ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഓരോ ആഘോഷവും അത്തരം ഓര്‍മ്മകള്‍ എന്നിലെന്നപോലെ അവളിലും ഉണരുന്നു.
ചുവന്ന മയിൽപ്പീലിക്കണ്ണുകൾ മാത്രം നിറഞ്ഞ ഒരു ഭൂവിഭാഗത്താണ് താനിപ്പോൾ. ജമന്തിപ്പൂക്കളുടെ ഗന്ധം. പുഷ്പ്പ കേസരങ്ങൾ സാമുവേലിന്റെ തപിക്കുന്ന ചുണ്ടുകളായി തന്നെ ചുറ്റിവരിയുകയാണ്….
കാതടപ്പിക്കുന്ന കരഘോഷം കേട്ടപ്പോൾ മാത്രമാണ് ലീന ഓര്‍മ്മകളില്‍ നിന്നും ഭൂമിയിലേക്കിറങ്ങി വന്നത്.
ഋഷിയുടെ കണ്ണുകള്‍ തന്‍റെ മുഖത്താണ്. തന്നെ നോക്കുന്നത് കണ്ടപ്പോൾ ആ നിമിഷം തന്നെ ചുംബിക്കണമെന്ന് അവൻ നിയന്ത്രണാതീതമായി ആഗ്രഹിക്കുന്നത് പോലെ അവള്‍ക്ക് തോന്നി.
പാടില്ല കുട്ടീ. ഞാനിപ്പോഴും ഒരാളുമായി പ്രണയത്തിലാണ്. ഇപ്പോഴും അവന്‍റെ അധരവും ദേഹവും പ്രണയ താപം കൊണ്ട് പുഷ്പ്പിച്ച് എന്നെ കെട്ടിവരിഞ്ഞിരിക്കുകയാണ്.
ലീന സംഗീതയുടെ സമീപത്തേക്ക് നടക്കുന്നതും അവളെ ചേർത്ത് പിടിച്ച് ആലിംഗനം ചെയ്യുന്നതും ഋഷി കണ്ടു.
സംഗീത അവളുടെ തോളിൽ തന്റെ ശിരസ്സ് ചേർക്കുന്നു.
ശ്യാമും ഡെന്നീസും കൃത്യമായ ഇടവേളകളിൽ ബിയർ വിതരണം ചെയ്യുന്നു.
സന്ധ്യയും മറിയയും ഋഷിയും രണ്ടാമത്തെ ഗ്ലാസ്സും കാലിയാക്കി.
“ഇത്രേം നല്ലതാരുന്നോ ബിയർ?”
നാവു കുഴയാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് ഋഷി ഉച്ചത്തിൽ പറഞ്ഞു.
“നാളെയിനി ബ്രാണ്ടി, വിസ്‌കി, വോഡ്ക, റം ഇതൊക്കെ ചോയ്ക്കുവോടാ നീ?”