ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ – ഡെന്നീസ് ബിയര്‍ നിറച്ച ഗ്ലാസ്സുകളുമായി ഋഷിയുടേയും ലീനയുടെയുമടുത്ത് വന്നു.
“ഇന്നാടാ,”
ഡെന്നീസ് ഗ്ലാസ് ഋഷിയ്ക്ക് നീട്ടി.
“ഞാനോ?”
“ഇന്ന് ക്രിസ്മസ്സാ,”
ഡെന്നീസ് പറഞ്ഞു.
“അപ്പം ഇത് മസ്റ്റാ ഋഷി. ആണുങ്ങക്കും പെണ്ണുങ്ങക്കും,”
“അപ്പം ആന്‍റയും കുടിക്കുമോ?”
ഋഷി അത്ഭുതത്തോടെ ലീനയെ നോക്കി.
“എന്താ ഞാന്‍ കുടിച്ചാ കൊള്ളില്ലേ?”
അവള്‍ അവനോട് ചോദിച്ചു.
അത് പറഞ്ഞ് ലീന ശ്യാമിന്റെ കൈയ്യില്‍ നിന്നും ഗ്ലാസ് വാങ്ങി.
അത് കണ്ടിട്ട് ഋഷി ഡെന്നീസില്‍ നിന്നും ബിയര്‍ ഗ്ലാസ് വാങ്ങി ചുണ്ടോട് അടുപ്പിക്കാന്‍ തുടങ്ങി.
“നിര്‍ത്ത്!”
ഡെന്നീസ് വിലക്കി.
“എല്ലാരും ഒരുമിച്ച് ഹാപ്പി ക്രിസ്മസ് ഒക്കെ പറഞ്ഞ് ചീയേഴ്സ് ഒക്കെ പറഞ്ഞ്…അങ്ങനെയാ മേനോന്‍ കുട്ടീ, പട്ടച്ചാരായം മുതല്‍ സ്മിര്‍നോഫ് വരെയുള്ള വിശിഷ്ഠപാനീയങ്ങളെ സേവിക്കേണ്ടത്!” .
“സന്ധ്യക്ക് ഇല്ലേ?”
ലീന ചോദിച്ചു.
സന്ധ്യയെ രൂക്ഷമായി നോക്കിക്കൊണ്ട് ശ്യാമും ഡെന്നീസും സാനിയയും ഒരുമിച്ച് ചോദിച്ചു:
“ഇവക്ക് വേണോ മമ്മി? പിന്നേം വാള് വെച്ചാലോ?”
ശ്യാം പറഞ്ഞു.
“ആൽക്കഹോൾ കൺറ്റെൻറ്റ് കൂടുതലാ. കള്ളുപോലെയല്ല ഇത്. ഇവള് ചർദ്ധിക്കും!”
“നടക്കുന്ന കാര്യമല്ല!”
ലീന പറഞ്ഞു
“ക്രിസ്മസാ ഇന്ന്. അല്‍പ്പം കുഴപ്പമില്ല..മറ്റുള്ളോര്‍ക്ക് കുടിക്കാങ്കി സന്ധ്യയ്ക്കും വേണം!”
“ശരി ശരി! മമ്മി ആന്‍റി ഒച്ചയുണ്ടാക്കണ്ട ഒച്ചയുണ്ടാക്കണ്ട! കൊടുക്കാം!”
അവന്‍ സന്ധ്യക്ക് ഗ്ലാസ് കൈമാറി.
“അപ്പോള്‍ മറ്റൊരു ഹാപ്പി ക്രിസ്മസ്,”
ഗ്ലാസ് ഉയര്‍ത്തി ഡെന്നീസ് പറഞ്ഞു.
എല്ലാവരും ഒരുമിച്ച് ഗ്ലാസ് ഉയര്‍ത്തി പരസ്പ്പരം മുട്ടിച്ചു.
“ഹാപ്പി ക്രിസ്മസ്സ്!”
എല്ലാവരും ഒരുമിച്ച് ആര്‍ത്ത് വിളിച്ച് പറഞ്ഞു.
ഋഷി ബിയർ അൽപ്പാൽപ്പമായി കുടിച്ചിറക്കി. സുഖകരമായ ഭാരമില്ലായ്മയിൽ അവന്‍ എല്ലാവരെയും നോക്കി.
സംഗീതയും സന്ധ്യയും ലീനയും മറിയയും ശ്യാമും ഡെന്നീസും അവനെ കൌതുകത്തോടെ നോക്കി ബിയര്‍ അല്പാല്പമിറക്കി.
സന്ധ്യ ബിയര്‍ പെട്ടെന്ന് ഒറ്റയടിക്ക് കുടിച്ചു.
