട് പോലും ബോറടിപ്പിക്കാത്ത ഉടന്‍ പണമോ ഏതിന്റെയേലും റീ ടെലെക്കാസ്റ്റ് ഉണ്ടാവും. അത് വെച്ച് കണ്ടോണ്ട് ഇരിക്ക്!”
“മമ്മി എനിക്ക് ഒരു സംശയം!”
ഡെന്നീസ് പറഞ്ഞു. എല്ലാവരും അവനെ നോക്കി.
“ഋഷി മമ്മീനെ പിടിച്ച് സൈഡിലേക്ക് ഉന്തീപ്പം അല്ലേ അവന് വെടി ഏറ്റത്?”
“അതെ മോനൂ, അതാ എനിക്ക് വിഷമം ആയെ!”
“എന്ന് വെച്ചാ ആ ബഷീര്‍ എന്നയാള്‍ വെടിവെച്ചത് മമ്മീനെയാ. അല്ലേ?”
എല്ലാവരും പരസ്പ്പരം നോക്കി.
“അയാളെന്തിനാ മമ്മീനെ ഷൂട്ട് ചെയ്യുന്നേ?”
ആരും ഒന്നും പറയാതെ വീണ്ടും പരസ്പ്പരം നോക്കി.
“മമ്മീ…!”
പെട്ടെന്ന് ഭയപ്പെട്ട് ഡെന്നീസ് വീണ്ടും വിളിച്ചു. ലീന അവനെ നോക്കി. മറ്റുള്ളവരും.
“പപ്പയും രാജീവ് അങ്കിളും ഒക്കെ വര്‍ക്ക് ചെയ്തിരുന്നത് ഏതോ ഒരു മേനോന്റെ കമ്പനീല് അല്ലേ?”
ലീനയും സംഗീതയും പരസ്പ്പരം നോക്കി.
“അതെ..അതെ .ഒരു മേനോന്റെ കമ്പനീലാ. എന്നതാരുന്നു അയാടെ പേര്?”
“നാരായണ മേനോന്!”
സംഗീത പെട്ടെന്ന് പറഞ്ഞു.
“ഈശോയെ!”
ഡെന്നീസ് തലയില്‍ കൈവെച്ച് കണ്ണുകള്‍ മിഴിച്ചു.
“ഋഷിടെ അച്ഛന്റെ പേരും നാരായണ മേനോന് എന്നാ. അപ്പം…അപ്പം ..മമ്മി…ഈ നാരായണ മേനോന് മമ്മിയെ കൊല്ലാന്‍ ബഷീറിനെ പറഞ്ഞ് വിട്ടതാണോ?”
ലീനയുടെ മുഖത്ത് വിയര്‍പ്പ് ചാലുകള്‍ വീണു.
“ഋഷിക്ക് അറിയാമോ ഇനി അത്?”
ശ്യാം ചോദിച്ചു.
“അയാള്ടെ കമ്പനീല് വര്‍ക്ക് ചെയ്യുമ്പം പപ്പാ സൂയിസൈഡ് ചെയ്തു. രാജീവ് അങ്കിള്‍ റോഡ് അക്സിഡൻ്റിലായി ..നമ്മളെ വിട്ടുപോയി. ഇപ്പോള്‍ നാരായണ മേനോന്റെ ഡ്രൈവര്‍ മമ്മിയെ ഷൂട്ട് ചെയ്തു.. എന്താ മമ്മി ഇതിനര്‍ത്ഥം?”
ഡെന്നീസിന് ചോദിക്കാതിരിക്കാനായില്ല.
“മോനെ അത്….”
ലീന സംഗീതയെ നോക്കി. സംഗീത വേണ്ട എന്ന അര്‍ത്ഥത്തില്‍ ലീനയെ നോക്കി.
“ആന്റി മമ്മിയെ കണ്ണ് കാണിക്കുവൊന്നും വേണ്ട,”
അത് കണ്ട് ഡെന്നീസ് പറഞ്ഞു.
“പപ്പാടെ സൂയിസൈഡ് അല്ലന്നും രാജീവ് അങ്കിളിനെ ആക്സിഡന്റില്‍ ആരോ മനപ്പൂര്‍വ്വം പെടുതീ താണെന്നും എനിക്ക് സംശയം ഉണ്ടായിട്ടുണ്ട്…”
പിന്നെ അവന് ലീനയെ നോക്കി.
“പറ മമ്മി, എനിക്ക്..അല്ല ഞങ്ങള്‍ക്ക് സത്യം അറിയണം…”
ലീന സംഗീതയെ നോക്കി.
“മോനെ.. മോന്റെ മമ്മീനെ അയാള്‍ക്ക് നോട്ടം ഉണ്ടാരുന്നു…”
സംഗീത പറഞ്ഞു. സന്ധ്യയും ശ്യാമും ഡെന്നീസും അദ്ഭുതത്തോടെ അത് കേട്ടു.
“ഋഷിയുടെ അച്ഛനോ?”
“ആ…ഋഷിടെ അച്ഛന്….”
സംഗീത തുടര്‍ന്നു.
“അന്ന് സ്റ്റാഫില്‍ ഉണ്ടാരുന്ന ആളാരുന്നു മേനോന് സാറിന്റെ ഇപ്പഴത്തെ വൈഫ് അരുന്ധതി. അവള് മേനോന് സാര്‍ പറഞ്ഞതനുസരിച്ച് മോന്റെ മമ്മിക്ക് ജ്യൂസില്‍ എന്തോ ഡ്രഗ് മിക്സ് ചെയ്ത് കൊടുത്തു. അത് രാജീവേട്ടന് കണ്ടു. അതിനെച്ചൊല്ലി അവര്‍ വഴക്കുണ്ടായി. എന്തായാലും അയാടെ അടവ് നടന്നില്ല….” [ തുടരും ]