ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഋഷി മടിച്ചെങ്കിലും ബിയറിന്റെ ലഹരിയില്‍, ലീനയുടെ വിമോഹനമായ രൂപത്തിന് നേരെ ചുവടുകള്‍ വെച്ചു.
ലീന നീട്ടിയ കൈകളില്‍ അവന്‍ പിടിച്ചു. ആ നിമിഷം ബിയറിന്റെ ലഹരിയില്‍പ്പോലും അവനില്‍ രോമഹര്‍ഷമുണര്‍ന്നു.
മദനപുഷ്പ്പങ്ങള്‍ തിരയിളക്കുന്ന അവളുടെ ദേവവശ്യതയിലേക്ക് അവന്‍ കാതരമായി നോക്കി.
രാത്രിയുടെ ആ യാമം ഓരോ പ്രണയിനിയോടും മന്ത്രിക്കുന്ന ഒരു രഹസ്യമുണ്ട്. മംഗല്യയാമമാണത്.. അതിൻ്റെ രഹസ്യ പുഷ്പങ്ങള്‍ ഋഷി അറിഞ്ഞിരുന്നു.
പൂനിലാവ് മഞ്ഞുതുള്ളിയോടുള്ള പ്രേമം പറയുന്ന യാമമാണ്.
ഹൃദയം നുറുങ്ങിയാണ് ഋഷി അവന്‍റെ പ്രണയിനിയെ നോക്കിയത്. ചുണ്ടുകളെ വിതുമ്പാന്‍ അനുവദിച്ചുകൊണ്ട്…. മറക്കാനാവാത്ത ഒരു ലയലഹരി ഋഷിയുടെ കണ്ണുകളില്‍ സംഗീത കണ്ടു.
ലീനയത് തിരിച്ചറിയുന്നുണ്ടോ?
വസന്തത്തില്‍ ക്രിസാന്തിമപ്പൂക്കള്‍ തുടുത്തുയര്‍ന്ന്‍ ഇളവെയിലിനോട് ചേരുന്നത് ഇതുപോലെ കാതരമായാണ്…!!.
പരസ്പ്പരം കണ്ണുകളില്‍ നോക്കിക്കൊണ്ട് അവര്‍ നൃത്തം ചെയ്യാന്‍ തുടങ്ങി.
ഋഷിയ്ക്ക് ദേഹം തളരുന്നത് പോലെ തോന്നി. പ്രണയാകാശത്തിന്റെ അതിരില്‍ നിന്നും സ്വര്‍ണ്ണനിറമുള്ള തൂവലുകള്‍ പൊഴിയുന്നു… വിശുദ്ധമായ കാമപ്പക്ഷികള്‍ …. അവ തന്‍റെ ദേഹം മുഴുവന്‍ പടര്‍ന്നു കയറുകയാണ് ലീനയുടെ മൃദുത്വം നിറഞ്ഞ വിരലുകളില്‍ പിടിക്കുമ്പോള്‍..!!