“അങ്ങനെയല്ല ബിയർ കുടിക്കുന്നത് മണുങ്ങൂസേ!”
ഡെന്നീസ് ഒച്ചയിട്ടു.
“നിങ്ങളെപ്പോലെ ബിയർ കുടിച്ച് അത്ര പരിചയമൊന്നും എനിക്കില്ലല്ലോ!”
സന്ധ്യ തിരിച്ചടിച്ചു.
“അതേ, നിങ്ങളെപ്പോലെ ട്വൻറ്റി ഫോർ ഇൻറ്റു സെവൻ ഹവേഴ്സ് മദ്യപാനികൾ അല്ല ഞാന്‍,”
സംഗീതം ഒഴുകി.
മനം മയക്കുന്ന ചലനങ്ങളോടെ, ചുവടുകളോടെ, മുദ്രകളോടെ ,ഭാവങ്ങളോടെ, സംഗീതയുടെ നൃത്തവും.
താഴ്വാരകളിൽ താമരകൾ വിരിയുന്നതും ആകാശം നക്ഷത്രങ്ങളെ ക്ഷണിക്കുന്നതും ഞരമ്പുകളിൽ പ്രണയത്തിന്റെ മയിലാട്ടം ഉറഞ്ഞുയരുന്നതും അപ്പോൾ അവളുടെ കണ്ണുകളില്‍ നിറയുന്നത് ലീന കണ്ടു.
ഓരോ ആഘോഷവും അത്തരം ഓര്‍മ്മകള്‍ എന്നിലെന്നപോലെ അവളിലും ഉണരുന്നു.
ചുവന്ന മയിൽപ്പീലിക്കണ്ണുകൾ മാത്രം നിറഞ്ഞ ഒരു ഭൂവിഭാഗത്താണ് താനിപ്പോൾ. ജമന്തിപ്പൂക്കളുടെ ഗന്ധം. പുഷ്പ്പ കേസരങ്ങൾ സാമുവേലിന്റെ തപിക്കുന്ന ചുണ്ടുകളായി തന്നെ ചുറ്റിവരിയുകയാണ്….
കാതടപ്പിക്കുന്ന കരഘോഷം കേട്ടപ്പോൾ മാത്രമാണ് ലീന ഓര്‍മ്മകളില്‍ നിന്നും ഭൂമിയിലേക്കിറങ്ങി വന്നത്.
ഋഷിയുടെ കണ്ണുകള്‍ തന്‍റെ മുഖത്താണ്. തന്നെ നോക്കുന്നത് കണ്ടപ്പോൾ ആ നിമിഷം തന്നെ ചുംബിക്കണമെന്ന് അവൻ നിയന്ത്രണാതീതമായി ആഗ്രഹിക്കുന്നത് പോലെ അവള്‍ക്ക് തോന്നി.
പാടില്ല കുട്ടീ. ഞാനിപ്പോഴും ഒരാളുമായി പ്രണയത്തിലാണ്. ഇപ്പോഴും അവന്‍റെ അധരവും ദേഹവും പ്രണയ താപം കൊണ്ട് പുഷ്പ്പിച്ച് എന്നെ കെട്ടിവരിഞ്ഞിരിക്കുകയാണ്.
ലീന സംഗീതയുടെ സമീപത്തേക്ക് നടക്കുന്നതും അവളെ ചേർത്ത് പിടിച്ച് ആലിംഗനം ചെയ്യുന്നതും ഋഷി കണ്ടു.
സംഗീത അവളുടെ തോളിൽ തന്റെ ശിരസ്സ് ചേർക്കുന്നു.
ശ്യാമും ഡെന്നീസും കൃത്യമായ ഇടവേളകളിൽ ബിയർ വിതരണം ചെയ്യുന്നു.
സന്ധ്യയും മറിയയും ഋഷിയും രണ്ടാമത്തെ ഗ്ലാസ്സും കാലിയാക്കി.
“ഇത്രേം നല്ലതാരുന്നോ ബിയർ?”
നാവു കുഴയാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് ഋഷി ഉച്ചത്തിൽ പറഞ്ഞു.
“നാളെയിനി ബ്രാണ്ടി, വിസ്‌കി, വോഡ്ക, റം ഇതൊക്കെ ചോയ്ക്കുവോടാ നീ?”
ഡെന്നീസ് അവനോട് ചോദിച്ചു.
എല്ലാവരും ഉച്ചത്തിൽ ചിരിച്ചു.
