അവിചാരിത അനുഭവങ്ങൾ !!
അതൊക്കെ ശെരിക്കും എന്റെ മനസ്സിൽ പതിഞ്ഞു.
മാളിൽ വന്നതും യാമിറ ചേച്ചി എന്റെ മൊബൈലില്‍ അയച്ചു തന്ന ലിസ്റ്റനുസരിച്ച് സാധനങ്ങള്‍ എടുത്ത് എന്റെ കാറിൽ വയ്ക്കാൻ ജോലിക്കാരെ ഏല്പിച്ചു.
അവർ എല്ലാ സാധനങ്ങളും കാറിൽ കൊണ്ട് വെച്ചതും ഞാൻ കാറും എടുത്തുകൊണ്ട് ചേച്ചിയുടെ വീട്ട് ലക്ഷ്യമാക്കി വിട്ടു.
എന്റെ മനസ്സിൽ വല്ലാത്ത പിരിമുറുക്കമായിരുന്നു.
ആദ്യമായാണ് ചേച്ചിയുടെ വീട്ടിലേക്ക് ഞാൻ പോകുന്നത്. ഗൂഗിൾ മാപ്പ് നോക്കി അവരുടെ വീടിന് തൊട്ടടുത്ത് വന്നതും ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞു.
ചേച്ചിയുടെ വീടിന്റെ വലിയ ഗേറ്റിന് മുന്നില്‍ എത്തിയതും ഗേറ്റ് താനേ തുറന്നു. വീട്ടില്‍നിന്നും കണ്‍ട്രോള്‍ ചെയ്യാൻ കഴിയുന്ന ഇലക്ട്രിക്ക് ഗേറ്റ് ആണെന്ന് മനസ്സിലായി.
എന്റെ കാര്‍ ഗേറ്റിലൂടെ കടന്നതും ഗേറ്റ് താനേ അടഞ്ഞു.
ഇരുപത് അടി വീതിയുള്ള പാതയുടെ ഇരുവശത്തും വലിയ വൃക്ഷങ്ങള്‍ പടർന്നു പന്തലിച്ചു നിന്നത് കണ്ടിട്ട് സത്യത്തിൽ ചെറിയൊരു വനപ്രദേശത്ത് എത്തിപ്പെട്ടത്ത് പോലത്തെ പ്രതീതിയായിരുന്നു.
ഗേറ്റില്‍ നിന്നും ഏകദേശം എണ്‍പത് മീറ്റർ അകലെയാണ് വലിയ രണ്ടുനില വീട്. വീടിന്റെ എല്ലാവശത്തും ഒരുപാട് സ്പേസ് ഉണ്ടായിരുന്നു. അവിടെയൊക്കെ ഒരുപാട് തെങ്ങും പ്ലാവും മാവും എല്ലാം വളര്‍ന്നു നില്‍ക്കുന്നത് കൊണ്ട് പ്രകാശം കുറവായി കാണപ്പെട്ടു.