അവിചാരിത അനുഭവങ്ങൾ !!
സ്വന്തം വാപ്പ കാരണമാണ് എന്റെ മോൾക്ക് ആണുങ്ങളോട് അടുക്കാനും സംസാരിക്കാനും ഇഷ്ട്ടമില്ലാതെ പോയത്.”
അത്രയും പറഞ്ഞിട്ട് ആന്റി തല കുനിച്ചിരുന്നു. പക്ഷേ പെട്ടെന്ന് തന്നെ ആന്റി സന്തോഷത്തോടെ തല ഉയർത്തി എന്നെ നോക്കി. അപ്പോൾ കണ്ണില്‍ നല്ല തിളക്കവും ഉണ്ടായിരുന്നു. പെട്ടെന്ന് ആന്റി തല താഴ്ത്തി എന്റെ കൈയിൽ ഉമ്മ തന്നിട്ട് ചിരിച്ചു.
എനിക്ക് പെട്ടന്ന് നാണം തോന്നിയതും ഞാൻ ചിരിച്ചു.
“അതുകൊണ്ടാണ് ഷസാന നിന്നോട് പെട്ടെന്ന് അടുത്തപ്പോ എനിക്കും ആശ്ചര്യം തോന്നിയത്, സാം.”
ആന്റി വിടര്‍ന്ന കണ്ണുകളോടെ പറഞ്ഞു,
“എപ്പോഴും നിന്നെക്കുറിച്ച് എന്നോട് വാതോരാതെ അവള് പറഞ്ഞുകൊണ്ടിരിക്കും. എത്ര പെമ്പിള്ളാര് നിന്നെ നോട്ടമിട്ടിരിക്കണേന്ന് പറഞ്ഞ് അവൾ ചിരിക്കേം ചെയ്യും. കൂടുതലും നിന്നെക്കുറിച്ച് അവൾ സംസാരിക്കുന്നത് കേട്ട് നിന്നെ പരിചയപ്പെടാൻ ഞാനും ആഗ്രഹിച്ചു. അങ്ങനെ അവള് നിന്നെ പരിചയപ്പെടുത്തിത്തരികയും ചെയ്തു.”
ആന്റി സന്തോഷത്തോടെ പറഞ്ഞിട്ട് ചിരിച്ചു.
“എന്നിട്ട് ഞാൻ ഒരു തരികിടയാണെന്ന് മനസ്സിലായി, അല്ലേ..?”
ഒരു ചിരിയോടെ ഞാൻ ചോദിച്ചു.
“പോടാ, അങ്ങനെ ഒന്നും എനിക്ക് തോന്നിയിട്ടില്ല.”
ആൻ്റി ചിരിച്ചു.
“നി ഒരു വ്യത്യസ്ത മനുഷ്യനാണ് സാം.. ആദ്യമായി നിന്നോട് സംസാരിച്ചപ്പോത്തന്നെ നിന്നോട് എനിക്ക് നല്ല മതിപ്പ് തോന്നിയിരുന്നു. രണ്ടോ മൂന്നോ പ്രാവശ്യം സംസാരിച്ചപ്പോ നിന്നോട് നല്ല വിശ്വാസം തോന്നാന്‍ തുടങ്ങി. പിന്നെപ്പിന്നെ നിന്നോട് ഇഷ്ടം കൂടി. സത്യത്തിൽ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണടാ. നിന്റെ സംസാരവും കള്ള നോട്ടവും എല്ലാം എനിക്ക് ഇഷ്ടമാണ്.”