അവിചാരിത അനുഭവങ്ങൾ !!
വീട്ടില്‍ നിന്നിറങ്ങി ബൈക്ക് കുറച്ച് ദൂരം പോയതും സാന്ദ്ര പതിവുപോലെ എന്നോട് ചേര്‍ന്നിരുന്നുകൊണ്ട് അരയില്‍ ചുറ്റിപ്പിടിച്ചു.
ഞാൻ ഒന്നും അറിയില്ല എന്ന വിശ്വാസത്തില്‍ ഒന്നുരണ്ടുവട്ടം അവളുടെ ചുണ്ട് മൃദുവായി എന്റെ തോളില്‍ അമർന്നുമാറി.
ഈ പെണ്ണിന് ഭ്രാന്ത് തന്നെ. ഞാൻ മനസ്സിൽ ചിരിച്ചു. പക്ഷേ എന്റെ മനസ്സിൽ നല്ല സന്തോഷം തോന്നി. ഉള്ളില്‍ കുളിര് കോരി.
“ഇന്ന് ഭയങ്കര സന്തോഷത്തില്‍ ആണല്ലോ..?”
ഞാൻ ചോദിച്ചു.
“മ്മ്.., എന്തെന്നറിയില്ല. നല്ല ഉന്മേഷം തോന്നുന്നു.”
പറഞ്ഞിട്ട് എന്റെ തോളില്‍ പതിയെ കടിച്ചിട്ട് അവള്‍ ചിരിച്ചു.
അവളുടെ സന്തോഷവും കുട്ടിക്കളിയും കണ്ട് ഞാൻ ചിരിച്ചു.
അതോടെ, സാന്ദ്ര വാതോരാതെ ക്യാമ്പസ് കാര്യങ്ങളും.. കൂട്ടുകാരികളെക്കുറിച്ചും… ചിലരുടെ പ്രണയത്തെക്കുറിച്ചും… ചില കമിതാക്കളുടെ അതിരുവിട്ട പ്രവൃത്തികളും.., അതുകൂടാതെ വേറെയും ഒരുപാട് കാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ടിരുന്നു.
അവസാനം ക്യാമ്പസിന് മുന്നില്‍ ബൈക്ക് നിന്നതും സാന്ദ്ര ഇറങ്ങി എന്റെ ഇടതുവശത്തേക്ക് വന്നു നിന്നു. അന്നേരം അവളുടെ നാല് കൂട്ടുകാരികൾ ഞങ്ങൾക്കടുത്തു വന്ന് എന്നോടും സാന്ദ്രയോടും സംസാരിക്കാൻ തുടങ്ങി. [ തുടരും ]