അവിചാരിത അനുഭവങ്ങൾ !!
“എന്റെ ഉമ്മയുടേയും വാപ്പേടയും ഏക സന്താനമാണ് ഞാൻ. എനിക്ക് തന്നെയാണ് എന്റെ വാപ്പ എല്ലാ സ്വത്തുക്കളും എഴുതിത്തന്നത്. കോടികളുടെ ആസ്തി എനിക്കുണ്ട്, സാം.. എന്റെ ബാങ്ക് ബാലന്‍സും കുറവൊന്നുമല്ല. പക്ഷേ വെറും കാശ് മാത്രമല്ലല്ലോ ജീവിതം…!!”
അത്രയും പറഞ്ഞിട്ട് ആന്റി കുറെ നേരം തലകുനിച്ചിരുന്നു. പക്ഷേ എന്റെ കൈ മാത്രം അപ്പോഴും ആന്റി പിടിച്ചുവെച്ചിരുന്നു.
അങ്ങനെ ഇരുന്നുകൊണ്ട് തന്നെ ആന്റി തുടർന്നു,
“എന്റെ ഭർത്താവ് അവധിക്ക് നാട്ടില്‍ വന്നാലും ഒരു കുടുംബത്തിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും യാന്ത്രികമായി നടന്നു പോകും. എന്നാൽ കളിയും ചിരിയും തമാശയും സംസാരവും സ്നേഹത്തിനും എല്ലാം എപ്പോഴും ദാരിദ്ര്യം തന്നെ.”
ആന്റി ദുഃഖ ചിരിയോടെ പറഞ്ഞു.
ഞാനും ദുഃഖത്തോടെ ആന്റിയെ നോക്കിയിരുന്നു.
“പക്ഷേ ഞാനും മോളും എപ്പോഴും ഒരുമിച്ച് നല്ല സന്തോഷമായി.. സ്നേഹത്തോടെ തന്നെയാ ജീവിക്കുന്നത്. അവള്‍ക്ക് വേണ്ടുന്ന എല്ലാം ഞാൻ കൊടുത്തിട്ടുണ്ട്. ഒരു കുറവും അവള്‍ക്ക് ഞാൻ വച്ചിട്ടില്ല.”
വാത്സല്യപൂർവ്വം പറഞ്ഞിട്ട് ആന്റി എന്റെ കണ്ണിലേക്ക് നോക്കി തുടർന്നു,
“പക്ഷേ കുഞ്ഞുന്നാൾ മുതലേ അങ്ങേരുടെ ഇങ്ങനത്തെ സ്വഭാവം കാരണമാണ് എന്റെ മോൾക്ക് വാപ്പയോട് വെറുപ്പ് തോന്നിപ്പോയത്. പോരാത്തതിന് പൊതുവെ ആണുങ്ങളോട് അവള്‍ക്ക് പേടിയുമാണ്.