അവിചാരിത അനുഭവങ്ങൾ !!
“സാം മോനെ…! എണീക്ക് മോനെ…!!”
ഒരു കുഞ്ഞ് മധുര ശബ്ദം എന്റെ തലയെ പിടിച്ചു കുലുക്കി വിളിച്ചതും ഞാൻ ഉണര്‍ന്നു നോക്കി.
ഉടനെ വാതില്‍ക്കല്‍ നിന്നും നാല് സ്ത്രീകളുടെ കൂട്ടച്ചിരി ഉയർന്നു.
ആദ്യം എനിക്കൊന്നും മനസ്സിലായില്ല… പക്ഷേ പെട്ടെന്നു തന്നെ കാര്യം എനിക്ക് കത്തി.
എന്റെ നെഞ്ചത്ത് ഇരുന്നുകൊണ്ട് സുമി മോളാണ് എന്നെ സാം മോനെ എന്നൊക്കെ വിളിച്ചത്.
“എടി കള്ള കുറുമ്പി…!!”
അവളെ വലിച്ചു കിടത്തി കെട്ടിപ്പിടിച്ചുകൊണ്ട് കവിളത്ത് ചെറിയൊരു കടി ഞാൻ കൊടുത്തു.
ഉടനെ അവൾ ചിരിച്ചുകൊണ്ട് കുതറി താഴേക്കിറങ്ങി. എന്നിട്ട് പുറത്തേക്ക് ഓടിപ്പോയി.
അവസാനം ഞാനും ചിരിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു. അന്നേരം എന്റെ ഭാര്യ അകത്തേക്ക് വരികയും മറ്റുള്ളവർ ഹാളിലേക്ക് പോകുകയും ചെയ്തു.
ജൂലി എന്റെ അടുത്തേക്ക് വന്നിരുന്നു.
“രാത്രി ഒന്‍പത് കഴിഞ്ഞു. ചേട്ടൻ ചെന്ന് മുഖം കഴുകി വന്നേ.. നമുക്ക് കഴിക്കാം.”
അതും പറഞ്ഞ് എന്റെ കവിളിൽ തലോടിയശേഷം അവള്‍ പുറത്തേക്ക് പോയി.
ഞാനും ചെന്ന് വായും മുഖവും കഴുകിയശേഷം ഡൈനിംഗ് റൂമിലേക്ക് ചെന്നു.
ഓവൽ ഷേപ്പിലുള്ള ഡൈനിങ്ങ് ടേബിളിൽ കഴിക്കാനുള്ള ഭക്ഷണം എല്ലാം വെച്ചിരുന്നു.
ടേബിളിൻ്റെ വീതി കുറഞ്ഞ തലപ്പത്ത് അമ്മായി ഇരിക്കുന്നത് കണ്ടു. സാന്ദ്രയും വിനിലയും വീതി കൂടിയ ഒരു വശത്തും, പിന്നെ ജൂലി അവർക്ക് എതിര്‍ വശത്തും ‘