ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ – “മോനെത്രയാ പ്രായന്ന് പറഞ്ഞെ?”
ചിരിക്കിടയില്‍ അവള്‍ ചോദിച്ചു.
‘ഇരുപത് എന്നല്ലേ പറഞ്ഞെ? എനിക്ക് എത്രയാ എന്നറിയോ? ഇരുപതോ ഇരുപത്തിഅഞ്ചോ ഒന്നുമല്ല. മോന്‍ എന്നെക്കണ്ടപ്പോള്‍ തോന്നി എന്ന് പറയുന്ന തൊലിവെളുപ്പും സൌന്ദര്യോം ഒക്കെ എത്ര വര്‍ഷം കാണും എന്‍റെ കൂടെ? ഈ ശരീരം ഇതുപോലെ എത്രനാള്‍ ഉണ്ടാകും എന്ന് വെച്ചിട്ടാ? ഒരു സമയം വരും. അന്ന് മോന്‍ ഇപ്പഴത്തെ ദുല്‍ഖര്‍ സല്‍മാനേപ്പോലേം ഞാന്‍ ഡാകിനി അമ്മൂമ്മേനെപ്പോലേം ഇരിക്കും. എപ്പഴും ചുമച്ചും നടുവ് വേദനേം കാലു വേദനേം മേല് വേദനേം ഒക്കെയായി ഒരു പത്ത് ഹോം നേഴ്സിനെക്കൊണ്ട് പോലും നോക്കാന്‍ പറ്റാത്ത രീതിയില്‍…”
അത് കേട്ട് ഡെന്നീസ് ഉറക്കെ ചിരിച്ചു.
ഋഷി അവളുടെ കണ്ണുകളിലേക്ക് നോക്കി. അവന്‍റെ നോട്ടം തന്‍റെ കണ്ണുകളിലല്ല, ഹൃദയാന്തരാളത്തിലാണ് സുഷിരങ്ങള്‍ വീഴ്ത്തുന്നത്.
പുലര്‍മഴയിലേ പ്രണയ നനവിന്‍റെ ആര്‍ദ്രതയോടെ അവളുടെ ഭംഗിയുള്ള നീർമിഴികള്‍ തന്നെയും സ്പര്‍ശിക്കുന്നത് ഋഷി കണ്ടു.
ഓ! താന്‍ തുറന്ന പ്രണയത്തിന്‍റെ ആദ്യ ജാലകമാണ് ഈ കണ്ണുകള്‍. പ്രണയത്തിന്‍റെ ഈ തീനാളത്തിലാണ് താന്‍ സുഖമായി വെന്തലിഞ്ഞു തീരാന്‍ തീക്ഷണമായി കൊതിക്കുന്നത്.
എന്‍റെ ഏകാന്തമായ ഇരുള്‍മാനത്ത് പ്രണയ മഴവില്ലുകളുടെ നിറം തെളിയിച്ചത് സുന്ദരീ, നീയാണ്…