“എല്ലാ ഐറ്റത്തിന്റെയും പേര് നല്ല മണി മണി പോലെ അറിയാല്ലോ,”
സന്ധ്യ ഡെന്നീസിനോട് പരിഹാസരൂപേണ ചോദിച്ചു.
പിന്നെ, സംഘഗാനത്തിന്റെ സംഗീത മഴയായിരുന്നു.
ഋഷി കീബോഡിലും സന്ധ്യ ഗിത്താറിലും ഡെന്നീസ് കസേരമേലും മേശമേലും പാട്ടുകാർക്ക് പശ്ചാത്തലമൊരുക്കി.
സംഗീതയും ലീനയും പാട്ടിന്‍റെ താളം കൊണ്ട് രാത്രിയുടെ ആഘോഷത്തെ കൊഴുപ്പിച്ചു.
ഒന്നൊഴിയാതെ എല്ലാവരും പാട്ടിന്റെ താളത്തിന് ചുവടുകൾ വെച്ചപ്പോൾ സംഗീത ലീനയെ ഹാളിന്‍റെ മദ്ധ്യത്തിലേക്ക് കൊണ്ടുവന്നു. പതിയെ ചുവടുകൾ വെച്ച ലീനയുടെ നൃത്തവേഗം പിന്നെ ദ്രുതമായി. വിദൂരമായ ഓർമ്മകളിൽ നഷ്ടപ്പെട്ട് അവള്‍ നർത്തന മാടാൻ തുടങ്ങി. ഡെന്നീസ് മുമ്പോട്ട് വന്ന് ലീനയുടെ തോളില്‍ പിടിച്ചു.
“വൌ!!”
മറ്റുള്ളവര്‍ കൈയ്യടിച്ചും കരഘോഷവും മുഴക്കിയും അവരെ പ്രോത്സാഹിച്ചു. അല്‍പ്പം കഴിഞ്ഞ് ഡെന്നീസ് അവളെ വിട്ടു.
“മമ്മീടെ കൂടെ ഡാന്‍സ് ചെയ്യാന്‍ ഒടുക്കത്തെ സ്റ്റാമിന വേണം!”
അവന്‍ പറഞ്ഞു.
“ഋഷി, ഇനി നീ!”
സംഗീത ഋഷിയേ അവളുടെ നേരെ തള്ളിവിട്ടു.
“ഋഷി! ഋഷി!!”
എല്ലാവരും ആര്‍ത്തു വിളിച്ചു.
“കമോണ്‍ ഡാ!”
ഡെന്നീസും കരഘോഷത്തില്‍ പങ്കു ചേര്‍ന്നു.
“കമോണ്‍! വാ മോനെ!”
ലീന അവനെ വാത്സല്യപൂര്‍വ്വം വിളിച്ചു.
ഋഷി മടിച്ചെങ്കിലും ബിയറിന്റെ ലഹരിയില്‍, ലീനയുടെ വിമോഹനമായ രൂപത്തിന് നേരെ ചുവടുകള്‍ വെച്ചു.
ലീന നീട്ടിയ കൈകളില്‍ അവന്‍ പിടിച്ചു. ആ നിമിഷം ബിയറിന്റെ ലഹരിയില്‍പ്പോലും അവനില്‍ രോമഹര്‍ഷമുണര്‍ന്നു.
മദനപുഷ്പ്പങ്ങള്‍ തിരയിളക്കുന്ന അവളുടെ ദേവവശ്യതയിലേക്ക് അവന്‍ കാതരമായി നോക്കി.
രാത്രിയുടെ ആ യാമം ഓരോ പ്രണയിനിയോടും മന്ത്രിക്കുന്ന ഒരു രഹസ്യമുണ്ട്. മംഗല്യയാമമാണത്.. അതിൻ്റെ രഹസ്യ പുഷ്പങ്ങള്‍ ഋഷി അറിഞ്ഞിരുന്നു.
പൂനിലാവ് മഞ്ഞുതുള്ളിയോടുള്ള പ്രേമം പറയുന്ന യാമമാണ്.
ഹൃദയം നുറുങ്ങിയാണ് ഋഷി അവന്‍റെ പ്രണയിനിയെ നോക്കിയത്. ചുണ്ടുകളെ വിതുമ്പാന്‍ അനുവദിച്ചുകൊണ്ട്…. മറക്കാനാവാത്ത ഒരു ലയലഹരി ഋഷിയുടെ കണ്ണുകളില്‍ സംഗീത കണ്ടു.
ലീനയത് തിരിച്ചറിയുന്നുണ്ടോ?
വസന്തത്തില്‍ ക്രിസാന്തിമപ്പൂക്കള്‍ തുടുത്തുയര്‍ന്ന്‍ ഇളവെയിലിനോട് ചേരുന്നത് ഇതുപോലെ കാതരമായാണ്…!!.
