ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഋഷി ദീര്‍ഘമായി നിശ്വസിച്ചു.
“ടു ബി ഓര്‍ നോട്ട് ടു ബി എന്ന് ഹാംലെറ്റ് പറഞ്ഞിട്ടില്ലേ? ആത്മഹത്യ ചെയ്യണോ വേണ്ടയോ എന്ന്! ജീവിതത്തിന് ഒരു അര്‍ത്ഥവും ഇല്ലെന്നു മനസ്സിലാക്കുന്ന ആ ഒരു മോമെന്‍റ് ഉണ്ട്. അതാണ് ആത്മഹത്യയുടെ മണിമുഴങ്ങുന്ന മോമെന്‍റ്!
അങ്ങനെ മണിമുഴങ്ങാന്‍ തുടങ്ങിയ ഒരു നിമിഷമാണ് നീ എന്‍റെ ജീവിതത്തിലേക്ക് വന്നത്. സ്നേഹം, ബന്ധം, കേയര്‍, ദയ ഇതൊക്കെ എന്താണ് എന്ന് എന്നെ പഠിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഒരു ദൈവദൂതനാണ് നീ. ആ നിന്നോട് ഒരിക്കലും തീരാത്ത ഒരു കടപ്പാട് എനിക്കുണ്ട്. അപ്പോള്‍ നിന്‍റെ മമ്മിയെ ഞാന്‍ മറ്റൊരു രീതിയില്‍ കാണുമ്പോള്‍ അതില്‍ പാപമില്ലേ? ഉണ്ട്. എപ്പോള്‍? നീ വിഷമിക്കുമ്പോള്‍. നീ വിഷമിക്കുന്നു എന്നറിഞ്ഞാല്‍ ഞാന്‍ ഇതില്‍ നിന്നും മാറും. അല്ലെങ്കില്‍ മാറാന്‍ ശ്രമിക്കും. പക്ഷെ നീ ഇങ്ങനെ പ്രതികരിച്ച് പിന്നെയും എന്‍റെ കടങ്ങള്‍ കൂട്ടുകയാണ്. എന്നെ എതിര്‍ക്കാതെ നീ പിന്നെയും എന്‍റെ കടങ്ങള്‍ പെരുപ്പിക്കുകയാണല്ലോ ഡെന്നി!”
“കഴിഞ്ഞോ?”
ഡെന്നീസ് പുഞ്ചിരിയോടെ ചോദിച്ചു.
“ഞാനൊന്ന് പറഞ്ഞോട്ടെ, കടക്കാരാ! ഏതോ ഒരു ടിപ്പര്‍ ലോറി ഇടിച്ചു തെറുപ്പിച്ച് മരിക്കാന്‍ കിടന്ന എന്നെ കോരിയെടുത്ത് ബേബി മെമ്മോറിയല്‍ ഹോസ്പ്പിറ്റലില്‍ കൊണ്ടുപോയി ചികിത്സിച്ചത് ആരാ? അവിടെ കൊണ്ടുചെന്നപ്പോള്‍ ആദ്യം ഡോക്റ്റര്‍ പറഞ്ഞതെന്താ? ഒരു പത്ത് മിനിറ്റ് കൂടി കഴിഞ്ഞിരുന്നെങ്കില്‍ എന്‍റെ പേര് റേഷന്‍ കാര്‍ഡില്‍ നിന്നും വെട്ടാരുന്നു എന്ന്! എത്ര ദിവസമാ അവിടെ കിടന്നത്? രണ്ടാഴ്ച്ച! മമ്മിയെ അറിയിക്കണ്ട, അവര്‍ക്കെന്തിനാ ഒരു വിഷമം കൊടുക്കുന്നത് എന്ന് പറഞ്ഞ് ആ ദിവസങ്ങളത്രയും എന്‍റെ രോഗക്കിടക്കയില്‍ നിന്നും മാറാതെ എന്നെ ശുശ്രൂഷിച്ചത്…ആരാ അതൊക്കെ? അതുകൊണ്ട് കടങ്ങളുടെ മൊത്തം കുത്തക ഏറ്റെടുത്ത് എന്‍റെ മോന്‍ അങ്ങനെ ഷൈന്‍ ചെയ്യണ്ട!”