അവിചാരിത അനുഭവങ്ങൾ !!
“പനി മാറിയല്ലോ…!!”
അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
“മ്മ്മ്മ്… പനി മാറി.”
എന്നും പറഞ്ഞ് അല്‍പ്പനേരം എന്റെ ചൂടുംപറ്റി അവൾ എന്റെ ദേഹത്ത് പതുങ്ങിക്കിടന്നു.
പെട്ടെന്ന്, എന്റെ മനസ്സിൽ നല്ല വിഷമം പടർന്നുകേറി. എനിക്കും ഒരു മോളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി.
ഒരു ദീര്‍ഘ നിശ്വാസത്തോടെ അവളുടെ കവിളൽ ഉമ്മ കൊടുത്തിട്ട് അവളുടെ മുടിയൊക്കെ നന്നായി ഒതുക്കി സ്ലൈഡ് നല്ലതുപോലെ കുത്തിക്കൊടുത്തു.
“ഞാൻ കളിക്കാന്‍ പോക്വ…”
കുറെ കഴിഞ്ഞ് അവള്‍ ഉത്സാഹത്തോടെ പറഞ്ഞു. എന്നിട്ട് എനിക്കൊരുമ്മ തന്നിട്ട് അവള്‍ ഊർന്നിറങ്ങി ഓടി.
അവളുടെ സാധാരണ ഗതിയിലുള്ള ഓട്ടവും ചാട്ടവും തിരികെ വന്നത് കണ്ടിട്ട് ഞാൻ ചിരിച്ചു. എന്നിട്ട് സോഫയിൽ മലർന്നുകിടന്നു.
ൽതൊക്കെ കണ്ടു കൊണ്ടാണ് സാന്ദ്ര വന്നത്. അവളുടെ മുഖത്ത് പെട്ടന്ന് സങ്കടം നിറഞ്ഞതും ഞാൻ കണ്ടു. പക്ഷേ അവള്‍ പിന്നെയും പുറത്തേക്ക് പോയി.
ശേഷം, ഇടയ്ക്കിടയ്ക്ക് സാന്ദ്ര പുറത്തുനിന്നും അകത്തേക്ക് വരും. ഒരു കാര്യവും ഇല്ലാതെ ചിലപ്പോ കിച്ചനിലേക്കും, മറ്റു ചിലപ്പോ എന്റെ റൂമിലേക്കും, അതുമല്ലെങ്കിൽ അവളുടെ അമ്മ കിടക്കുന്ന റൂമിലേക്കും പോയിട്ട് തിരികെ വരുന്നത് കണ്ടു.
നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെ ഒരുദ്ദേശവും ഇല്ലാതെ അവള്‍ കറങ്ങിനടന്നു.