ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
പറഞ്ഞ് കഴിഞ്ഞ് ഡെന്നീസ് ഒന്നമ്പരന്നു. എന്തിനാണ് ഋഷിയുടെ ഗുണങ്ങള്‍ മമ്മിയോട് താന്‍ ആവേശപൂര്‍വ്വം സംസാരിക്കുന്നത്? അവന്‍ മമ്മിയെ സ്വയംമറന്നു നോക്കി നിന്നതിന്‍റെ കാരണം അവനറിയാം. ഋഷി എന്‍റെ കൂട്ടുകാരനാണ്. താന്‍ ദൈവത്തെപ്പോലെ കാണുന്ന തന്‍റെ മമ്മിയെ ആണ് അവന്‍ പ്രേമിക്കുന്നതെന്ന് എനിക്കറിയാം. എനിക്കത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും. എന്നിട്ടും!!
ലീന ഒരു നിമിഷം ആലോചിച്ചു.
“മോന്‍ ഋഷിയുടെ വീട്ടില്‍ പല തവണ പോയിട്ടില്ലേ?”
“ഉണ്ട്, അതൊക്കെ ഞാന്‍ മമ്മിയോട് പറഞ്ഞിട്ടുണ്ടല്ലോ!”
“ഉവ്വ്, പറഞ്ഞിട്ടുണ്ട്. ഓര്‍മ്മയുണ്ട് എനിക്ക്. മോന്‍ അവന്‍റെ അമ്മയോടും സിസ്റ്ററിനോടും ഒക്കെ എങ്ങനെയാ ബീഹേവ് ചെയ്തിട്ടുള്ളേ?”
“എന്താ മമ്മി ഇത്?”
അല്‍പ്പം വിഷമത്തോടെ ഡെന്നീസ് ചോദിച്ചു.
“മമ്മിക്കെന്നെ അറിയില്ലേ?”
“അറിയാം മുത്തെ, എന്നാലും മമ്മി ചോദിക്കുവാ,”
“മമ്മി,ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ ഋഷിടെ അമ്മ..ഷീയീസ് നോട്ട് എ വുമണ്‍ ഓഫ് ക്യാരക്റ്റര്‍. കുറെ എക്സ്ട്രാ മാരിറ്റല്‍ അഫയേഴ്സ് ഒക്കെ ഉണ്ട് അവര്‍ക്ക്. അതില്‍ ഋഷിക്ക് ഒത്തിരി വിഷമവും ഉണ്ട്. അവന്‍റെ രണ്ടാനമ്മ ആണേലും..പക്ഷെ ഞാന്‍ അവരെ റെസ്പെക്റ്റഡായേ സംസാരിച്ചിട്ടുള്ളൂ. അതുപോലെ അവന്‍റെ പെങ്ങളോടും,”