ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“ഈ ഫോട്ടോയില്‍ കാണുന്ന പെണ്ണിന്റെ പേരാണ് നിഷ. അവള് എന്റെ മോളോട് എങ്ങനെയോ അടുത്തു, നല്ല ഫ്രണ്ട്ഷിപ്പായി. അവളും നീയാദ്യം കാണിച്ച ആ പെണ്ണും കൂടി രേണുവിനെ വശീകരിച്ച് നിന്റെ അടുത്ത് എത്തിച്ചു. അവളെ ഫുള്‍ പെഴപ്പിക്കാന്‍. എന്നിട്ട് എന്നെ അവളുടെ അടുത്തേക്ക് എത്തിക്കാന്‍ നിന്നെ യൂസ് ചെയ്തു. രേണു ലൈറ്റ് വന്നപ്പോള്‍ എന്നെക്കണ്ട് ഞെട്ടി ഓടി ഈ കെട്ടിടത്തിന്റെ മണ്ടേന്ന് താഴേക്ക് ചാടി സൂയിസൈഡ് ചെയ്തു….”
“എഹ്? സൂയിസൈഡോ?”
അവള് ഒച്ചയിട്ടു.
മേനോന് അവളുടെ വായ്പൊത്തി.
“ശബ്ദം ഒണ്ടാക്കാതെ മൈരേ! നീ എന്നെ കൊലയ്ക്ക് കൊടുക്കുവല്ലോ!”
“മേനോന് ചേട്ടാ! ഞാന്‍ എന്തായീ കേക്കുന്നെ? അന്ന് സീമ, സോറി, നമ്മുടെ രേണു ആത്മഹത്യ ചെയ്തെന്നോ? എന്നിട്ട്..എന്നിട്ട് …എന്നിട്ടെവിടെ അവള്ടെ ബോഡി?”
“ഞാനും ബഷീറും കൂടെ അത് കുഴിച്ചിട്ടു…”
രേഷ്മയുടെ മുഖം ഭയം കൊണ്ട് കിടുങ്ങി. അവള് അയാളുടെ തോളില്‍ പിടിച്ചു.
“മേനോന് ചേട്ടാ,”
ചുറ്റും നോക്കി ആരും കേള്‍ക്കുന്നില്ല എന്നുറപ്പ് വരുത്തി അവള് പതിയെ പറഞ്ഞു.
“മോള് ഇവിടെ വെച്ചാണ് കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം തുടങ്ങുമ്പോ ഇവിടെയും വരില്ലേ? ഞാന്‍ കുടുങ്ങില്ലേ?”
“ഇതിലും വലിയ പ്രോബ്ലം ഉണ്ടായിട്ട് നീ കുടുങ്ങിയോ?”