അവിചാരിത അനുഭവങ്ങൾ !!
ചേച്ചി ചിരിച്ചു.
“പേടി ഒന്നുമില്ല ചേച്ചീ, പെട്ടെന്നതിന്റെ കൂര കേട്ട് ഞാൻ ഞെട്ടി, അത്രതന്നെ.”
ജാള്യതയോടെ ഞാൻ പറഞ്ഞു. പക്ഷേ വിശ്വസം വരാത്തപോലെ ചേച്ചി ചിരിച്ചു.
“ശെരി.. നീ ഇരിക്ക്, ഞാൻ ജ്യൂസ് ഉണ്ടാക്കി കൊണ്ടുവരാം.”
ചേച്ചി പറഞ്ഞു.
“അല്ലെങ്കിൽ നീ വെറുതെ ഒറ്റക്ക് ഇരിക്കേണ്ട, നീയും എന്റെ കൂടെ വാ.”
അത്രയും പറഞ്ഞിട്ട് ചേച്ചി എന്റെ കൈ പിടിച്ചു വലിച്ചു. ഞാൻ ഉടനെ എഴുന്നേറ്റതും ചേച്ചി എന്റെ കൈയിൽ പിടിച്ചുകൊണ്ട് തന്നെ കിച്ചനിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ഞാൻ വന്നത് തൊട്ടെ, ചേച്ചി എന്റെ കൈയും പിടിച്ചാണ് നടക്കുന്നത്.
ഞങ്ങൾ കിച്ചനിൽ എത്തിയതും എന്റെ കൈ വിട്ടിട്ട് ചേച്ചി ഫ്രിഡ്ജ് തുറന്നു. എന്നിട്ട് ഫ്രിഡ്ജില്‍നിന്നും നാല് വലിയ പേരയ്ക്ക എടുത്തു.
ചേച്ചി പേരയ്ക്ക എല്ലാം കഴുകി. അതിനെ അരിഞ്ഞ് ജ്യൂസറിലിട്ട് ആവശ്യത്തിന് മധുരവും ഇഞ്ചിയും ഐസും ചേര്‍ത്തു അടിച്ചെടുത്തു. ശേഷം അല്‍പ്പം നാരങ്ങ നീരും ചേര്‍ത്ത് മിക്സ് ചെയ്തു. എല്ലാം ഞാൻ കൗതുകത്തോടെ നോക്കി നിന്നു. [ തുടരു]