പരസ്പ്പരം കണ്ണുകളില്‍ നോക്കിക്കൊണ്ട് അവര്‍ നൃത്തം ചെയ്യാന്‍ തുടങ്ങി.
ഋഷിയ്ക്ക് ദേഹം തളരുന്നത് പോലെ തോന്നി. പ്രണയാകാശത്തിന്റെ അതിരില്‍ നിന്നും സ്വര്‍ണ്ണനിറമുള്ള തൂവലുകള്‍ പൊഴിയുന്നു… വിശുദ്ധമായ കാമപ്പക്ഷികള്‍ …. അവ തന്‍റെ ദേഹം മുഴുവന്‍ പടര്‍ന്നു കയറുകയാണ് ലീനയുടെ മൃദുത്വം നിറഞ്ഞ വിരലുകളില്‍ പിടിക്കുമ്പോള്‍..!!
“എന്താ മോനെ പനിക്കുന്നുണ്ടോ?”
നൃത്തതിനിടയില്‍ അവനോട് ലീന ചോദിച്ചു.
അപ്പോള്‍, ആത്മാവിലെ ചൂടുള്ള സ്വപ്നം മുഴുവനും തന്‍റെ പ്രകാശമുള്ള കണ്ണുകളിലേക്ക് കൊണ്ടുവന്ന് അവന്‍ അവളെ നോക്കി.
“എന്താ?”
“ഋഷിയുടെ കൈയ്ക്ക് നല്ല ചൂട്”
“ആന്റിയുടെ കൂടെ നൃത്തം ചെയ്യുന്നത് കൊണ്ടാണ്. ആന്റിയുടെ കൈവിരലുകള്‍ സോഫ്റ്റ് അല്ലേ? അതില്‍പിടിക്കുന്നത് കൊണ്ടാണ്!”
ലീന ശാസിക്കുന്നത് പോലെ അവനെ നോക്കി.
ഋഷി അപ്പോള്‍ കയ്യെടുത്ത് അവളുടെ തോളില്‍ വെച്ചു.
“വൌ!! സൂപ്പര്‍!”
മറ്റുള്ളവര്‍ അത് കണ്ട് കയ്യടിച്ചു.
“ജാക്ക് ആന്‍ഡ് റോസ്!”
സന്ധ്യ വിളിച്ചുകൂവി.
അപ്പോള്‍ ഋഷി കണ്ണില്‍ കത്തുന്ന പ്രണയത്തോടെ അവളെ നോക്കി.
ദേഹം അല്‍പ്പം കൂടി അവളിലേക്ക് അടുപ്പിച്ചു.
ദേഹം തൊട്ടു തൊട്ടില്ല എന്ന നിലയില്‍ അവര്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് നൃത്തം ചെയ്തു.
ലീനയും അവന്‍റെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റിയില്ല. ഇടയ്ക്ക് അവന്‍റെ ശ്വാസം തന്‍റെ കഴുത്തില്‍ സ്പര്‍ശിച്ചത് അവള്‍ അറിഞ്ഞു.
സെറ്റ് ചെയ്തു വെച്ച സമയം ഡെന്നീസ് കേയ്ക്ക് കൊണ്ടുവന്നു വെച്ചു.
“മെറിക്രിസ്മസ്..മെറി ക്രിസ്മസ്!!”
വീണ്ടും എല്ലാവരും പരസ്പ്പരം ക്രിസ്മസ്സ് ആശംസകള്‍ നേര്‍ന്നു.
അതിഗംഭീരമായിരുന്നു അത്താഴം.
നൃത്തവും പാട്ടും കൊണ്ട് തളർന്നതിനാലും കഴിച്ച ബിയറിന്റെ ലഹരി മാറാത്തതിനാലും എല്ലാവരും നല്ല വിശപ്പോടെ ഭക്ഷണം കഴിച്ചു.
മലബാറിന്റെ തനത് പാരമ്പര്യ വിഭവങ്ങളായിരുന്നു കൂടുതലും. അതിനും പുറമേ മറ്റ് പുതിയ ചില ഇനങ്ങളും പട്ടികയിലുണ്ടായിരുന്നു.
“ഇതിനെന്താ പറയുക മലയാളത്തിൽ?”
കഴിക്കുന്നതിനിടെ ഋഷി ചോദിച്ചു.
“നെയ്‌ച്ചോർ…ഇത് ഈത്തപ്പഴം അച്ചാർ,”
അടുത്തിരുന്ന മറിയ ഓരോന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
“ഇത് കല്ലുമ്മക്കായ ചേർത്ത ചോറ്,”
സന്ധ്യയാണ് പറഞ്ഞത്.
