അവിചാരിത അനുഭവങ്ങൾ !!
സാന്ദ്രയുടെ കളിചിരിയും, പിന്നെ സുമിയുടെ വാശിപിടിച്ചുള്ള ബഹളവും അടിയും പിടിയും എല്ലാം കേട്ട്, എന്റെ ഭാര്യയും അമ്മായിയും വിനിലയും എല്ലാം ഹാളിലേക്ക് വന്ന് നോക്കി.
എന്റെ പേരില്‍ സുമിയും സാന്ദ്രയും കാണിച്ചുകൊണ്ടിരുന്ന വികൃതിയെല്ലാം കണ്ടിട്ട് അവർ മൂന്ന്‌പേരും കുറെനേരം ചിരിയോടെ നോക്കിനിന്നിട്ട് തിരികെ കിച്ചനിലേക്ക് തന്നെ മടങ്ങി.
അവസാനം വാശി കൂടി സുമി സാന്ദ്രയുടെ കൈയിൽ കടിച്ചു. അതോടെ ഉറക്കെ ചിരിച്ചുകൊണ്ട് സാന്ദ്ര എന്നെ വിട്ടിട്ട് എഴുന്നേറ്റിരുന്നു. സുമി എന്റെ മുകളില്‍ എന്നെയും കെട്ടിപിടിച്ചുകൊണ്ട് സന്തോഷത്തോടെ ചിരിച്ചു.
“പോടി കാന്താരി…!!”
സാന്ദ്ര അവളുടെ കവിളിൽ സ്നേഹത്തോടെ നുള്ളിക്കൊണ്ട് ചിരിച്ചു. എന്നിട്ട് എന്റെ തലയെടുത്ത് സാന്ദ്ര അവളുടെ മടിയില്‍ കിടത്തി. പക്ഷേ സാന്ദ്ര എന്റെ മുഖത്ത് നോക്കാതെ ടിവിയിൽത്തന്നെ പുഞ്ചിരിയോടെ നോക്കിയിരുന്നു.
കുറെക്കഴിഞ്ഞ് സുമി എന്റെ മുകളില്‍ നിന്നിറങ്ങി മുറ്റത്ത് പോയി കളിക്കാന്‍ തുടങ്ങി.
“പെണ്ണിന് ഇപ്പോഴേ കുശുമ്പും വാശിയും എല്ലാമുണ്ട്…!”
അവസാനം സാന്ദ്ര എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.
“അപ്പോ ദിവസവും നിന്റെ മുഖത്ത് ഞാൻ കാണുന്ന കുശുമ്പും വാശിയും ദേഷ്യവും എല്ലാമോ..?”
ഞാൻ കളിയാക്കി ചോദിച്ചു.