അവിചാരിത അനുഭവങ്ങൾ !!
“മ്മ്..എന്തേ..?”
അവളുടെ മടിയില്‍ മലര്‍ന്നു കിടന്നുകൊണ്ട് അവളുടെ മുഖത്ത് ഞാൻ നോക്കി.
“ഒരു കാര്യം ഞാൻ പറയും. പക്ഷേ എന്നോട് ദേഷ്യം തോന്നരുത്.”
എന്റെ കുഴഞ്ഞു കിടന്ന മുടിയെ മാടി ഒതുക്കുന്നതിനിടെ അവള്‍ പറഞ്ഞു.
ഇനിയും എന്നെ കുറ്റപ്പെടുത്താൻ ആണോ പ്ലാൻ. ഞാൻ സംശയത്തോടെ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പക്ഷെ കുറ്റപ്പെടുത്താൻ തുടങ്ങുമ്പൊ അവളില്‍ കാണാറുള്ള ആ ഭാവം ഇപ്പൊ ഇല്ലായിരുന്നു.
“ആദ്യം പറ. ഞാൻ കേള്‍ക്കട്ടെ… എന്നിട്ട് നോക്കാം എനിക്ക് ദേഷ്യം തോന്നുമോ ഇല്ലയോന്ന്.”
ഞാൻ പറഞ്ഞതും അവള്‍ ചുണ്ടു കോട്ടി. എന്നിട്ട് എന്റെ നെറ്റിയിൽ അവള്‍ വിരൽ ഓടിച്ചതും ഞാൻ ചിരിച്ചു.
ഉടനെ ആശങ്ക കലര്‍ന്ന ചെറു ചിരി അവളുടെ മുഖത്ത് വിടര്‍ന്നു.
കുറെ നേരം അവൾ ആലോചിക്കും പോലെ എന്റെ മുടിയില്‍ തഴുകി. ഞാനും ആ സുഖത്തില്‍ വെറുതെ കിടന്നു.
അവസാനം എന്റെ കണ്ണില്‍ നോക്കി അവള്‍ പറഞ്ഞു,
“ചേട്ടൻ ആരോട് വേണേലും സംസാരിക്കുയും ചിരിക്കുകയും ചെയ്തൊ, പക്ഷേ ഐഷയോട് മാത്രം ചേട്ടൻ അടുക്കരുത്… അവള്‍ ഫോണിൽ വിളിച്ചാല്‍ എടുക്കരുത്. കാരണം ചേട്ടനെ അവള്‍ മയക്കിയെടുക്കാൻ ശ്രമിക്കുകയാണ്. ചേട്ടനെയും അവളെയും ചേര്‍ത്ത് ചില അനാവശ്യം ഒക്കെ ഐഷ തന്നെ ക്യാമ്പസില്‍ പ്രചരിപ്പിച്ചുകൊണ്ട് നടക്കുന്നു എന്നാണ് പലരും പറയുന്നത്. അതുകൊണ്ട് അവളില്‍നിന്നും ചേട്ടൻ അകന്നു നില്‍ക്കണം.”