അവിചാരിത അനുഭവങ്ങൾ !!
“എത്രത്തോളം നീ കേട്ടു…?”
ഞാൻ സംശയത്തോടെ ചോദിച്ചു.
“ചേച്ചിക്ക് അങ്ങനെ ഒന്നും കഴിയുന്നില്ല എന്നും, അങ്ങനത്തെ കാര്യത്തിൽ ചേട്ടനെ സന്തോഷിപ്പിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞത് കേട്ടു, അത്രതന്നെ. പക്ഷേ എനിക്കൊന്നും വ്യക്തമായി മനസ്സിലായില്ല. അപ്പോഴേക്കും മമ്മി എന്നെ പറഞ്ഞുവിട്ടു. പിന്നെ ഇപ്പോഴും അവർ മൂന്ന് പേരും ഞാൻ കേള്‍ക്കാതെ രഹസ്യമായി ഇതൊക്കെ തന്നെയാ ചർച്ച ചെയ്യുന്നത്. അതുകൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോൾ എല്ലാം മമ്മി എന്നെ അകത്തേക്ക് പറഞ്ഞു വിടുന്നത് കൊണ്ടാ ഞാൻ ഇങ്ങനെ കറങ്ങി നടന്നത്.”
അവൾ പറഞ്ഞത് കേട്ടിട്ട് ഞാൻ ഒന്നും പറയാതെ വെറുതെ കിടന്നു.
“ചേട്ടാ….?”
“എന്താ..?”
“എനിക്ക് കുറച്ചൊക്കെ കാര്യങ്ങൾ അറിയാം. പക്ഷേ നിങ്ങളുടെ മുഴുവന്‍ പ്രശ്നങ്ങളും എനിക്ക് അറിയണം. അതുകൊണ്ട് ചേട്ടനെങ്കിലും എന്നോട് അലിവ് കാണിക്ക് ചേട്ടാ. എല്ലാ പ്രശ്നങ്ങളും എന്നോട് പറയു ചേട്ടാ, പ്ലീസ്….!”
സാന്ദ്ര ദയനീയമായി കെഞ്ചി.
അതുകൊണ്ട് ഞാനും ജൂലിയും തമ്മിലുള്ള കാര്യങ്ങളെ തുടക്കം തൊട്ട് അവസാനം വരെ നല്ല ഭാഷയിൽ മാത്രം ഞാൻ വിവരിച്ച് പറഞ്ഞുകൊടുത്തു. ശേഷം അവിടെനിന്നും എഴുന്നേറ്റ് എന്റെ റൂമിൽച്ചെന്ന് കിടന്നു. ഞാൻ ഉടനെ ഉറങ്ങുകയും ചെയ്തു.