ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
അരിയുന്നതിന്റെയും മുറിക്കുന്നതിന്റെയും അരയ്ക്കുന്നതിന്റെയും വെട്ടുന്നതിന്റെയും ബഹളം എപ്പോഴും അടുക്കളയിൽ നിന്ന് കേട്ടുകൊണ്ടിരുന്നു.
അന്തരീക്ഷം നിറയെ കൊതിയുണർത്തുന്ന ഗന്ധം നിറഞ്ഞിരുന്നു.
“ഇന്ന് മമ്മി ചില ദു:സ്വാതന്ത്ര്യങ്ങൾ ഒക്കെ അനുവദിച്ചിട്ടുണ്ട്,”
ഡെന്നീസ് കുസൃതിച്ചിരിയോടെ പറഞ്ഞു.
“ദു:സ്വാതന്ത്ര്യമോ? എന്താ അത്?”
സന്ധ്യ ചോദിച്ചു.
സംഗീത സന്ധ്യയുടെ തോളിൽപിടിച്ച് അവളുടെ ചെവിയിൽ എന്തോ മന്ത്രിച്ചു.
ഋഷിയും ശ്യാമും ഓടിവന്ന് രഹസ്യം ചോർത്താൻ ശ്രമിച്ചു.
മറ്റുള്ളവർ നേരത്തെയറിഞ്ഞമട്ടിൽ അവരെ നോക്കി.
“ക്രിസ്മസല്ലേ?”
മറിയ ചിരിച്ചു.
“ക്രിസ്മസ്സിന് ക്രിസ്ത്യാനികളുടെ വീട്ടിലെ പെണ്ണുങ്ങളടക്കം ചെയ്യുന്ന ഒരേ ഒരു ദുശീലമേ ഉള്ളൂ. അത് ഇതാ.”
അത് പറഞ്ഞ് അവള്‍ പെരുവിരല്‍ ചുണ്ടില്‍ മുട്ടിച്ച് “കുടിക്കുന്നത്” പോലെ ആംഗ്യം കാണിച്ചു.
“അയ്യോ? കുടിക്കാനോ? എന്നുവെച്ചാല്‍ ചാരായം പോലെ?”
ഋഷിക്ക് അത്ഭുതമായി.
“എടീ മേനോന്‍ കുട്ടി ഇത്ര പാവമാണോ? മോനെ ചാരായം ഒന്നുമല്ല. അതൊക്കെ കുടിച്ചാ ചങ്കും കരളും കുടിക്കുന്ന സെക്കന്‍റില്‍ അടിച്ചുപോകും. ഇത് ബിയര്‍, വോഡ്ക..അങ്ങനെ…”
സംഗീത പറഞ്ഞു.
ഋഷി കണ്ണുകള്‍ മിഴിച്ച് ഡെന്നീസിനെ നോക്കി.
“എന്റെ പൊന്നേ, ഇതത്ര വലിയ കാര്യമൊന്നുമല്ല…”