അവിചാരിത അനുഭവങ്ങൾ !!
“ഞാൻ എന്തൊക്കെയോ സ്വപ്നം കണ്ടു. വെറും വൃത്തികെട്ട സ്വപ്നങ്ങൾ.”
ജൂലി വെറുപ്പോടെ പറഞ്ഞിട്ട് പെട്ടെന്ന് ചിരിച്ചു.
“അത് കളചേട്ടാ. ആറ് മണിക്ക് മാസ് തുടങ്ങും, ചേട്ടൻ പള്ളിയില്‍ വരുന്നില്ലേ…?”
അവള്‍ ചോദിച്ചു.
“ഞാനില്ല, എനിക്ക് ഉറങ്ങണം. നിങ്ങൾ പോയിട്ട് വന്നാൽ മതി.”
അതും പറഞ്ഞ് ഞാൻ കമിഴ്ന്നു കിടന്നു.
അവള്‍ ചിരിച്ചുകൊണ്ട് എന്റെ ചന്തിക്ക് നുള്ളി. ഞാൻ എന്റെ ചന്തിയെ ഇറുക്കിപ്പിടിച്ചു. ജൂലി ചിരിച്ചുകൊണ്ട് പെട്ടെന്ന് എന്റെ മുകളില്‍ കേറിക്കിടന്നു.
സ്നേഹത്തോടെ എന്റെ പുറംകഴുത്തിൽ ഒരുമ്മ തന്നിട്ട് അവള്‍ എഴുന്നേറ്റ് പോയി. ബാത്റൂമിലേക്ക് പോയി വാതിൽ അടയ്ക്കുന്ന ശബ്ദവും കേട്ടു. ഞാൻ പിന്നെയും മയങ്ങി.
പിന്നീട് മണിക്കൂറുകൾ കഴിഞ്ഞ് ആരോ റൂമിലേക്ക് വരുന്ന ശബ്ദം കേട്ടു.
“എടാ സാം…! എട്ടുമണി കഴിഞ്ഞു. ഉറങ്ങിയത് മതി. എണീറ്റേ…!”
വിനില എന്നെ ബെഡ്ഡിലിട്ടുരുട്ടി.
ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി. അവൾ ഒഴികെ മറ്റാരും കൂടെ ഇല്ലായിരുന്നു.
“എടി എന്നെ ഇങ്ങനെയിട്ട് ഉരുട്ടി കളിക്കാന്‍ എന്റെ പേരില്‍ വല്ല നേര്‍ച്ചയും നേർന്നിരുന്നോ…?”
ഉറക്കം നഷ്ടപ്പെട്ട നിരാശയിൽ ഞാൻ പുലമ്പി. പക്ഷേ, പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ പിന്നെയും എന്നെയിട്ടുരുട്ടി.
“എണീക്കടാ….!” പെട്ടെന്ന് എന്റെ കവിളിൽ ഉമ്മ തന്ന് മാറീട്ട് അവൾ എന്റെ കൈ പിടിച്ചുവലിച്ചു.