ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“പക്ഷെ മമ്മിക്ക് ഇഷ്ടമാവുമോ?”
“ഞാന്‍ കാത്തിരിക്കും. ഈശ്വര വിശ്വാസിയല്ലാത്ത ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കും. ഭഗീരഥന് ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു. ഏറ്റവും വിലപിടിച്ചത് നേടാന്‍ ഏറ്റവും കഠിനമായ തപസ്സ് വേണം. ഞാനതിന് ഒരുക്കമാണ്. അതിന് ഒരുങ്ങണമെങ്കില്‍ ഒരാളുടെ അനുവാദമെനിക്ക് വേണം. ഒരാളുടെ മാത്രം. നിന്‍റെ..
ഒരു ചോദ്യത്തിന് നീയുത്തരം തന്നാല്‍ മതി. ഈ ചോദ്യത്തിന്:
ഞാന്‍ നിന്‍റെ മമ്മിയെ വിവാഹം കഴിച്ചോട്ടെ?”
ഋഷി അങ്ങനെ ചോദിച്ചപ്പോള്‍ ഡെന്നീസിന്‍റെ ദേഹത്ത് ഒരു കോരിത്തരിപ്പ് അനുഭവപ്പെട്ടു. താന്‍ നിലത്ത് നിന്നും പറന്നുയരുന്നത് പോലെ അവന് തോന്നി.
ഡെന്നീസിന്‍റെ കണ്ണുകള്‍ നിറഞ്ഞു. അത് കണ്ട് ഋഷി പുഞ്ചിരിച്ചു.
“ഏറ്റവും വൃത്തികെട്ട കാര്യങ്ങള്‍ മാത്രം കണ്ടു ശീലിച്ചാണ് ഞാന്‍ വളര്‍ന്നത് എന്ന് നിനക്കറിയാമല്ലോ,”
ഡെന്നീസ് കണ്ണുകള്‍ തുടയ്ക്കുമ്പോള്‍ ഋഷി തുടര്‍ന്നു.
“അച്ഛന് മറ്റു സ്ത്രീകളെ വീട്ടിലേക്ക് പോലും വിളിച്ചുകൊണ്ട് വന്ന് അഴിഞ്ഞാടാന്‍ തുടങ്ങുന്നത് കണ്ട് മനസ്സ് തകര്‍ന്നാണ് എന്‍റെ അമ്മ മരിച്ചത്. ഇപ്പോള്‍ അച്ഛന്റെ ഭാര്യയായി ജീവിക്കുന്ന സ്ത്രീയോ ഒന്നാന്തരമൊരു വേശ്യ.
ആകെക്കൂടി അവിടെ ഒരു മനുഷ്യജീവിയുള്ളത് രേണുക മാത്രം. അവള്‍ കൂടി അവിടെയില്ലതിരുന്നുവെങ്കില്‍ എന്നേ ഞാനാ വീട് വിട്ടിറങ്ങിയേനെ!”