അവിചാരിത അനുഭവങ്ങൾ !!
ഞാൻ പറഞ്ഞത് കേട്ട് ആന്റി ചിരിച്ചു. പക്ഷേ പെട്ടെന്ന് ആന്റി അല്‍പ്പം സീരിയസ്സായി എന്നോട് പറഞ്ഞു,
“പിന്നേ സാം.. എന്റെ ഭർത്താവിനെ കുറിച്ച് ഇതുവരെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളോട് പോലും ഞാൻ പറഞ്ഞിട്ടില്ല. നിന്നോട് മാത്രമാണ് എന്റെ എല്ലാ കാര്യങ്ങളും ഞാൻ തുറന്നു പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഇതൊന്നും നീ ആരോടും പറയരുത്, നിന്റെ ഭാര്യയോട് പോലും.”
ആന്റി ഗൗരവപൂര്‍വ്വം പറഞ്ഞു.
“ഞാൻ ആരോടും പറയില്ല ആന്റി.”
“എടാ… പിന്നെ..നീയെന്നെ ആന്റി എന്ന് വിളിക്കേണ്ട. നിന്റെ വായിൽ നിന്നും ആ വിളി കേൾക്കുമ്പോ അസ്വസ്തത തോന്നുന്നു. എന്നെ നി “ചേച്ചി” എന്ന് വിളിച്ചാല്‍ മതി.”
“ശെരി ചേച്ചി.”
ഉടനെ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും ചേച്ചി സന്തോഷത്തോടെ ചിരിച്ചു. മുഖത്ത് ഒരു തൃപ്തിയും കണ്ടു.
“എന്തായാലും ഷസാന എപ്പോഴും എന്നോട് പറയുന്ന കാര്യം സത്യമാണെന്ന് എനിക്ക് തോന്നാറുണ്ട്.”
ചേച്ചി പെട്ടെന്ന് കൗതുകത്തോടെ എന്നെ നോക്കി.
“എന്തു കാര്യം..? എന്തു സത്യം…?!”
ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.
“നിന്നോട് സംസാരിക്കാൻ തുടങ്ങിയാല്‍ വളരെ പെട്ടെന്ന് അടുപ്പം തോന്നിപ്പോകുമെന്നും…. നമ്മൾപോലും അറിയാതെ എല്ലാം മനസ്സ് തുറന്ന് സംസാരിച്ചു പോകുമെന്നും അവള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ സത്യമാണെന്ന് ചിലപ്പോഴൊക്കെ തോന്നുമായിരുന്നു. പക്ഷേ ഇന്നെനിക്ക് പൂര്‍ണ ബോധ്യമായി.”