“കല്ലുമ്മക്കായ?”
ഋഷി ചോദിച്ചു.
“ഋഷി,”
സംഗീത പറഞ്ഞു.
“ഇത് മ്യൂസൽ സ്റ്റഫ്ഡ് റൈസ്…”
“ഇത് പെപ്പർ മട്ടൺ”
ഡെന്നീസ് പറഞ്ഞു.
“
ഇത് മലബാർ മട്ടൺ സ്റ്റൂ,”
“ഇത് മലബാർ മട്ടൺ റോസ്റ്റ്…”
“മട്ടൺ കൊണ്ട് ഇത്രേം വെറൈറ്റി ഒക്കെ ഉണ്ടാക്കാൻ പറ്റുമോ?”
ഋഷി അത്ഭുതപ്പെട്ടു.
“ഡെന്നീസിന്‍റെ മമ്മിയാ ഇന്നത്തെ അടുക്കള മഹാറാണി,”
സംഗീത പറഞ്ഞു.
“അപ്പോൾ വറൈറ്റികൾ ഇങ്ങനെ വന്നുകൊണ്ടേയിരിക്കും,”
എന്നിട്ടവള്‍ ലീനയുടെ തോളില്‍ അഭിനന്ദിക്കുന്നത് പോലെ തട്ടി.
“മാത്രമല്ല, ആരാ ഇന്നത്തെ ഫീസ്റ്റിന്‍റെ ചീഫ് ഗസ്റ്റ്? ഋഷി! അപ്പോള്‍ എന്തായാലും ഇതുപോലത്തെ സ്പെഷ്യല്‍ ഉണ്ടാവൂല്ലോ!”
അവള്‍ മറ്റുള്ളവര്‍ കാണാതെ ലീനയുടെ കൈത്തണ്ടയില്‍ പിച്ചി.
“പക്ഷെ മമ്മി ഒത്തിരി കഴിക്കില്ല,”
ഡെന്നീസ് കുറ്റപ്പെടുത്തുന്ന സ്വരത്തിൽ പറഞ്ഞു.
“അതുകൊണ്ടല്ലേ നിന്‍റെ മമ്മി ഞങ്ങടെ ആന്‍റി ഇങ്ങനെ ഹോട്ട് ആയിട്ട് ഇരിക്കുന്നെ!”
സന്ധ്യ ഉച്ചത്തിൽ പറഞ്ഞു.
“ഹോട്ട്?”
ലീന ഒച്ചയിട്ടു.
“ഇതൊക്കെ ആരാ പെണ്ണെ നിന്നെ പഠിപ്പിച്ച?”
“ഞങ്ങടെ മമ്മി ഒരുസം ആന്‍റിയേ നോക്കി പറഞ്ഞില്ലേ.. യൂ ലുക് ഹോട്ട് എന്ന്…അന്നേരമാ ഞാൻ ആദ്യം കേട്ടെ!”
സംഗീത ജാള്യതയോടെ ലീനയെ നോക്കി. ലീനയാകട്ടെ ശാസിക്കുന്ന ഭാവത്തില്‍ അവളെ തിരിച്ചു നോക്കി.
മറ്റുള്ളവര്‍ സന്ധ്യ പറഞ്ഞത്കേട്ട് ഉച്ചത്തില്‍ ചിരിച്ചു.
“ഓഹോ..ഓഹോ..ഹോ…”
എല്ലാവരും ഉച്ചത്തിൽ, താളത്തിൽ ഉറക്കെ പറഞ്ഞു.
“ഇതുപോലെ ഒരു രാത്രി ഇനി വരില്ല,”
ഭക്ഷണത്തിന്ശേഷം എല്ലാവരും മുറ്റത്ത് ഉദ്യാനത്തിന് മുമ്പിൽ വീണ്ടും ഒരുമിച്ചു കൂടിയപ്പോൾ ലീന പറഞ്ഞു.
“കാലമിനിയുമുരുളും.. വിഷുവരും.. വർഷം വരും….”
ലീന നിലാവിലേക്ക് നോക്കി കവിത ചൊല്ലി. എല്ലാവരും അവളെ നോക്കി.
“തിരുവോണം വരും.. പിന്നെ ഓരോ തളിരിനും പൂ വരും കായ്‌വരും….”
അവരുടെ സ്വരം ആർദ്രമായി.
“…അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം….?”
ലീനയുടെ മിഴികൾ നനഞ്ഞു. അത് കണ്ട് സംഗീതയുടെതും. [ തുടരും ]