അവിചാരിത അനുഭവങ്ങൾ !!
എന്റെ വീട്ടില്‍ ചെന്ന് കുളിച്ച് നേരെ ബെഡ്ഡിൽ കിടന്നുകൊണ്ട് ഞാൻ പിന്നെയും ചിന്തിച്ച് കൊണ്ടിരുന്നു.
“സാമേട്ടൻ എന്തോ കാര്യമായ ആലോചനയിലാണല്ലോ…? എന്തുപറ്റി..!?”
ചായയുമായി റൂമിൽ കേറിവന്ന സാന്ദ്ര ബെഡ്ഡിൽ ഇരുന്നിട്ട് എന്നോട് തിരക്കി.
“യേയ്… ഒന്നുമില്ല.”
അവളുടെ കൈയ്യിൽനിന്നും ചായക്കപ്പ് വാങ്ങിക്കൊണ്ട് അവളുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു.
“സാമേട്ടന് എന്നോട് ദേഷ്യമാണോ…?”
അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.
“എനിക്ക് എന്തിനാ ദേഷ്യം.?”
ഞാൻ ചോദിച്ചു.
“പിന്നേ നീയായിട്ട് വെറുതെ ഓരോന്ന് പറഞ്ഞ് നമുക്കിടയിൽ അടി തുടങ്ങി വെയ്ക്കരുത്.”
ഞാൻ കെഞ്ചുന്നപോലെ പറഞ്ഞതും അവൾ ചിരിച്ചിട്ട് എഴുനേറ്റ് പോയി.
കുറെ കഴിഞ്ഞ് ഞാന്‍ ഹാളില്‍ ചെന്ന് സോഫയിൽ ഇരുന്നു. മറ്റുള്ളവരൊക്കെ സിറ്റൗട്ടിലിരുന്ന് സംസാരിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.
“സാമങ്കിൾ…!!”
പെട്ടെന്ന് എന്നെ വിളിച്ചുകൊണ്ട് സുമി പുറത്തുനിന്നും ഓടി വന്ന് രണ്ടുകൈയും പൊക്കിപ്പിടിച്ചു കൊണ്ട് നിന്നു.
ഞാൻ വേഗം ചായയും ഗ്ലാസ്സും ടീ പോയിൽ വെച്ചിട്ട് അവളെ വാരിയെടുത്ത് മടിയിലിരുത്തി ഉമ്മയും കൊടുത്തു. ഉടനെ കുണുങ്ങി ചിരിച്ചുകൊണ്ട് അവള്‍ പത്തോ കൂടുതലോ ഉമ്മ എനിക്കും തന്നു.
അവളുടെ മുഖത്ത് നല്ല ക്ഷീണമുണ്ടായിരുന്നു.. കണ്ണുകൾ അല്‍പ്പം കുഴിഞ്ഞാണിരുന്നത്. പക്ഷേ ശരീരത്തിലെ പനിച്ചൂട് കുറഞ്ഞിരുന്നു.